1 GBP = 94.00 INR                       

BREAKING NEWS

റെയ്നയ്ക്കും കൊറോണ; രണ്ടാഴ്ചയോളം നീണ്ടുനിന്ന ഗുരുതരമായ രോഗപീഡകള്‍ക്കൊടുവില്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങി തുടങ്ങി; 25 മിനുറ്റ് ശ്വാസം പോലും കിട്ടാതെ മരണത്തോട് മല്ലടിച്ച ആ നിമിഷത്തെ കുറിച്ച് വ്യക്തമാക്കി താരം

Britishmalayali
kz´wteJI³

ലണ്ടന്‍: റെയ്നയ്ക്കും കൊറോണ. തന്റെ ജീവിത്തില്‍ ഇന്നുവരെ നേരിട്ട ഏറ്റവും ഭീകരമായ അനുഭവം എന്നാണ് കൊറോണ വൈറസ് ബാധയെ കുറിച്ച് താരം പ്രതികരിച്ചത്. രണ്ടാഴ്ചയ്ക്ക് മേലായി കൊറോണയ്ക്ക് ചികിത്സയില്‍ കഴിയുന്ന സ്പാനിഷ് ഗോള്‍കീപ്പര്‍ പെപ്പെ റെയ്നയ്ക്ക് മരണം മുന്നില്‍ നില്‍്കകുന്ന അനുഭവമാണ് കൊറോണ നല്‍കിയത്. ചെറിയ പനിയോട് തുടങ്ങിയ അസുഖത്തിന് പിന്നാലെ ആശുപത്രിയിലായ താരത്തിന് പിന്നീടുള്ള രണ്ടാഴ്ച്ചക്കാലം ഗുരുതരമായ രോഗപീഡകളാണ് നേരിടേണ്ടി വന്നത്.

കടുത്ത തൊണ്ടയടപ്പും ശ്വാസം കിട്ടാത്ത അവസ്ഥയും മരണം മുന്നില്‍ കാണുന്ന അനുഭവമാണ് സമ്മാനിച്ചതെന്നും റെയ്ന പറയുന്നു. 'ഓക്സിജന്‍ കിട്ടാതെ വലഞ്ഞുപോയ ആ 25 മിനിറ്റ്. ജീവിതത്തില്‍ ഇന്നുവരെ നേരിട്ട ഏറ്റവും ഭീകരമായ അനുഭവം' എന്നാണ് റെയ്ന വിശേഷിപ്പിച്ചത്. ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്ന മുപ്പത്തേഴുകാരനായ റെയ്ന ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ഏറ്റവും ഭീതിദമായ ആ നാളുകള്‍ ഓര്‍ത്തെടുത്തത്.

കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും പനിയും ഉണ്ടായയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് റെയ്ന ചികിത്സ തേടിയത്. തുടര്‍ന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്കു മാറ്റി. അന്നുമുതല്‍ രണ്ടാഴ്ചയോളം നീണ്ടുനിന്ന രോഗപീഡകള്‍ക്കൊടുവിലാണ് റെയ്നയുടെ മടങ്ങിവരവ്. 'ഇപ്പോള്‍ മാത്രമാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഞാന്‍ ജയിച്ചുതുടങ്ങുന്നത്' റെയ്ന പറയുന്നു.

'വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടതു മുതല്‍ത്തന്നെ കടുത്ത ക്ഷീണത്തിലായിരുന്നു ഞാന്‍. ചെറിയ പനിയും വരണ്ട ചുമയും മാറാത്ത തലവേദനയും വല്ലാതെ വിഷമിപ്പിച്ചു. വിട്ടുമാറാത്ത ക്ഷീണമായിരുന്നു ഇക്കാലത്തെ പ്രധാന പ്രത്യേകത' റെയ്ന പറഞ്ഞു.

'അല്‍പം പോലും ശ്വാസം കിട്ടാതെ പോയ നിമിഷമായിരുന്നു ഏറ്റവും ഭീകരം. ഏതാണ്ട് 25 മിനിറ്റോളം ഓക്സിജന്‍ കിട്ടാതെ വിഷമിച്ചു. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം അനുഭവമാണത്. ഓക്സിജന്‍ കിട്ടുന്നില്ല എന്ന് തിരിച്ചറിയുന്ന ആ നിമിഷം നമ്മെ വല്ലാതെ ഭയപ്പെടുത്തും. പെട്ടെന്നൊരു നിമിഷം നമ്മുടെ തൊണ്ട അടഞ്ഞുപോകുന്ന അവസ്ഥ. ആദ്യത്തെ ആറെട്ടു ദിവസം പൂര്‍ണമായും ഞാന്‍ മുറിക്കുള്ളിലായിരുന്നു' റെയ്ന പറഞ്ഞു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എട്ടു വര്‍ഷത്തോളം ലിവര്‍പൂളിന്റെ താരമായിരുന്ന റെയ്ന 396 മത്സരങ്ങളില്‍ അവര്‍ക്കായി ഗോള്‍വല കാത്തു. പിന്നീട് ഇറ്റലിയില്‍ എസി മിലാനിലേക്കു മാറിയെങ്കിലും അവിടെനിന്ന് വായ്പാടിസ്ഥാനത്തില്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയുടെ താരമായി.

ഈ നിമിഷം ഫുട്ബോളിനേക്കുറിച്ച് താന്‍ ചിന്തിക്കുന്നുപോലുമില്ല, 'ഇല്ല, ഫുട്ബോള്‍ ഇപ്പോള്‍ മനസ്സില്‍പ്പോലുമില്ല. സത്യമാണ്. എല്ലാവരും ആദ്യം സുഖമാകട്ടെ. എല്ലാം ശരിയായിക്കഴിഞ്ഞ് മാത്രം മത്സരങ്ങള്‍ പുനഃരാരംഭിച്ചാല്‍ മതിയെന്നാണ് എന്റെ ചിന്താഗതി. ഇപ്പോള്‍ ഫുട്ബോള്‍ പ്രധാനപ്പെട്ട കാര്യമേയല്ല. ലീഗ് പൂര്‍ത്തിയാക്കുന്നതു പോലും പ്രധാനപ്പെട്ടതല്ല' റെയ്ന പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category