1 GBP = 92.50 INR                       

BREAKING NEWS

'അവളാണ് എനിക്ക് കൊറോണ വൈറസ് തന്നത്; അതുകൊണ്ടാണ് ഞാന്‍ അവളെ കൊന്നത്'; ഡോക്ടറായ കാമുകിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നഴ്സായ കാമുകന്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; കൊറോണ വൈറസിന്റെ വിളനിലമായ ഇറ്റലിയില്‍ നിന്നും ഒരു ദാരുണ വാര്‍ത്ത

Britishmalayali
kz´wteJI³

സിസിലി: കൊറോണ വൈറസ് ഭീതി ലോകമെങ്ങും പടര്‍ന്നു പിടിക്കുമ്പോള്‍ കടുത്ത മാനസിക പിരിമുറുക്കങ്ങളാണ് മനുഷ്യ മനസുകളില്‍. അത് പലവിധത്തിലാണ് പുറത്തേക്ക് വരുന്നതും. മനുഷ്യന്‍ സമൂഹിക അകലം പാലിക്കുകയാണ് ഈ വൈറസിനെ തടയാനുള്ള മാര്‍ഗ്ഗമെങ്കിലും ഇതോടൊപ്പം പരസ്പ്പരം അവിശ്വാസവും വളരുന്നു. ഈ അവിശ്വാസം മനുഷ്യനെ ക്രിമിനലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. അത്തരമൊരു വാര്‍ത്തയാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിന്നും പുറത്തുവരുന്നത്.

ഇറ്റലിയിലെ സിസിലിയില്‍ നഴ്സായ കാമുകന്‍ ഡോക്ടറായ കാമുകിയെ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തിയത് കോവിഡ് ഭീതിയിലാണ്. കാമുകി തനിക്ക് കോവിഡ് വൈറസ് നല്‍കിയ എന്ന് ആരോപിച്ചാണ് കാമുകന്‍ ഗേള്‍ഫ്രണ്ടിനെ കഴുത്തു ഞെരിച്ചു കൊന്നത്. അതേസമയം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ രണ്ട് പേരും നെഗറ്റീവായിരുന്നു താനും.

സിസിലിയിലെ മെസ്സിനയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ദാരുണമായി കാമുകന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. ലൊറേന ക്വാറന്റെ എന്ന 27 വയസുകാരിയുടെ കൊലപാതകത്തില്‍ കാമുകന്‍ അന്റോണിയോ ഡീ പീസ് അറസ്റ്റിലായി. പൊലീസ് എത്തിയപ്പോഴാണ് കാമുകി തനിക്ക് കോറോണ വൈറസ് പരത്തിയെന്ന ഭീതിയിലാണ് താന്‍ കൃത്യം ചെയ്തതെന്ന് അന്റോണിയെ വെളിപ്പെടുത്തിയത്.

കോവിഡ് സംശയം കാമുകന്‍ രേഖപ്പെടുത്തിയതോടെ പൊലീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്തത്. പൊലീസ് എത്തുമ്പോള്‍ അന്റോണിയ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതേസമയം ലൊറേന കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 41 ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പേഴ്സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളുടെ കുറവു കൊണ്ടാണ് ഇവര്‍ മരണപ്പെട്ടതെന്ന കുറ്റപ്പെടുത്തലും മരിച്ച ഡോക്ടറുടെ പോസ്റ്റില്‍ ഉണ്ടായിരുന്നു. കുടുംബത്തെയും സമൂഹത്തെയു രാജ്യത്തെയും സ്നേഹിക്കുക എന്നു അവള്‍ ഇതില്‍ കുറിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category