kz´wteJI³
യുകെയില്‍ കൊറോണ ഉയര്‍ത്തിയ ഭീഷണി കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന അവസരമാണിത്. അതിനാല്‍ പലവിധത്തിലുള്ള നികുതി ഇളവുകളും സാമ്പത്തിക പാക്കേജുകളും അധികൃതര്‍ അനുവദിച്ച് വരുന്നുമുണ്ട്. ഈ അവസരത്തില്‍ മില്യണ്‍ കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് തങ്ങളുടെ കൗണ്‍സില്‍ ടാക്സുകളില്‍ 150 പൗണ്ടോളം ഇളവുകള്‍ ലഭ്യമാകാന്‍ അവസരം ലഭിക്കാന്‍ സാധ്യതയേറെയാണ്. കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ട് കാരണമാണിതിന് വഴിയൊരുങ്ങുന്നത്. അതിനാല്‍ എന്താണീ കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ട് എന്ന് മനസിലാക്കുന്നത് നന്നായിരിക്കും.അതിന് നിങ്ങള്‍ക്ക് യോഗ്യത ഉണ്ടോ? എന്നും മനസിലാക്കിയിരിക്കണം. ഇത്തരത്തില്‍ കൊറോണ കാലത്തെ കൗണ്‍സില്‍ ടാക്സ് ഇളവുകളെ കുറിച്ച് മനസിലാക്കുന്നത് ഉപകാരപ്പെടുമെന്നുറപ്പാണ്.
എന്താണീ കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ട്?
കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ട് എന്നാല്‍ 500 മില്യണ്‍ പൗണ്ടിന്റെ മൂല്യമുള്ളതാണ്. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് മാസം ആദ്യം ചാന്‍സലര്‍ ഋഷി സുനകാണ് ഈ ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വള്‍നറബിളായവര്‍ക്കും കൊറോണ വൈറസ് കാരണം തൊഴില്‍ നഷ്ടപ്പെട്ടവരോ അല്ലെങ്കില്‍ ബിസിനസുകള്‍ തകര്‍ന്നവരോ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നവരോ ആയവര്‍ക്ക് നികുതി ഇളവ് പ്രദാനം ചെയ്യാനുള്ളതാണ് കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ട്. ഇത് പ്രകാരം വല്നറബിളായവര്ക്ക് ലോക്കല്‍ സപ്പോര്‍ട്ട് വെല്‍ഫെയര്‍ സ്കീമുകള്‍ പോലുള്ള സപ്പോര്‍ട്ട് അറേഞ്ച്മെന്റുകളിലൂടെ അധിക സപ്പോര്‍ട്ടിനായി ഫണ്ട് പ്രദാനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.
അതിന് നിങ്ങള്‍ക്ക് യോഗ്യത ഉണ്ടോ?
കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ട് പ്രകാരം നികുതിയിളവിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടോ എന്ന നിര്‍ണായക ചോദ്യം ഈ അവസരത്തില്‍ ആരുടെയും മനസിലുയരാം. കൗണ്‍സില്‍ ടാക്സ് പിന്തുണ അഥവാ കൗണ്‍സില്‍ ടാക്സ് റിഡക്ഷന്‍ ലഭിക്കുന്നവരും വര്‍ക്കിംഗ് ഏയ്ജ് കാറ്റഗറിയിലുള്ളവരുമായ ബ്രിട്ടീഷുകാര്ക്കാണിതിന് യോഗ്യതയെന്നറിയുക. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും അല്ലെങ്കില്‍ തങ്ങളുടെ കൗണ്‍സില്‍ ടാക്സ് ബില്‍ അടക്കുന്നതിനായി പ്രത്യേക ബെനഫിറ്റുകള്‍ക്കായി ക്ലെയിം ചെയ്യുന്നവര്‍ക്കും ഈ ബെനഫിറ്റ് സഹായകമാകും. തങ്ങളുടേതായ കൗണ്‍സില്‍ ടാക്സ് സപ്പോര്‍ട്ട് സ്കീം പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ കൗണ്‍സിലുകളുമാണ് ഉത്തരവാദികള്‍. ഇക്കാര്യത്തില്‍ രാജ്യമാകമാനമുള്ള കൗണ്‍സിലുകള്‍ നല്കുന്ന തുകകള്‍ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്.
