1 GBP = 92.70 INR                       

BREAKING NEWS

നിങ്ങളുടെ കുട്ടികളെ ലോക്ക്ഡൗണ്‍ കാലത്ത് വെളിയില്‍ ഇറക്കരുത്; മക്കള്‍ കളിച്ചും രസിച്ചും തെരുവിലൂടെ നടന്നാല്‍ നിങ്ങള്‍ അടക്കേണ്ടി വരുന്നത് 60 പൗണ്ട് പിഴ

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണയെ പിടിച്ച് കെട്ടുന്നതിനായി കര്‍ക്കശമായ രീതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും 60 പൗണ്ട് പിഴ ഈടാക്കാന്‍ പോലീസിന് അധികാരം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതു പ്രകാരം നിങ്ങളുടെ കുട്ടികള്‍ ലോക്ക്ഡൗണ്‍ വേളയില്‍ വെളിയില്‍ ഇറങ്ങാതിരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. മക്കള്‍ കളിച്ചും രസിച്ചും തെരുവിലൂടെ നടന്നാല്‍ നിങ്ങള്‍ പിഴയടക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

വ്യക്തമായ കാരണമില്ലാതെ കുട്ടികള്‍ പുറത്തിറങ്ങി കളിച്ചാല്‍ പോലീസിന് ഇത്തരത്തില്‍ പിഴ ചുമത്തേണ്ടി വരുമെന്നാണ് കോളജ് ഓഫ് പോലീസിംഗില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശം മുന്നറിയിപ്പേകുന്നത്. കുട്ടികള്‍ പുറത്തിറങ്ങാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് രക്ഷിതാക്കള്‍ക്ക് മേല്‍ 60 പൗണ്ട് പിഴ ചുമുത്തുന്നതെന്നും ഈ മാര്‍ഗനിര്‍ദേശം വിശദീകരിക്കുന്നു.ഇത് പ്രകാരം തെരുവുകളില്‍ കാണപ്പെടുന്ന കുട്ടികളും കൂടെയുള്ളവരും അവിടെ നിന്നും വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ചുവെങ്കില്‍ അവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ പോലീസിന് അധികാരുമുണ്ടെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ യുക്തമായ മാര്‍ഗങ്ങളിലൂടെ കുട്ടികളെ തെരുവില്‍ നിന്നും വീട്ടിലേക്ക് പറഞ്ഞയക്കാന്‍ പോലീസ് ശ്രമിക്കണമെന്നും ഒഴിച്ച് കൂടാന്‍ സാധിക്കാത്ത അവസരത്തില്‍ മാത്രമേ ബലപ്രയോഗം നടത്താവൂ എന്നും  നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍  തയ്യാറാക്കിയ ഇത് സംബന്ധിച്ച ബ്രീഫിംഗ് നിര്‍ദേശിക്കുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പാലിച്ച് കൊണ്ട് പുറത്തേക്ക് വ്യായാമങ്ങള്‍ക്കിറങ്ങുന്നവരെ തടയേണ്ടതില്ലെന്നും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഇതിന് പുറമെ വാഹനങ്ങളില്‍ പുറത്തേക്കിറങ്ങുന്നവരെയും കര്‍ക്കശമായ ചോദ്യം ചെയ്യലിന് വിധേയരാക്കി അത്യാവശ്യത്തിനാണ് പുറത്തേക്കിറങ്ങുന്നതെന്ന് പോലീസ് ഉറപ്പാക്കി വരുന്നുണ്ട്.

ഇതിന്റെ ഭാഗമായി നോര്‍ത്ത് യോര്‍ക്ക്ഷെയര്‍, ഡേവന്‍, കോണ്‍വാള്‍ എന്നിവിടങ്ങളില പോലീസ് സേനകള്‍ മോട്ടോറിസ്റ്റുകളെ ചോദ്യം ചെയ്യുന്നതിനായി റോഡില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയും ഹൈ വിസിബിലിറ്റി പട്രോളുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പീക്ക് ഡിസ്ട്രിക്കിലേക്ക് പോകുന്ന കാല്‍നടയാത്രക്കാരെ നിരീക്ഷിക്കുന്നതിനായി ഡ്രോണുകള്‍ വിന്യസിച്ചതിന്റെ പേരില്‍ ഡെര്‍ബിഷെയര്‍ പോലീസ് കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലീസ് സാമാന്യ ബുദ്ധി പ്രയോഗിക്കണമെന്നും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

ഇത്തരം നിയമങ്ങള്‍ അയവുള്ള വിധത്തിലും  മാനുഷികമായും നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികള്‍ അടക്കമുള്ളവര്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ പോലീസിന് അധികാരം പ്രയോഗിക്കാനാവുമെന്നും ഇത് സംബന്ധിച്ച ഗൈഡ് ലൈനുകള്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category