1 GBP = 92.70 INR                       

BREAKING NEWS

78,000 പേര്‍ രോഗികളായിട്ടും മരണം 1000ത്തിന് താഴെ നിര്‍ത്തിയ ജര്‍മ്മനിയും 23 പേര്‍ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആസ്‌ട്രേലിയയും അപകടം മണത്ത ഉടന്‍ ലോക്ക്ഡൗണ്‍ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ പ്രതിരോധ മോഡലുകള്‍; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ

Britishmalayali
kz´wteJI³

വിചാരിച്ചത് പോലെ അത്ര നിസ്സാരനൊന്നുമല്ല കൊറോണ എന്ന വൈറസ്. കൂടുതല്‍ കടുത്ത നടപടികള്‍ തന്നെ വേണം ഈ ഭീകരനെ തുരത്തുവാന്‍ എന്ന് ലോകം തിരിച്ചറിയുമ്പോള്‍, അത് നേരത്തേ തിരിച്ചറിഞ്ഞ ആസ്ട്രേലിയയും ജര്‍മ്മനിയും ഇന്ത്യയും ലോകത്തിന് മാതൃകകളാവുകയാണ്. ഇതുവരെ കേവലം 23 പേര്‍ മാത്രമേ മരിച്ചിട്ടുള്ളു എങ്കിലും ലോക്ക്ഡൗണ്‍ ജൂണ്‍ അവസാനം വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ആസ്ട്രേലിയ. വളരെ നേരത്തേ ആരംഭിച്ച വ്യാപക പരിശോധനകള്‍ വഴി, രോഗബാധ തടയാനാവില്ലെങ്കിലും മരണസംഖ്യ കാര്യമായി കുറയ്ക്കാനാകുമെന്ന് തെളിയിക്കുകയാണ് ജര്‍മ്മനി. അതുപോലെ, യഥാസമയത്തുള്ള നടപടികള്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുമെന്ന് ലോകത്തിന്റെ മുന്‍പില്‍ തെളിയിക്കുന്നു ഇന്ത്യ.

കൊറോണ കേവലമൊരു ആരോഗ്യപ്രശ്നം എന്നതിനേക്കാളേറെ ജീവിതത്തിന്റെ സമസ്തമേഖലകളേയും ബാധിക്കുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുമെന്നതില്‍ സംശയമൊന്നുമില്ല. അതേസമയം, ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് പല സ്ഥലങ്ങളിലും മനുഷ്യന്റെ മാനസികാരോഗ്യത്തേയും വിപരീതമായി ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ സര്‍വ്വനാശകാരിയായ ഒരു വിപത്ത് ഒരുപക്ഷെ സമീപകാല ചരിത്രത്തിലൊന്നും മനുഷ്യന്‍ നേരിട്ടിട്ടില്ല. അതിനാല്‍ തന്നെ ലോകരാജ്യങ്ങള്‍ വളരെയേറെ ശ്രദ്ധയോടെയാണ് ഇക്കാര്യത്തെ സമീപിക്കുന്നതും. മറ്റ് പല രാജ്യങ്ങളില്‍ നിന്നും വേറിട്ട നിലപാടുകള്‍ക്കൊണ്ടും നടപടികള്‍ കൊണ്ടും ശ്രദ്ധേയമാകുന്ന മൂന്നു രാജ്യങ്ങളുടെ കഥയാണിത്.