കൗണ്‍സില്‍ ടാക്സ് സപ്പോര്‍ട്ടിനെ നിര്‍ണയിക്കുന്ന വിവിധ ഘടകങ്ങള്‍
നിങ്ങള്‍ക്ക് ലഭിക്കുന്ന കൗണ്‍സില്‍ ടാക്സ് പിന്തുണയെ നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് . അവ താഴെക്കൊടുക്കുന്നവയാണ്.
1-ഏത് ബെനഫിറ്റുകളാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.
2-നിങ്ങളുടെ പ്രായം.
3-നിങ്ങളുടെ വരുമാനം
4-നിങ്ങളുടെ സമ്പാദ്യം.
5-നിങ്ങള്‍ ആര്‍ക്കൊപ്പമാണ് ജീവിക്കുന്നത്.
6-നിങ്ങള്‍ അടക്കുന്ന കൗണ്‍സില്‍ ടാക്സ് തുക
7- നിങ്ങള്‍ക്ക് ഡിസ്എബിലിറ്റി അല്ലെങ്കില്‍ കെയറേര്‍സ് ബെനഫിറ്റ് എന്നിവയ സ്വീകരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ കൗണ്‍സില്‍ ടാക്സ് സപ്പോര്‍ട്ട് ലഭിച്ചേക്കാം.
നിങ്ങള്‍ ഗ്യാരണ്ടി ക്രെഡിറ്റ് പാര്‍ട്ട് ഓഫ് പെന്ഷന് ക്രെഡിറ്റ് സ്വീകരിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ അടക്കുന്ന കൗണ്‍സില്‍ ടാക്സ് പൂര്‍ണമായും നിങ്ങള്‍ക്ക് തന്നെ കിട്ടിയേക്കാം. ഇനി നിങ്ങള്‍ ഗ്യാരണ്ടീ ക്രെഡിറ്റ് ലഭിക്കുന്ന ആളല്ലെങ്കിലും നിങ്ങള്‍ക്ക് വരുമാനം 16,000 പൗണ്ടില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് ഈ വകയില്‍ ചിലപ്പോള്‍ കുറച്ച് സഹായം ലഭിച്ചേക്കാം. പെന്‍ഷനര്‍മാര്‍ നിലവില്‍ കൗണ്‍സില്‍ ടാക്സ് അടക്കണം. എന്നാല്‍ അവര്‍ ഒറ്റക്കാണ് താമസിക്കുന്നതെങ്കില്‍ ചില ഇളവുകള്‍ ലഭിക്കും.അതല്ലെങ്കില്‍ അവരുടെ അവസ്ഥക്ക് അനുസൃതമായി കൗണ്‍സില്‍ ടാക്സ് പിന്തുണക്ക് അര്‍ഹത ലഭിക്കും.
കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ടിന് എങ്ങനെ അപേക്ഷിക്കാം?
2020-2021 നികുതി വര്‍ഷത്തില്‍ നിങ്ങള്‍ക്ക് കൗണ്‍സില്‍ ടാക്സ് ഹാര്‍ഡ്ഷിപ്പ് ഫണ്ടിന് അര്‍ഹതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വരാനിരിക്കുന്ന ആഴ്ചകളില്‍ ഒരു കൗണ്‍സില്‍ ടാക്സ് ബില്‍ ലഭിക്കുന്നതായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന ബില്‍ 150 പൗണ്ടില്‍ താഴെയാണെങ്കില്‍ നിങ്ങള്‍ കൗണ്‍സില്‍ ടാക്സ് അടക്കേണ്ടി വന്നേക്കില്ല. നിങ്ങള്‍ക്ക് റിവൈസ്ഡ് ബില്‍ ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കൗണ്‍സിലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഇളവിന് അര്‍ഹതയുണ്ടോയെന്ന് അന്വേഷിക്കണം. നിങ്ങള്‍ക്ക് കൗണ്‍സില്‍ ടാക്സ് പിന്തുണ ഇതു വരെ ലഭിച്ചിട്ടില്ലെങ്കില്‍ ഇതിനായി നിങ്ങള്‍ അപേക്ഷിക്കണം. ഇതിനായി GOV.UK website പോയി നിങ്ങളുടെ പോസ്റ്റ് കോഡ് അടിച്ച് കൊടുത്ത് തുടര്‍ന്ന് വരുന്ന നിര്‍ദേശങ്ങള്‍ പിന്തുടര്ന്നാല് മതി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam