1 GBP = 94.20 INR                       

BREAKING NEWS

ഇന്നലെ മാത്രം മരിച്ചത് 864 പേര്‍; ആകെ 9387 മരണങ്ങള്‍; 104,000 രോഗികള്‍; കേവലം നാലരക്കോടി ജനങ്ങള്‍ മാത്രമുള്ള സ്പെയിന്‍ എന്ന ചെറിയ രാജ്യത്തിനു രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ഇറ്റലിയ്ക്കും പിറകില്‍ മൂന്നാം സ്ഥാനവും മരണസംഖ്യയില്‍ രണ്ടാംസ്ഥാനവും ഉറപ്പാക്കേണ്ടി വന്നത് എങ്ങനെ?

Britishmalayali
kz´wteJI³

സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളില്‍ ഒന്നായിരുന്നു ഇന്നലെ. കൊറോണ ബാധിച്ച് 864 പേരാണ് ഇന്നലെ ഒരു ദിവസം മാത്രം മരണമടഞ്ഞത്. ഇതോടെ സ്പെയിനിലെ മൊത്തം കോവിഡ് 19 മരണങ്ങളുടെ എണ്ണം 9387 ആയി. ഇറ്റലിക്ക് തൊട്ടുപുറകിലായി രണ്ടാം സ്ഥാനത്താണ് സ്പെയിന്‍ ഇപ്പോള്‍.

കേവലം നാലരക്കോടി ജനങ്ങള്‍ മാത്രമുള്ള ഈ കൊച്ചു രാജ്യത്തിലെ കൊറോണാ ബാധയുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു എന്നതാണ് ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യം. 1,02, 136 പേര്‍ക്ക് കൊറോണ ബാധിക്കുമ്പോള്‍, ഇതുവരെ എടുത്ത നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങള്‍ ഉയരുകയാണ് നാടെങ്ങും. എങ്കിലും, ഇന്നലെ പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം തൊട്ടു മുന്‍പിലത്തെ ദിവസത്തേക്കാള്‍ കുറവാണ് എന്നതുമാത്രമാണ് സ്പെയിനിന് ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്ന് സൂചിപ്പിക്കുന്നത്.

രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ രാജ്യത്തെ ഇന്റന്‍സീവ് കെയര്‍ സംവിധാനങ്ങളുടെ എണ്ണം ഉയര്‍ത്തുവാനുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം 20% വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു. പുതിയതായി 1500 എന്റിലേറ്ററുകള്‍ കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം വാങ്ങിയിരുന്നു. കൂടാതെ വെന്റിലേറ്റര്‍ മെഷിനുകളുടെ ഉദ്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ തദ്ദേശ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

നിരവധി ഹോട്ടലുകള്‍ റിക്കവറി സെന്ററുകളായി മാറ്റുകയും സ്പോര്‍ട്സ് സെന്ററുകളും ലൈബ്രറികളും താത്ക്കാലിക ആശുപത്രികളായി മാറ്റുകയും ചെയ്തിട്ടുണ്ട്. രോഗബാധ ഏറ്റവുമധികമുള്ള മാഡ്രിഡ്, നോര്‍ത്ത് ഈസ്റ്റ് കറ്റലോണിയ എന്നിവിടങ്ങളിലാണ് താത്ക്കാലിക ആശുപത്രികള്‍ ഏറെയും നിലവില്‍ വന്നിട്ടുള്ളത്. ഇന്റന്‍സീവ് കെയറിന്റെ ആവശ്യം പെട്ടെന്ന് മൂന്നിരട്ടിയായി ഉയര്‍ന്നതോടെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഇവ സ്ഥാപിച്ചത്.

കഴിഞ്ഞ രണ്ടരാഴ്ച്ചയായി ലോക്ക്ഡൗണ്‍ നേരിടുന്ന സ്പെയിനില്‍ ഇനിയും രോഗവ്യാപനം തടയുവാനായിട്ടില്ലെന്ന വസ്തുത അധികാരികളെ മാത്രമല്ല, സാധാരണക്കാരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും സൂചിപ്പിച്ചതുപോലെ ഇവിടെയും ലോക്ക്ഡൗണ്‍ കാലാവധി വീണ്ടും നീട്ടേണ്ടി വന്നേക്കാം എന്നുതന്നെയാണ് നിലവിലുള്ള സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category