ലോക്ക്ഡൗണ്‍ 90 ദിവസത്തേക്ക് കൂടി നീട്ടി ആസ്ട്രേലിയ
മറ്റ് പല പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആസ്ട്രേലിയയില്‍ കാര്യമായ ഭീഷണിയൊന്നും തന്നെയില്ല എന്നു പറയാം. ഇതുവരെ 5048 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതുവരെ മരിച്ചവര്‍ 23പേര്‍ മാത്രമാണ്. എങ്കിലും രാജ്യം കൊറോണയെ സമീപിക്കുന്നത് വളരെ കരുതലോടെയാണ്. ഇപ്പോള്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ തുടരുമെന്ന് ഇന്നലെ ന്യുസൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മൈക്ക് ഫുള്ളര്‍ വെളിപ്പെടുത്തി.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൈന്യം രാജ്യമാകെ കര്‍ശന പരിശോധനയിലാണ്. പാര്‍ക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും കാണുന്നവരെ നിര്‍ബന്ധപൂര്‍വ്വം വീടുകളിലേക്ക് പറഞ്ഞുവിടുകയാണ്. മാത്രമല്ല, സാധുവായ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് 1000 ആസ്ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തുന്നുമുണ്ട്. ന്യു സൗത്ത് വെയില്‍സില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള 116 കേസുകള്‍ രേഖപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുന്നു.

ഫേസ് മാസ്‌ക് ഉള്‍പ്പടേയുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എല്ലാം തന്നെ ആസ്ട്രേലിയ വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ വിവിധ രാജ്യങ്ങള്‍ കൊറോണഭീതിയില്‍ ആയതോടെ ഇത്തരം വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചത് ആസ്ട്രേലിയയെ വിഷമത്തിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ രോഗവ്യാപനം തടയുക എന്നത് ആസ്ട്രേലിയക്ക് ഒരു ജീവന്മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. അതുതന്നെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ പുറകിലെ കാരണവും. നിലവിലുള്ള ലോക്ക്ഡൗണ്‍ കൊണ്ട്, രോഗവ്യാപനം തടയുന്ന കാര്യത്തില്‍ എത്രമാത്രം മുന്നോട്ട് പോകാനായി എന്നത് വരും നാളുകളില്‍ മാത്രമേ അറിയുവാന്‍ സാധിക്കുകയുള്ളു.

പരിശോധന വ്യാപകമാക്കി കൊറോണയെ തടയുവാന്‍ ജര്‍മ്മനി
കൊറോണയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന ആഗോള സംഘടനകള്‍ എല്ലാവരും തന്നെ സമ്മതിക്കുന്ന കാര്യമുണ്ട്, രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിലായാലും മരണസംഖ്യയിലായാലും, പാശ്ചാത്യ രാജ്യങ്ങളില്‍ ജര്‍മ്മനി നല്‍കുന്ന കണക്കുകളാണ് യാഥാര്‍ത്ഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് എന്ന്/ ജര്‍മ്മനിന്‍ നടപ്പാക്കിയ വ്യാപക പരിശോധന തന്നെയാണ് ഇതിന് കാരണം. ബ്രിട്ടനില്‍ ഒരു ദിവസം 10,000 പേരെ പരിശോധിക്കുമ്പോള്‍ ജര്‍മ്മനിയില്‍ പ്രതിദിനം പരിശോധനയ്ക്ക് വിധേയരാകുന്നത് 1 ലക്ഷത്തോളം പേരാണ്.

ലോകത്തെ കൊറോണ ഗ്രസിക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ജര്‍മ്മനി ചില മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്ത് രോഗപരിശോധനാ സംവിധാനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. രോഗികളുടെ യഥാര്‍ത്ഥ എണ്ണം തിരിച്ചറിഞ്ഞാല്‍ അത് രോഗവ്യാപനത്തെ തടയുവാന്‍ ഏറ്റവുമധികം സഹായിക്കും എന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. മാത്രമല്ല, നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും, മരണസംഖ്യ കുറയ്ക്കുവാനും സാധിക്കും.

രോഗ പരിശോധന മേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് കഴിഞ്ഞ ജനുവരിയില്‍ തന്നെ ഈ മഹാമാരിയെ നേരിടാന്‍ ജര്‍മ്മനി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിശോധന മേഖല കൂടുതല്‍ വികേന്ദ്രീകൃതമാക്കുകയായിരുന്നു അതിന്റെ ആദ്യപടി. രാജ്യത്ത് നിലവിലുള്ള ലബോറട്ടറികള്‍ പരിഷ്‌കരിച്ച്, സ്വതന്ത്രമായി പരിശോധനകള്‍ നടത്തി ഫലം കണ്ടെത്താന്‍ കെല്‍പുള്ളതാക്കി. ഹോസ്പിറ്റലുകളിലും, ഡോക്ടര്‍മാരുടെ ഇടങ്ങളിലും മാത്രമല്ല, തെരുവുകളില്‍ പോലും പരിശോധന നടത്തുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കി.

