1 GBP = 92.70 INR                       

BREAKING NEWS

തലപ്പാടിയിലെ ബാരിക്കേഡുകളില്‍ ചിലത് മാറ്റി; അതിര്‍ത്തിയില്‍ ഡോക്ടറെ നിയോഗിച്ച് യദൂരിയപ്പാ സര്‍ക്കാര്‍; ആംബുലന്‍സില്‍ രോഗി എത്തിയാല്‍ ഡോക്ടര്‍ രേഖകള്‍ നോക്കിയും പരിശോധനയിലൂടെയും കോവിഡില്ലെന്നും മറ്റ് രോഗമാണെന്നും ഉറപ്പിക്കും; സമ്മത പത്രം കിട്ടിയാല്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിക്കും ഒരു കൂട്ടിരിപ്പുകാരനും മുമ്പോട്ട് പോകാം; കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതോടെ കാസര്‍കോട്-മംഗലുരു ദേശീയ പാത അതിരാവിലെ തുറന്ന് കര്‍ണ്ണാടക; ഹൈക്കോടതി വടിയെടുത്തപ്പോള്‍ കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസം

Britishmalayali
kz´wteJI³

കാസര്‍കോട്: കാസര്‍കോടുനിന്ന് കര്‍ണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കാസര്‍കോട് അനുസരിച്ചു. കേന്ദ്രസര്‍ക്കാരിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ തലപ്പാടിയില്‍ യാത്രാ നിയന്ത്രണം നീക്കി. രോഗികള്‍ക്ക് ചികില്‍സയ്ക്ക് ഇനി മംഗലുരുവില്‍ പോകാം. അതിര്‍ത്തിയില്‍ ഡോക്ടറെ കര്‍ണ്ണാടക നിയോഗിച്ചിട്ടുണ്ട്. ഈ ഡോക്ടറുടെ സമ്മത പത്രത്തോടെ രോഗികളെ മംഗലുരുവിലേക്ക് പോകാം.

രോഗികളുമായി പോകുന്ന വാഹങ്ങള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു. അതിര്‍ത്തി തുറക്കില്ലെന്ന കര്‍ണാടകയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കര്‍ണ്ണാടകയുടെ ഇടപെടല്‍. അതിര്‍ത്തിയിലെ ബാരിക്കേഡുകളുടെ എണ്ണവും കുറച്ചു. ഇതോടെയാണ് തലപ്പാടി വഴി മംഗലുരുവിലേക്ക് കാസര്‍കോട് വഴി യാത്ര സാധ്യത ഉയര്‍ന്നത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ അടുത്ത ബന്ധുവിനും മാത്രമേ പോകാന്‍ അനുമതി ഉണ്ടാകൂ. എങ്കിലും ഇത് തീര്‍ത്തും ആശ്വാസമാണെന്നാണ് കേരളം വിലയിരുത്തുന്നത്. ആറു പേര്‍ക്കാണ് കര്‍ണ്ണാടകയിലെ അതിര്‍ത്തി അടയ്ക്കല്‍ മൂലം ജീവന്‍ നഷ്ടമായത്.

അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ കര്‍ണ്ണാടകം നിയോഗിച്ചിട്ടുണ്ട്. എല്ലാവരേയും അവര്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കാല്‍നട യാത്രക്കാരേയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല. ചരക്ക് ലോറികളില്‍ കര്‍ശന പരിശോധനയാണ്. ലോറി ഡ്രൈവറും കിളിയുമല്ലാതെ മറ്റാരെങ്കിലും ലോറിയില്‍ ഉണ്ടോ എന്നാണ് നോക്കുന്നത്. അത്തരക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കുന്നുണ്ട്. കേരളാ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ കര്‍ണ്ണാടകം പോകില്ലെന്ന സൂചനയാണ് ഇതോടെ ലഭിക്കുന്നത്.

കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ചികില്‍സയ്ക്ക് വേണ്ടി ആശ്രയിക്കുന്നത് മംഗലുരുവിനെയാണ്. കൂടുതല്‍ അടുത്ത സ്ഥലമെന്നതാണ് ഇതിന് കാരണം. അങ്ങനെ മംഗലപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിച്ചാല്‍ പോലും അങ്ങോട്ട് പോകാന്‍ അനുവദിച്ചിരുന്നില്ല. കൊറോണ പടരും എന്ന വാദം ഉയര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ മനുഷ്യത്വ പരമായ വിഷയമായി ഇതിനെ പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് ഹൈക്കോടതി അംഗീകരിച്ചു. ഇതോടെയാണ് രോഗികളെ കടത്തി വിടാന്‍ കര്‍ണ്ണാടകം തയ്യാറായത്.

കര്‍ണാടകം റോഡുകള്‍ അടക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇടപെട്ട് ആ നീക്കം പിന്‍വലിക്കണമെന്നുമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നത്. ഇക്കാരണം കൊണ്ട് ഇനിയൊരു മനുഷ്യജീവന്‍ പോലും നഷ്ടപ്പെടരുതെന്നും കോടതി പറഞ്ഞു. മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് യാത്രാതടസ്സമുണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി. 109ഓളം രോഗികള്‍ കാസര്‍കോട് ഭാഗത്തുണ്ട്. എന്നാല്‍ മംഗലാപുരം ഭാഗത്ത് ഇരുപതില്‍ താഴെ രോഗികള്‍ മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കാസര്‍കോട് അതിര്‍ത്തി അടച്ചതെന്നായിരുന്നു കര്‍ണാടകയുടെ വാദം. അതിനാല്‍ വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന നിലപാട് കര്‍ണാടകം സ്വീകരിച്ചു. ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

എന്നാല്‍ ഇതൊരു ദേശീയപാതയാണെന്നും അത് അടച്ചിടാനുള്ള അധികാരം കര്‍ണാടകയ്ക്കില്ലെന്നും കോടതി പറഞ്ഞു. ഇതൊരു മനുഷ്യത്വരഹിതമായ നപ്രവൃത്തിയാണെന്നും കോടതി വിലയിരുത്തി. റോഡ് അടച്ച വിഷയത്തില്‍ കേന്ദ്രത്തോട് നിലപാട് സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. റോഡ് അടച്ചവിഷയത്തില്‍ ഇനി നിര്‍ണായകമാവുക കേന്ദ്രത്തിന്റെ നിലപാടാണ്. മൂന്നാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും ഈ കേസ് പരിഗണിക്കും. കേരളാ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കേണ്ട ബാധ്യത കര്‍ണ്ണാടകത്തിനില്ലെന്ന നിലപാട് അവര്‍ നേരത്തെ എടുത്തിരുന്നു. അതുകൊണ്ട് തന്നെ അതിര്‍ത്തി തുറക്കില്ലെന്ന് കരുതിയവും ഉണ്ട്. എന്നാല്‍ കേന്ദ്രം അതിശക്തമായി ഇടപെട്ടതോടെ അതിര്‍ത്തി ഭാഗികമായി അവര്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ദേശീപാത അടയ്ക്കാന്‍ കര്‍ണാടകയ്ക്ക് അധികാരമില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണ്. മൗലാകാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട്.കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിറോഡുകള്‍ അടച്ച സംഭവത്തില്‍ രോഗബാധിതരുള്ള ഒരു സ്ഥലത്തെ മറ്റൊരു സ്ഥലത്ത് നിന്നും വേര്‍തിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്. മംഗലാപുരം റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും മാര്‍ഗനിര്‍ദ്ദേശം നല്‍കിയാല്‍ ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന് ആയിരുന്നു കര്‍ണാടകയുടെ നിലപാട്.

കേരളത്തില്‍ നിന്നും കോവിഡ് ബാധയുള്ളവരെ കര്‍ണാടകയിലേക്ക് കടത്താന്‍ ശ്രമിക്കുകയാണെന്നും കര്‍ണാടക ആരോപിച്ചു. എന്നാല്‍ കോവിഡ് ബാധിച്ച് മാത്രമല്ല മനുഷ്യര്‍ മരിക്കുന്നതെന്നും അതിന് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു. മംഗലാപുരത്തെ ആശുപത്രികളില്‍ സ്ഥലപരിമിതി ഉണ്ടങ്കില്‍ ദക്ഷിണ കന്നട, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകാമെന്ന് കേരളം അറിയിച്ചു. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവകാശം ആണ്. അതിനാല്‍ ചികിത്സ നിഷേധിക്കാന്‍ പറ്റില്ലെന്ന് കേരളവും നിലപാടെടുത്തു. ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നെങ്കിലും അതിലും തീരുമാനമായില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇതോടെയാണ് കോടതി ഉത്തരവിട്ടത്.

