1 GBP = 92.90 INR                       

BREAKING NEWS

ലക്ഷങ്ങളുടെ ജീവനെടുത്ത പുകയില ഇനി അതിലേറെ ആളുകളെ രക്ഷിക്കുമോ? കൊറോണയെ നേരിടാനുള്ള വാക്‌സിനേഷന്‍ പുകയിലയില്‍ നിന്നും വികസിപ്പിച്ചെടുത്തു എന്ന അവകാശവാദവുമായി സിഗരറ്റ് നിര്‍മ്മാതാക്കളായ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്; ജൂണോടെ ലക്ഷക്കണക്കിന് വാക്‌സിനുകള്‍ തയ്യാറാകുമെന്നും സിഗരറ്റ് ഭീമന്‍

Britishmalayali
kz´wteJI³

തുവരെ ആളെക്കൊല്ലിയെന്ന പഴിമാത്രം കേട്ടിരുന്ന പുകയിലയ്ക്ക് ഇനി നല്ലകാലം വരികയാണോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ സിഗരറ്റ് ഉത്പാദകരില്‍ ഒന്നായ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസിന്റെ അവകാശവാദം വിശ്വസിക്കാമെങ്കില്‍ കാര്യങ്ങള്‍ നീങ്ങുന്നത് ആ വഴിക്കാണ്. പുകയിലയില്‍ നിന്നും കോവിഡ് 19 നുള്ള വാക്‌സിന്‍ കണ്ടുപിടിച്ചെന്നാണ് സിഗരറ്റ് ഭീമന്‍ ഇന്നലെ വെളിപ്പെടുത്തിയത്.

യുകെ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുകയാണെങ്കില്‍ ജൂണ്‍ മുതല്‍ പ്രതിവാരം മൂന്ന് ദശലക്ഷം വാക്‌സിനുകള്‍ ഉത്പ്പാദിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കൊ പറയുന്നത്. ഇതുവരെ മൃഗങ്ങളില്‍ മാത്രം പരിശോധിച്ച ഈ വാക്‌സിന്‍ പൂര്‍ണ്ണമായ വിജയം കണ്ടെന്ന അവകാശവാദവുമായി എത്തിയ കമ്പനി മനുഷ്യരില്‍ ഇത് പരിശോധിക്കുവാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മാത്രമേ ജൂണ്‍ മുതല്‍ ഇതിന്റെ ഉദ്പാദനം ആരംഭിക്കുവാന്‍ സാധിക്കൂ എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ സ്രോതസ്സുകളുടെ ഭീമമായ ഒരു ഭാഗം ഈ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ക്കായി ചെലവാക്കിയതായി വെളിപ്പെടുത്തിയ കമ്പനി, പക്ഷെ ലാഭം ഒന്നും പ്രതീക്ഷിക്കാതെ, ഇതിനായി ചെലവാക്കിയ തുകയ്ക്ക് തന്നെ ഈ സാങ്കേതിക വിദ്യ സര്‍ക്കാരിന് കൈമാറാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം പുകയില ഉത്പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാരുമായി ഇടപാടുകള്‍ നടത്താന്‍ നിരോധനമുണ്ട്. ഇത് മറികടക്കുവാനായി ലോകാരോഗ്യ സംഘടനയുമായി നേരിട്ട് ബന്ധപ്പെടുവാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ.

ഇതുവരെ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായും യുകെയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വാക്‌സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഈ പുകയില ഭീമന്‍ പറഞ്ഞു. സര്‍ക്കാരുകളുമായി സഹകരിച്ച് ഈ മാസം തന്നെ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കുകയാണെങ്കില്‍, സര്‍ക്കാരുകളുമായും പങ്കാളികളുമായും ചേര്‍ന്ന് ജൂണ്‍ മുതല്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉദ്പ്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്നും പ്രതിവാരം ഒരു ദശലക്ഷത്തിനും മൂന്നു ദശലക്ഷത്തിനും ഇടയില്‍ വാക്‌സിനുകള്‍ ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. ബി എ ടി യുടെ സബ്‌സിഡിയറി കമ്പനിയായ, അമേരിക്കയിലെ കെന്റുക്കി ബയോ പ്രൊസസ്സിംഗ് ആണ് ഈ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഇത്തരം പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ മുന്‍പരിചയമുണ്ട് കെന്റുക്കി ബയോ പ്രൊസസ്സിംഗ് എന്ന സ്ഥാപനത്തിന്. 2014 -ല്‍ എബോളയെ ചെറുക്കുന്നതില്‍ ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുത്തിരുന്നു ഇവര്‍. കൊറോണ വൈറസിന്റെ ഒരു ഭാഗം ക്ലോണ്‍ ചെയ്‌തെടുത്താണ് കെബിപിയിലെ ഗവേഷകര്‍ ഫലസിദ്ധിയുള്ള ആന്റിജെന്‍ വികസിപ്പിച്ചത്.

ശരീരത്തില്‍ ഒരു ബാഹ്യവസ്തു പ്രവേശിച്ചിട്ടുണ്ട് എന്ന് ശരീരത്തെ മനസ്സിലാക്കിക്കുന്ന വസ്തുവാണ് ആന്റിജെന്‍. അത് മനസ്സിലാക്കിയാല്‍ ശരീരത്തിന്റെ സ്വായത്തമായ രോഗ പ്രതിരോധ സംവിധാനം ആ വസ്തുവിനെ ചെറുക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. ഒരാളുടെ ശരീരത്തില്‍ ഈ കൊറോണാ വൈറസ് ആന്റിജന്‍ കുത്തിവച്ചാല്‍, മുഴുവന്‍ ശരീരമോ, ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ അതിനെ ചെറുക്കുവാനുള്ള ആയുധങ്ങള്‍ തയ്യാറാക്കി നിര്‍ത്തും. പിന്നീട് അയാള്‍ക്ക് രോഗം ബാധിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ശരീരത്തിന് കഴിയും. അങ്ങനെ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതിനുന്‍ മുന്‍പ് തന്നെ രോഗത്തെ ഇല്ലാതെയാക്കുവാന്‍ ശരീരത്തിന് സാധിക്കും.

ഈ ആന്റിജനുകളെ പുകയില ചെടികള്‍ക്കുള്ളിലേക്ക് കുത്തിവയ്ക്കുകയാണ് കെന്റുക്കി ബയോ പ്രൊസസ്സിംഗിലെ ഗവേഷകര്‍ ചെയ്യുന്നത്. ഈ സസ്യങ്ങളിലെ ജൈവ ഘടന ഈ ആന്റിജനുകള്‍ക്ക് വളരാനും പ്രത്യുത്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കുന്നു. കൊയ്ത്ത് കഴിയുമ്പോള്‍ ഈ ആന്റിജനുകള്‍ ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുകയും ശുദ്ധീകരിച്ചതിനുശേഷം വാക്‌സിനായി ശരീരത്തിലേക്ക് കുത്തിവയ്ക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category