ഇത്തരം നടപടികള്‍ക്കൊപ്പം, ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കടുത്തനടപടികളും കൂടി ആയപ്പോള്‍ ജര്‍മ്മനിക്ക് മരണനിരക്ക് പിടിച്ചുകെട്ടാന്‍ ആയി. ഇന്ന് പല യൂറോപ്പ്യന്‍ രാജ്യങ്ങളും ജര്‍മ്മനിയുടെ ഈ മാതൃക അനുകരിക്കുവാനുള്ള ശ്രമത്തിലാണ്. ഇറ്റലിയും ഫ്രാന്‍സും പരിശോധനയുടെ വ്യാപ്തി കൂട്ടിയപ്പോള്‍, ബ്രിട്ടനിലും അത് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണയ്ക്ക് ഒരുമുഴം മുമ്പേ എറിഞ്ഞ് ഇന്ത്യ
അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇന്നനുഭവിക്കുന്ന ദുരിതത്തിന് പ്രധാനകാരണം കൊറോണ എന്ന മാരക വ്യാധിയുടെ പ്രഹരശക്തിയെ അവഗണിച്ചു എന്നതാണ്. അമേരിക്കയില്‍ ഇത് ബാധിക്കുകയേയില്ല എന്ന് പ്രസിഡണ്ട് ട്രംപ് കട്ടായം പറഞ്ഞപ്പോള്‍, ഈ വ്യാധിയെ അത്ര ഗൗരവകരമായി എടുക്കുവാന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളും ആദ്യമാദ്യം തയ്യാറായില്ല. തനത് ജീവിതശൈലിയുടെ ഭാഗമായി തന്നെ സാമൂഹിക സമ്പര്‍ക്കങ്ങള്‍ ധാരാളമുള്ള ഒരു സമൂഹത്തില്‍ ഇതുപോലൊരു മഹാമാരി പടര്‍ന്നുപിടിക്കാന്‍ ഏറെ സമയമൊന്നും വേണ്ടിവരില്ല എന്ന കാര്യം അവര്‍ മുഖവിലയ്ക്കെടുത്തില്ല. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന ഘട്ടമെത്തിയപ്പോഴാണ് പല യൂറോപ്പ്യന്‍ രാജ്യങ്ങളും മനസ്സില്ലാ മനസ്സോടെയാണെങ്കിലും ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ക്ക് മുതിര്‍ന്നത്. അമേരിക്കയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുവാന്‍ പിന്നെയും ആലോചിക്കേണ്ടി വന്നു.

മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച ഇന്ത്യ രോഗത്തിന്റെ സമൂഹവ്യാപന ഘട്ടം ആരംഭിക്കുന്നതിനു മുന്‍പേ ലോക്ക്ഡൗണ്‍ പോലുള്ള നടപടികളിലൂടെ സാമൂഹിക ഇടപെടലുകള്‍ക്ക് തടയിട്ടുകൊണ്ട് രംഗത്ത് വന്നു. മാര്‍ച്ച് 22 ലെ ജനതാകര്‍ഫ്യുവിന് ശേഷം, മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്തയിലെ രോഗബാധിതരുടെ എണ്ണം 500 ല്‍ താഴെ മാത്രമായിരുന്നു. ഏകദേശം പത്തോളം മരണങ്ങളും. ഇന്ന് അമേരിക്കയിലെ ന്യുയോര്‍ക്കിലോ ഇറ്റലിയിലെ ലംബോര്‍ഗിനിയിലോ സംഭവിക്കുന്നത് പോലെ ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി കൂടുതല്‍ രോഗബാധ കണ്ടെത്തിയിട്ടുമില്ലായിരുന്നു. അതായത്, കൊറോണയുടെ സമൂഹവ്യാപന ഘട്ടം എത്തിയിട്ടില്ലായിരുന്നു എന്നര്‍ത്ഥം.

