1 GBP = 92.70 INR                       

BREAKING NEWS

കൗണ്‍സില്‍ ടാക്സ്.. ടിവി ലൈസന്‍സ്.. വാട്ടര്‍ ബില്‍.. എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍സ്.. എല്ലാം ഇന്നലെ മുതല്‍ കൂടി; ഈ അധിക ചെലവുകളെ എങ്ങനെ അതിജീവിക്കാം?

Britishmalayali
kz´wteJI³

കൊറോണയുടെ സംഹാരതാണ്ഡവത്താല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബ്രിട്ടനില്‍ ജനജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കിക്കൊണ്ട് ഇന്നലെ മുതല്‍ നിര്‍ണായകമായ ബില്ലുകള്‍ കുത്തനെ ഉയരാന്‍ പോവുകയാണെന്ന് ഓര്‍ക്കുക. ഇത് പ്രകാരം കൗണ്‍സില്‍ ടാക്സ്.... ടിവി ലൈസന്‍സ്.. വാട്ടര്‍ ബില്‍.. എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍സ്.. തുടങ്ങി നിരവധി ഹൗസ്ഹോള്‍ഡ് ബില്ലുകളാണ് ഇന്നലെ ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിക്കുന്നത്. ഈ കൊറോണ കാലത്ത് ഈ അധിക ചെലവുകളെ എങ്ങനെ അതിജീവിക്കാം? എന്ന ആശങ്ക നിറഞ്ഞ ചോദ്യം ഏവരുടെയും മനസില്‍ ഉയരുന്നുണ്ട്.

കൊറോണ പ്രതിസന്ധി കാരണം ബിസിനസുകളില്‍ മിക്കവയും അടച്ച് പൂട്ടുകയും തൊഴില്‍രഹിതരാവുന്നവരുടെ എണ്ണം കുതിച്ച് കയറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയിലാണ് ഇത്തരത്തില്‍ നിര്‍ണായകമായ ബില്ലുകള്‍ കുത്തനെ ഉയരുന്നതെന്നതിനാല്‍ അത് മിക്കവരെയും പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഉയരുന്ന പ്രധാനപ്പെട്ട ചില ബില്ലുകളെ പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അവയിലെ വര്‍ധനവ് നമ്മുടെ കീശ എത്രത്തോളം കൂടുതല്‍ ചോര്‍ത്തിക്കളയുമെന്നും ഇതിലൂടെ മുന്‍കൂട്ടി മനസിലാക്കാം.

കൗണ്‍സില്‍ ടാക്സ്
മിക്കവാറും വര്‍ഷങ്ങളില്‍ സംഭവിക്കുന്നത് പോലെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സില്‍ ടാക്സുകള്‍ 2020-21 വര്‍ഷത്തിലും ഉയരാന്‍ പോവുകയാണ്. കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദേശം മാനിച്ച് 98 ലോക്കല്‍ അഥോറിറ്റികളില്‍  നാല് ശതമാനം വര്‍ധനവാണുണ്ടാകുന്നത്. എന്നാല്‍ 24 കൗണ്‍സിലുകളില്‍ വര്‍ധനവ് അഞ്ച് ശതമാനമാണ്. വെയില്‍സില്‍ എട്ട് ശതമാനമോ അതിന് മേലെയോ ആണ് വര്‍ധനവ്. 15.4 ശതമാനം വര്‍ധനവ് വരുന്ന പെംബ്രോക്ക്ഷെയറാണ് ഇതില്‍ ഏറ്റവും മുന്നിലുളളത്. ഇത് പ്രകാരം ഡി ബാന്‍ഡിലുള്ള പ്രോപ്പര്‍ട്ടികള്‍ 1252.41 പൗണ്ട് നികുതി നല്‍കേണ്ടി വരും.ഇംഗ്ലണ്ടിലെ ശരാശരി ബാന്‍ഡ് ഡി കൗണ്‍സില്‍ ടാക്സ് ബില്ലില്‍ 3.9 ശതമാനമാണ് വര്‍ധനവ് വരുന്നത്.

കൊറോണ വൈറസ് പ്രതിസന്ധി കാരണം കുറഞ്ഞ വരുമാനക്കാര്‍ക്ക് കൗണ്‍സില്‍ ടാക്സ് ബില്ലുകള്‍ വെട്ടിക്കുറക്കുന്നതിനായി ഗവണ്‍മെന്‍ര് 500 മില്യണ്‍ പൗണ്ടിന്റെ ഹാര്‍ഡ്ഷിപ്പ് ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. വല്‍നറബില്‍ വിഭാഗത്തില്‍ പെടുന്നരവര്‍ക്ക് ലോക്കല്‍ വെല്‍ഫയറിലൂടെയും കൗണ്‍സില്‍ ടാക്സ് വെട്ടിക്കുറക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും. നിങ്ങള്‍ ഒറ്റക്കാണ് താമസിക്കുന്നതെങ്കില്‍ 25 ശതമാനം ഇളവ് ലഭിച്ചേക്കാവുന്ന സിംഗിള്‍ പഴ്സന്‍ ഡിസ്‌കൗണ്ടിനും നിങ്ങള്‍ക്ക് അപേക്ഷിക്കാം. ഫുള്‍ ടൈം സ്റ്റുഡന്റ് അല്ലെങ്കില്‍ കടുത്ത മാനസികാരോഗ്യ പ്രശ്നമുള്ളവര്‍ക്കും ഇത്തരം ഡിസ്‌കൗണ്ടിനായി അപേക്ഷിക്കാം. നിങ്ങളുടെ പ്രോപ്പര്‍ട്ടിയെ മറ്റൊരു ബാന്‍ഡിലേക്ക്മാറ്റി കൗണ്‍സില്‍ ടാക്സ് കുറക്കാന്‍ അഥോറിറ്റിയോട് ആവശ്യപ്പെടാമെന്ന വഴിയും മുന്നിലുണ്ട്.

