1 GBP = 94.20 INR                       

BREAKING NEWS

ഇറ്റലിയില്‍ എല്ലാം ശരിയായെന്നത് വെറും വ്യാമോഹം മാത്രം; ഇന്നലെ രേഖപ്പെടുത്തിയത് ഈ ആഴ്ചത്തെ ഏറ്റവും കുറവ് പ്രതിദിന മരണസംഖ്യ, 727; എന്നാല്‍ 5000 ത്തില്‍ അധികം പുതിയ രോഗികളുമായി കൊറോണയെ കീഴടക്കാനാകാതെ ഇറ്റലി മുന്‍പോട്ട് തന്നെ

Britishmalayali
kz´wteJI³

രുഭാഗത്ത് പ്രതീക്ഷക്ക് വഴിതെളിയുമ്പോള്‍ മറ്റേഭാഗത്ത് നിരാശയുടെ കരിനിഴലിന് കനം വര്‍ദ്ധിക്കുകയാണ് ഇറ്റലിയില്‍. ഈ ആഴ്ച്ചയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണ് ഇന്നലെ ഇറ്റലിയില്‍ രേഖപ്പെടുത്തിയത്. 727 പേരാണ് ഇന്നലെ ഇറ്റലിയില്‍ മരിച്ചത്. സര്‍ക്കാരിനും ജനങ്ങള്‍ക്കും നേരിയ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍, ഇനിയും കൊറോണയെ കീഴടക്കാന്‍ ആയിട്ടില്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട് പുതിയതായി 5000 ത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു എന്ന വാര്‍ത്തയുമെത്തി. കൃത്യമായി പറഞ്ഞാല്‍ 4782 പേര്‍ക്കാണ് ഇന്നലെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇറ്റലിയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13,155 ആയി.

ഇറ്റലിയിലെ ആകെ കണക്കില്‍ മരണസംഖ്യ കുറഞ്ഞുവരുമ്പോഴും രാജ്യത്തിലെ കൊറോണാ ബാധയുടെ എപ്പിസെന്ററായ ലൊംബാര്‍ഡിയില്‍ നേരെ തിരിച്ചാണ് കാര്യങ്ങളുടെ കിടപ്പ് എന്നത് ഇറ്റലിയെ ഏറെ കുഴക്കുന്ന കാര്യമാണ്. അവിടെ ഇന്നലെയും മരണസംഖ്യയില്‍ വര്‍ദ്ധനവു തന്നെയാണ് രേഖപ്പെടുത്തിയത്. മരണസംഖ്യയില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇറ്റലിയില്‍ തന്നെയാണ് ലോകത്തിലെ മൊത്തം കോവിഡ് 19 മരണങ്ങളിലേയും 30 ശതമാനം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയില്‍ അല്ല എന്നു സൂചിപ്പിക്കുകയാണ് രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തില്‍ ക്രമേണയുണ്ടാകുന്ന വര്‍ദ്ധനവ്. ചൊവ്വാഴ്ച്ച 15,729 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ബുധാനാഴ്ച്ച 16,847 പേരാണ് രോഗം ഭേദമായി വിവിധ ആശുപത്രികളില്‍ നിന്നും പുറത്ത് വന്നത്. ഏകദേശം 4,035 പേര്‍ ഇന്റന്‍സീവ് കെയറില്‍ ചികിത്സയില്‍ കഴിയുന്നു.

ഇതിനിടയില്‍, രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ അനുസരിക്കാത്തവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ ഇറ്റലി സര്‍ക്കാര്‍ വളരെ പിന്നിലാണെന്ന ആരോപണവും ഉയരുന്നുണ്ട്. തൊഴിലില്ലായ്മയും ദാരിദ്യവും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തി കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ദൃശ്യമായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും മുന്നറിയിപ്പുകള്‍ ഉയരുന്നുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും പല കോണുകളില്‍ നിന്നും ആവശ്യമുയരുന്നുമുണ്ട്.

മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലേയും പോലെ ഇറ്റലിയിലും വ്യാപകമായ കോവിഡ് 19 പരിശോധനകള്‍ നടക്കുന്നില്ല. രോഗ ലക്ഷണങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരെ മാത്രമെ പരിശോധനക്ക് വിധേയരാക്കുന്നുള്ളു. ഇത് കൊറോണാ ബാധയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്. യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ പുറത്തുവിട്ടതിന്റെ പതിന്മടങ്ങ വരും എന്ന സത്യം ഇറ്റലിയുടെ ഉറക്കം കെടുത്തുകയാണ്.

അതേ സമയം 230 ല്‍ അധികം പേര്‍ കൊറോണക്ക് കീഴടങ്ങിയ സ്വീഡനില്‍ ഇപ്പോഴും ജനങ്ങള്‍ ഈ മഹാമാരിയെ കാര്യമായി എടുക്കുന്നില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികാരികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളതിനേക്കാളേറെസ്വാതന്ത്ര്യം ഇപ്പോഴും സ്വീഡിഷ് ജനത അനുഭവിക്കുന്നുണ്ട്.

ബാറുകളും റെസ്റ്റോറന്റുകളും ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ടേബിള്‍ സ്പേസില്‍ സര്‍വ്വീസ് ഒതുക്കണമെന്ന നിര്‍ദ്ദേശം മാത്രമേയുള്ളു. അതുപോലെ ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ 2 പേരിലധികം ആളുകള്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുള്ളപ്പോള്‍ സ്വീഡനില്‍ 50 പേര്‍ക്ക് വരെ ഒത്തുചേരാം. കോളേജുകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചപ്പോള്‍ പ്രൈമറി സ്‌കൂളുകള്‍ ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category