ഇന്ത്യന്‍ യൂണിയന്റെ ഭാഗം ആയിരിക്കുനടിലത്തോളം കാലം കര്‍ണാടക സര്‍ക്കാര്‍ ഓരോ പൗരന്റെയും മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും ഈ കാര്യം കര്‍ണാടക സര്‍ക്കാര്‍ മനസ്സിലാക്കി ഇപ്പോള്‍ ഉള്ള പ്രതിസന്ധിക്ക് പരിഹാരം കാണും എന്ന് പ്രതീക്ഷ എന്നും ഉത്തരവില്‍ പറയുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. തടസപ്പെട്ട റോഡുകള്‍ തുറക്കാന്‍ അടിയന്തര നടപടിയെടുക്കണം. കേന്ദ്ര സര്‍ക്കാരിന്നാണ് ഇതിന്റെ ഉത്തരവാദിത്വം.

എതിര്‍ കക്ഷികള്‍ മൂന്ന് ആഴ്ച്ച ക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണം. ഹര്‍ജിയില്‍ മറ്റ് ആവശ്യങ്ങള്‍ ഉണ്ട്. പക്ഷേ അത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാഴ്ച ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ ശക്തമായ വാദപ്രതിവാദമാണ് ഇന്ന് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ രണ്ടായി കാണാനാവില്ലെന്ന് കോടതി വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു. എല്ലാവരും ഇന്ത്യ എന്ന രാജ്യത്തെ പൗരന്മാരാണെന്നും കോടതി പറഞ്ഞു.

അതിര്‍ത്തി പ്രശ്നം സംബന്ധിച്ച് കേരളം അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ സമയം വേണം. ആംബുലന്‍സ് കടത്തിവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കര്‍ണാടകം ഇത് സമ്മതിച്ചില്ല. തങ്ങള്‍ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളും അതിര്‍ത്തികള്‍ അടച്ചെന്നും കര്‍ണാടക പറഞ്ഞു. പ്രശ്ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സര്‍കാര്‍ പറഞ്ഞു. ഇതിന് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തണം. ഒരു ദിവസം കൂടി സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഭരണഘടന നല്‍കുന്ന അവകാശം ആണ് ചോദിക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഔദാര്യം അല്ല ചോദിക്കുന്നതെന്നും വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ കേരള ഹൈക്കോടതിക്ക് അധികാര പരിധിയില്ലെന്ന് കര്‍ണാടകം മറുവാദം ഉന്നയിച്ചു. മംഗലാപുരത്ത് ഒന്‍പതുകൊവിഡ് ബാധിതരുണ്ട്. കാസര്‍കോഡ് നൂറ് കൊവിഡ് ബാധിതരുണ്ട്. അതുകൊണ്ടുതന്നെ അതിര്‍ത്തി തുറക്കില്ലെന്ന തങ്ങളുടെ നിലപാടിന് ന്യായമുണ്ടെന്നും കര്‍ണാടകം വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു തന്നെ ആണ് സംസ്ഥാനം അതിര്‍ത്തി അടച്ചതെന്നും ഇന്റര്‍ സ്റ്റേറ്റ് മൂവ്മെന്റ് പാടില്ലെന്നും കേന്ദ്രം പറഞ്ഞു. കര്‍ണാടകം രണ്ടു റോഡുകള്‍ തുറന്നിട്ടുണ്ടെന്നും മൂന്നാമതൊരെണ്ണം തുറക്കാനാകില്ലെന്നും വീണ്ടും കര്‍ണാടകം പറഞ്ഞു.

കേരളത്തില്‍ ഉള്ളവ്വരും ഞങ്ങളുടെ സഹോദരങ്ങള്‍ ആണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ വഴി തുറക്കാനാവില്ല. മംഗലാപുരവും കുടക് റൂട്ടുകളും തുറക്കാനാകില്ലെന്നും കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് സംസ്ഥാനങ്ങളിലെ ജനങ്ങളെ വെവ്വേറെ കാണാനാവില്ലെന്ന് കോടതി പറഞ്ഞത്. എല്ലാവരും ഇന്ത്യാക്കാരാണെന്ന കാര്യവും കോടതി ഓര്‍മ്മിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category