ജനുവരി 31 നായിരുന്നു ഇറ്റലിയില്‍ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഫെബ്രുവരി 21 മുതല്‍ക്കാണ് സമൂഹവ്യാപനം ആരംഭിച്ചത് എന്നാണ് കരുതുന്നത്. ഫെബ്രുവരി 21 ന് 16 രോഗികളുണ്ടായിരുന്നത് 22 ന് 66 രോഗികളായി വര്‍ദ്ധിച്ചു. പിന്നെ ഈ വ്യാപനം അതിവേഗം തുടരുകയായിരുന്നു. ഇതേദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കേവലം 11 മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ മാത്രമായി ഒതുക്കുകയായിരുന്നു. പിന്നീട് ഇത് പലഘട്ടങ്ങളായി കര്‍ക്കശമാക്കി മാര്‍ച്ച് 9 ന് രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം 5000 കടന്നിരുന്നു. ഏകദേശം 230 പേര്‍ മരണമടയുകയും ചെയ്തിരുന്നു.

ഇതുതന്നെയാണ് അമേരിക്കയിലും സംഭവിച്ചത്. സമൂഹവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ തുടങ്ങിയ നേരത്താണ് ഭാഗികമായെങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുവാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായത്.

വൈകിയെടുത്ത തീരുമാനങ്ങള്‍ ഈ രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖലക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും പലരും ചികിത്സപോലും ലഭ്യമാകാതെ മരണമടയുകയും ചെയ്തു. ഈ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടു എന്നതാണ് ഇന്ത്യയുടെ നേട്ടം. മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍, രോഗബാധിതരുടെ എണ്ണം 500 ല്‍ താഴെ മാത്രമായിരുന്നു. മാത്രമല്ല, ന്യുയോര്‍ക്കിലേതു പോലെയോ, ഇറ്റലിയിലെ ലംബോര്‍ഗിനിയേ പോലെയോ, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് ക്രമാതീതമായി രോഗവ്യാപനം ഉണ്ടായിട്ടുമില്ല. അതായത് കൊറോണയുടെ സമൂഹ വ്യാപനഘട്ടം ആരംഭിച്ചിരുന്നില്ല എന്നര്‍ത്ഥം.

കൃത്യ സമയത്തുള്ള നടപടി, ഇന്ത്യയെ രക്ഷിച്ചു എന്നതിന് തെളിവാണ്, സമൂഹ വ്യാപനഘട്ടം ആരംഭിച്ചിട്ടും രോഗവ്യാപനത്തിന്റെ തോത് പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ വര്‍ദ്ധിക്കുന്നില്ല എന്നത്.

വിദഗ്ദരുടെ അഭിപ്രായപ്രകാരം സമൂഹവ്യാപനഘട്ടം ആരംഭിച്ചിട്ടേയുള്ളു. ഇനിയുള്ള നാളുകളാകും ഏറെ പ്രാധാന്യമുള്ളതാകുക. അതുകൊണ്ട് തന്നെ കൂടുതല്‍ കരുതല്‍ ആവശ്യമുള്ളതും ഈ നാളുകളില്‍ തന്നെയാണ്. രോഗത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് പൂര്‍ണ്ണഫലം സിദ്ധിക്കണമെങ്കില്‍, ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ഇനിയും മൂന്നു മാസത്തേക്ക് കൂടി നീട്ടേണ്ടി വരും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ആസ്ട്രേലിയ ചെയ്തതുപോലെ ഈ മഹാമാരിയെ പൂര്‍ണ്ണമായും തൂത്തെറിയും വരെ ഇന്ത്യന്‍ ജനത കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയരായിരിക്കും എന്ന് ചുരുക്കം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category