ടിവി ലൈസന്‍സ്
ടിവി ലൈസന്‍സ് ഫീസില്‍ മൂന്ന് പൗണ്ടിന്റെ വര്‍ധനവുണ്ടായി ഈ വകയില്‍ വര്‍ഷത്തില്‍ നല്‍കേണ്ടുന്ന തുക 157.50 പൗണ്ടാകും. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള രണ്ട് ശതമാനം വര്‍ധനവാണിത്. പണപ്പെരുപ്പം തുടര്‍ന്നാല്‍ ടിവി ലൈസന്‍സ് വാങ്ങുന്നവരെയും പുതുക്കുന്നവരെയും അടുത്ത വര്‍ഷത്തെ വര്‍ധനവ് ബാധിക്കും. 2021 ഏപ്രിലിലായിരിക്കും അടുത്ത വര്‍ധനവുണ്ടാകുന്നത്.

വാട്ടര്‍ ബില്ലുകള്‍
വാട്ടര്‍ ബില്ലില്‍ നാല് ശതമാനമാണ് വര്‍ധനവുണ്ടാകാന്‍ പോകുന്നത്. റെഗുലേറ്ററായ ഓഫ് വാട്ടില്‍ നിന്നുള്ള സമ്മര്‍ദം കാരണം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ശരാശരി ഹൗസ്ഹോല്‍ഡ് വാട്ടര്‍ ആന്‍ഡ് സെവറേജ് ബില്ലില്‍ 17 പൗണ്ട് അഥവാ നാലു ശതമാനം കുറവുണ്ടായി ബില്‍ 396.60 പൗണ്ടായി താഴുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിവിധ സര്‍വീസ് സപ്ലയര്‍മാര്‍ക്കിടയില്‍ വിലയില്‍ വ്യത്യാസമുള്ളതിനാല്‍ ചില കസ്റ്റമര്‍മാര്‍ക്ക് നാല് ശതമാനം വര്‍ധനവിനെ അഭിമുഖീകരിക്കേണ്ടി വരും.

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍സ്
ഇതില്‍ 15 പെന്‍സിന്റെ വര്‍ധനവാണുണ്ടാകാന്‍ പോകുന്നത്. നിങ്ങള്‍ക്ക് ധാരാളം പ്രിസ്‌ക്രിപ്ഷനുകളും പ്രീ പേമെന്റ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണെങ്കില്‍ ചെലവേറും. ഇത് പ്രകാരം മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റിന് 55 പെന്‍സ് കൂടുതല്‍ കൊടുക്കേണ്ടി വരുന്നതിലൂടെ ഇതിന് വേണ്ടുന്ന തുക 29.65 പൗണ്ടാകും. 12 മാസത്തെ സര്‍ട്ടിഫിക്കറ്റിന് 1.90 പൗണ്ടുയര്‍ന്ന് അതിന് വേണ്ടുന്ന തുക 105.90 പൗണ്ടാകും.

കാര്‍ ടാക്സ്
ഈ നികുതിയില്‍ 535 പൗണ്ട് വരെയാണ് വര്‍ധനവുണ്ടാകാന്‍ പോകുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ അഥവാ ഇന്ന് മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടി ആര്‍പിഐക്ക് അനുസൃതമായി ഉയരുന്നതിനാലാണിത്. ഫുളളി ഇലക്ട്രിക് കാറുകളെ മാത്രമേ ഇതില്‍ നിന്നുമൊഴിവാക്കിയിട്ടുളളൂ.  എന്നാല്‍ മറ്റ് പുതിയ കാറുകളെല്ലാം കൂടുതല്‍ നികുതി നല്‍കേണ്ടി വരും.

സ്‌കൈ ടിവി, ബ്രോഡ്ബാന്‍ഡ്
ഇവയ്ക്കുള്ള ബില്‍ പത്ത് ശതമാനം വരെ വര്‍ധിക്കും. ഇന്ന് മുതല്‍ തങ്ങളുടെ മിക്ക ബ്രോഡ്ബാന്‍ഡ്, ടിവി കസ്റ്റമേര്‍സിനും  ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സ്‌കൈ തീരുമാനിച്ചിട്ടുണ്ട്. സ്‌കൈ ബ്രോഡ്ബാന്‍ഡിന് രണ്ട് പൗണ്ട് വര്‍ധിച്ച് ഇത് 22 പൗണ്ടാകും. ടിവി പാക്കേജിന് 24 പൗണ്ടാകും.

മൊബൈല്‍ ബില്ലുകള്‍
ഇതില്‍ 2.7 ശതമാനം വരെയാണ് വര്‍ധവുണ്ടാകാന്‍ പോകുന്നത്. ഇത് പൊതുവെ പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാണ് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ സിപിഐ, അല്ലെങ്കില്‍ ആര്‍പിഎ എന്നിവയില്‍ ഏതിനെ ആശ്രയിച്ചാണ് ഓരോ കമ്പനികളും നിരക്ക് വര്‍ധിപ്പിക്കുന്നത് എന്നതിന് അനുസൃതമായി നിരക്കിലും വ്യത്യാസമുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category