1 GBP = 92.70 INR                       

BREAKING NEWS

ഒരു ദിവസം ജര്‍മനി ഒരു ലക്ഷം പേരെ പരിശോധിക്കുമ്പോള്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കുന്നത് 8000 ടെസ്റ്റ്; 5.5 ലക്ഷം എന്‍എച്ച്എസ് ജീവനക്കാരില്‍ ഇതുവരെ പരിശോധിച്ചത് 2000 പേരെ; ഇവിടെ എങ്ങനെ പടരാതിരിക്കും ഈ മാറാവ്യാധി

Britishmalayali
kz´wteJI³

''ടെസ്റ്റ്...ടെസ്റ്റ്...ടെസ്റ്റ്...'' കോവിഡ്-19 ബാധയുടെ പടര്‍ച്ച തടഞ്ഞ് രോഗത്തെ പിടിച്ച് കെട്ടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് നിരന്തരമായുള്ള ടെസ്റ്റെന്ന് ഇത്തരത്തില്‍ ലോകാരോഗ്യസംഘടന എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ബ്രിട്ടന്‍ ഈ നിര്‍ദേശം കാറ്റില്‍ പറത്തിയതിന്റെ തിക്തഫലമായിട്ടാണ് രാജ്യം ഇപ്പോള്‍ കൊറോണ വിതച്ച മരണങ്ങളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ജര്‍മനി പോലുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിലതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ്-19 ടെസ്റ്റുകള്‍ നടത്തുന്നതില്‍ ബ്രിട്ടന്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നും അക്കാരണത്താലാണ് ബ്രിട്ടനില്‍ കൊറോണ പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ പടര്‍ന്ന് മരണനിരക്ക് കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുന്നതെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒരു ദിവസം ജര്‍നി ഒരു ലക്ഷം പേരെ പരിശോധിക്കുമ്പോള്‍ ബ്രിട്ടന്‍ പൂര്‍ത്തിയാക്കുന്നത് 8000 ടെസ്റ്റുകള്‍ മാത്രമാണ്.  5.5 ലക്ഷം എന്‍എച്ച്എസ് ജീവനക്കാരില്‍ ഇതുവരെ പരിശോധിച്ചത് 2000 പേരെ മാത്രമാണ്.

ഈ തരത്തിലാണ് ബ്രിട്ടന്‍ കൊറോണയെ കൈകാര്യം ചെയ്യുന്നതെന്നിരിക്കെ  ഇവിടെ എങ്ങനെ പടരാതിരിക്കും ഈ മാറാവ്യാധി? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാകുന്നുണ്ട്.ഇരു രാജ്യങ്ങള്‍ക്കും പ്രൗഢമായ വൈദ്യശാസ്ത്ര ചരിത്രവും ഇരു രാജ്യങ്ങളിലും അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരുടെ ആസ്ഥാനമാണെന്നിരിക്കെയാണ് കോവിഡ്-19 ടെസ്റ്റുകള്‍ നടത്തുന്നതില്‍ ഇരുവരും തമ്മില്‍ വന്‍വ്യത്യാസമുണ്ടായിരിക്കുന്നത്. ആഴ്ചയില്‍ 50,000 കോവിഡ്-19 ടെസ്റ്റുകള്‍ നടത്താന്‍ ബ്രിട്ടന്‍ പാടുപെടുമ്പോള്‍ ജര്‍മനി ഒരു ദിവസം അതിലും ഇരട്ടി ടെസ്റ്റുകള്‍ അഥവാ ഒരു ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരു ലക്ഷം പേര്‍ക്ക് ജര്‍മനിക്ക് 28,000 ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍  ലഭ്യമാക്കാന്‍ ജര്‍മനിക്ക് സാധിക്കുമ്പോള്‍ ബ്രിട്ടന് അത് വെറും 4000 എണ്ണം മാത്രമേ ലഭ്യമാക്കാനാവുന്നുള്ളൂ. വെന്റിലേറ്ററുകളുടെ കാര്യത്തില്‍ അത് 25,000ഉം 6000ഉം എന്ന വ്യത്യാസവും ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ജര്‍മനിയില്‍ ഇത്തരം ടെസ്റ്റുകള്‍ ദേശീയവ്യാപകമായി മിലിട്ടറി ഓപ്പറേഷനായിട്ടാണ് നടത്തുന്നതെങ്കില്‍ യുകെയില്‍ ഇത് തീരെ ഗൗരവമില്ലാതെയും ഏകീകൃതമല്ലാതെയുമാണ് നടത്തുന്നതെന്ന ആരോപണവും ശക്തമാണ്. ബ്രിട്ടനില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 29,474 ആയി കുതിച്ചുയരുകയും മരണം 2352 ആയി മാറുകയും ഇന്നലെ മാത്രം 563 പേര്‍ മരിക്കുകയും ചെയ്തിരിക്കുന്ന അപകടകരമായ ഘട്ടത്തിലാണ് ഇവിടെ നിര്‍ണാകമായ കോവിഡ്-19 ടെസ്റ്റ് താളം തെറ്റിയിരിക്കുന്നുവെന്ന ആശങ്കാപൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

എന്നാല്‍ ബ്രിട്ടനില്‍ ടെസ്റ്റിംഗ് സൗകര്യം വര്‍ധിപ്പിച്ച് കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം കുത്തനെ ഉയര്‍ത്തുമെന്നാണ് കോവിഡ്-19 ബാധിതരനായി ഐസൊലേഷനില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ടെസ്റ്റുകളുടെ കാര്യത്തില്‍ ജര്‍മനിയുടെ അടുത്തെത്താന്‍ ബ്രിട്ടന് ഒരിക്കലും സാധിക്കില്ലെന്നുറപ്പാണ്. കോവിഡ്-19ന്റെ തുടക്കത്തില്‍ തന്നെ രാജ്യമാകമാനം ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ജര്‍മനി ഏര്‍പ്പെടുത്തിയിരുന്നു. അതായത് ജനുവരി 16ന് തന്നെ ബെര്‍ലിനിലെ ചാരിറ്റ് ഹോസ്പിറ്റലില്‍ ടെസ്റ്റ് ആരംഭിച്ചിരുന്നു.

പ്ലേഗിനെതിരെ പോരാടുന്നതിനായി 1710ല്‍ ഫ്രെഡറിക് രാജാവ് തുടങ്ങിയ ഹോസ്പിറ്റലാണിത്. എന്നാല്‍ മാര്‍ച്ച് മധ്യത്തോടെ മാത്രമാണ് ബ്രിട്ടനില്‍ പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത്തരത്തില്‍ നേരത്തെ ടെസ്റ്റ് ആരംഭിച്ചതോടെ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്താനും രോഗം പരക്കുന്നത്  രാജ്യത്ത് നിന്നും മുളയിലേ നുള്ളിക്കളയാനും ജര്‍മനിക്ക് സാധിച്ചിട്ടുണ്ട്. ഉദാഹരണമായി ഡച്ച് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാന്‍ഗ്ലെറ്റിലാണ് ജര്‍മനിയില്‍ കോവിഡ്-19  ഫെബ്രുവരി 15ലെ കാര്‍ണിവലോട് കൂടി കൂടുതല്‍ വെല്ലുവിളിയുയര്‍ത്തിയിരുന്നത്. എന്നാല്‍ ടെസ്റ്റിംഗ് സൗകര്യം വിപുലമാക്കിയതോടെ രോഗത്തെ വറുതിയിലാക്കാന്‍ ജര്‍മനിക്ക് സാധിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category