1 GBP = 93.00 INR                       

BREAKING NEWS

കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍ അമേരിക്കയില്‍; കണക്ടിക്യുട്ടില്‍ മരിച്ചത് വെറും ആറാഴ്ച പ്രായമുള്ള കുഞ്ഞ്; പാശ്ചാത്യ നാടുകളില്‍ കുട്ടികളുടേയും കൗമാരക്കാരുടെയും ജീവന്‍ എടുത്തു കൊറോണയുടെ കുതിപ്പ്

Britishmalayali
kz´wteJI³

കൊറോണ ബാധയുടെ ആദ്യനാളുകളില്‍ ഏറെ പ്രചാരം ലഭിച്ച ഒരു വാദഗതിയായിരുന്നു ഈ വൈറസ് ബാധിക്കുന്നത് പ്രായമേറിയവരേയും നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരേയും മാത്രമണെന്ന്. സോഷ്യല്‍ മീഡിയയിലൂടെ ഏറെ പ്രചരിച്ച ഈ തെറ്റിദ്ധാരണതന്നെയാണ് ഒരു പരിധിവരെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെ പല ഭരണകൂടങ്ങളും നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കാന്‍ ജനങ്ങളെപ്രത്യേകിച്ച് യുവാക്കളേയും കൗമാരക്കാരേയും പ്രേരിപ്പിച്ചത്. ഇത് വെറും തെറ്റായ വിവരമാണെന്ന് ശാസ്ത്ര ലോകം ആണയിട്ടു പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ തയ്യാറായവര്‍ തീരെ ചുരുക്കമായിരുന്നു. ഇന്നിതാ പുറത്തുവരുന്ന വാര്‍ത്തകള്‍ കാണിക്കുന്നത് കുട്ടികളേയും കൗമാരക്കാരേയും വരെ കൊറോണ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എന്നാണ്.

ഇന്നലെ അമേരിക്കയിലെ കണക്ടിക്യുട്ടില്‍ ആറാഴ്ച്ച മാത്രം പ്രായമുള്ള ഒരു കുട്ടി കൊറോണ ബാധമൂലം മരിച്ചു എന്ന് സ്ഥിരീകരിച്ച വാര്‍ത്ത ഒരു ഞെട്ടലോടെയാണ് ലോകം മുഴുവന്‍ ശ്രവിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് ഗുരുതരമായ രോഗ ലക്ഷണങ്ങളോടെ ബോധരഹിതയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷെ ആധുനിക വൈദ്യശാസ്ത്രത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുവാന്‍ ആയില്ല. ഇന്നലെയാണ് ഈ ആറാഴ്ച്ച മാത്രം പ്രായമുള്ള ശിശു മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. കൊറോണാ ബാധമൂലം മരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ ശിശു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നിന്നും ഒരു 13 കാരന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലണ്ടനിലെ ബ്രിക്സ്ടന്‍ സ്വദേശിയായ ഇസ്മയില്‍ മുഹമ്മദ് അബ്ദുള്‍വഹാബാണ് കൊറോണ പിടിപെട്ട് മരിച്ച ബ്രിട്ടനിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്ന ഈ കൗമാരക്കാരന്‍, രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് തൊട്ടുമുന്‍പ് വരെ തികഞ്ഞ ഉന്മേഷവാനും ഊര്‍ജ്ജസ്വലനും ആയിരുന്നു എന്നാണ് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

ഈ വാര്‍ത്ത പുറത്ത് വരുന്നതിന് തൊട്ടുമുന്‍പാണ് ബെല്‍ജിയത്തില്‍ നിന്നും കൊറോണ ബാധിതയായി മരിച്ച ഒരു 12 കാരിയുടെ വാര്‍ത്ത പുറത്ത് വന്നത്. മൂന്നു ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആ പെണ്‍കുട്ടിക്ക രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 828 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ബെല്‍ജിയത്തില്‍, കോവിഡ് 19 ന് വഴങ്ങി മരണമടഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ഈ പെണ്‍കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ഈ ബെല്‍ജിയന്‍ പെണ്‍കുട്ടി മരിക്കുന്നതിനു മുന്‍പ് പോര്‍ച്ചുഗല്‍ സ്വദേശിയായ 14 കാരന്‍ വിക്ടര്‍ ഗോധിനോ ആയിരുന്നു കൊറോണാ ബാധമൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞ യൂറോപ്പ് കാരന്‍. അതിനും മുന്‍പായി ജൂലീ ഏലിയട്ട് എന്ന 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ഈ വൈറസിന്റെ പിടിയില്‍പ്പെട്ട് മരണത്തെ പുല്‍കിയിരുന്നു. മാര്‍ച്ച് 25 ന് ജൂലി മരിക്കുമ്പോള്‍ ആ കുട്ടിയായിരുന്നു യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണാ ഇര.

13 കാരനായ ഇസ്മയില്‍ മരണമടഞ്ഞ അന്നു തന്നെ ലണ്ടനില്‍ ഒരു 19 കാരനും മരണമടഞ്ഞിരുന്നു. ലണ്ടനിലെ ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റില്‍ അസിസ്റ്റന്റ് ഷെഫായ ഈ 19 കാരന്റെ മരണം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്പെയിനില്‍ 21 കാരനായ ഒരു ഫുട്ബോള്‍ കോച്ചിന്റെ മരണമാണ് കൊറോണ ചെറുപ്പക്കാരേയും പിടികൂടുമെന്ന് ആദ്യം തെളിയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category