1 GBP = 92.70 INR                       

BREAKING NEWS

നിസാമുദ്ദീനില്‍ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളില്‍ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് ജില്ലാ കലക്ടറുടെ സര്‍വൈലന്‍സ് ടീം; അഭിമാനമായി ഡോ. രശ്മിയും നവീനും; തബ്ലീഗിന് പോയവരില്‍ പലരും പുറത്ത് മിണ്ടാത്തത് അപകടകരം; കുറ്റപ്പെടുത്തല്‍ ഭയന്ന് പലരും നിശബ്ദം; തബ്ലീഗ് സമ്മേളന കോണ്‍ടാക്ട് ട്രെസിംഗിലെ നൂഹ് മോഡലിനും കൈയടി

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: എണ്ണയിട്ട യന്ത്രം പോലെയാണ് ജില്ലാ ഭരണകൂടവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ മനസില്‍ കാണുമ്പോഴേ അവര്‍ മാനത്ത് കാണും. അവര്‍ക്ക് അതിനുള്ള അവസരമൊരുക്കി കൊടുത്തതാകട്ടെ ഇറ്റലിയില്‍ നിന്ന് വന്ന ഐത്തലക്കാരും. ചികില്‍സ തേടാതെ ഐത്തലക്കാര്‍ അലഞ്ഞു തിരിഞ്ഞു നടന്ന സഞ്ചാരപഥം കണ്ടെത്തിയ ജില്ലാ കലക്ടര്‍ പിബി നൂഹ്, ഡിഎംഓ ഷീജ എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍വൈലന്‍സ് ടീമിന്റെ ജാഗ്രതയാണ് പത്തനംതിട്ട ജില്ലയെ ഇപ്പോള്‍ സുരക്ഷിതമാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ അതീവ ജാഗ്രത വേണ്ട ഹോട്ട്‌സ്‌പോട്ടില്‍ പത്തനംതിട്ടയുമുണ്ട്. പക്ഷേ, ഇവിടെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. കലക്ടറുടെ സര്‍വൈലന്‍സ് ടീം ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും വന്ന 17 പേരെയാണ് രണ്ടു ദിവസം കൊണ്ട് ജില്ലയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍, അതിലൊക്കെ ത്രില്ലിങ്ങായ കാര്യം മറ്റു ജില്ലകളില്‍ നിന്നായി 20 പേരെ കൂടി ഇവര്‍ കണ്ടെത്തി എന്നുള്ളതാണ്. ഡോ. എംഎസ് രശ്മി, ഡോ. നവീന്‍ എസ് നായര്‍ എന്നിവര്‍ നയിക്കുന്ന സര്‍വൈലന്‍സ് ടീമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ വിവിധ ദിവസങ്ങളിലായി ജില്ലയില്‍ നിന്ന് 17 പേര്‍ പങ്കെടുത്തതായി ജില്ലാ ഭരണകൂടം കണ്ടെത്തി. ഇവരില്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡോ.എം സലിം ഡല്‍ഹിയില്‍ മരിച്ചു. മൂന്നുപേര്‍ ഡല്‍ഹില്‍ ഹോം ഐസലേഷനിലാണ്. മൂന്നുപേര്‍ പത്തനംതിട്ട ജില്ലാ ആശുപത്രില്‍ ഐസലേഷനിലും ബാക്കിയുള്ള 10 പേര്‍ ഹോം ഐസലേഷനിലും കഴിയുകയാണ്. ഇവരില്‍ ഒന്‍പതുപേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണു ജില്ലാ ഭരണകൂടം.

നിസാമുദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാര്‍ക്കു പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള 20 പേരെയും സര്‍വൈലന്‍സ് ടീം കണ്ടെത്തിയിട്ടുണ്ട്. കോട്ടയം 11, ആലപ്പുഴ 5, തിരുവനന്തപുരം 2, കണ്ണൂര്‍ 1, തൃശൂര്‍ 1.

കേരള എക്‌സ്പ്രസ് ട്രെയിന്‍, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. മലപ്പുറംത്തുകൊറോണ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍. മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനമാണ് ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിന്നു. മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്തതാണ് കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാന്‍ കാരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിര കണക്കിന് പേര്‍ സമ്മേളനത്തില്‍ പങ്കെടുത്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ ദേശീയ തലത്തിലുണ്ടായ ട്രെന്‍ഡായി കാണാന്‍ സാധിക്കില്ലെന്നും ലവ് അഗര്‍വാള്‍ പറഞ്ഞിരുന്നു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയുമായി 8000ഓളം ആളുകള്‍ മതചടങ്ങുകളില്‍ പങ്കെടുത്തതായാണ് വിവരം.

സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 300ലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കേരളത്തില്‍ 200ന് മുകളിലാണ്.112 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 120 ആയി. കര്‍ണാടകയില്‍ നൂറിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ഉയര്‍ച്ചയ്ക്ക് കാരണം നിസാമുദ്ദീന്‍ സമ്മേളനമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category