1 GBP = 92.70 INR                       

BREAKING NEWS

ഇന്റര്‍ഫെറോണയെ വികസിപ്പിച്ചത് കാര്‍ട്ടറില്‍ നിന്ന് കിട്ടിയ കാസ്ട്രോയുടെ തിരിച്ചറിവ്; ഡെങ്കുവിനേയും മസ്തിഷ്‌ക ജ്വരത്തേയും എയ്ഡ്സിനേയും ത്വക്ക് രോഗങ്ങളേയും ക്യൂബ അതിജീവിച്ചത് ഈ അത്ഭുത മരുന്നുമായി; വുഹാനെ സാധാരണ നിലയിലെത്തിക്കാന്‍ ചൈനയും കൂട്ടു പിടിച്ചത് പ്രതിരോധ ശേഷി നല്‍കുന്ന ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കാനാകുന്ന വൈറസ് നാശിനിയെ; ആല്‍ഫ2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേരളവും; ക്യൂബന്‍ മോഡലില്‍ കേന്ദ്രാനുമതി കിട്ടിയേക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡിനു കേരളം ഇന്റര്‍ഫെറോണ്‍ ചികിത്സാരീതി പരീക്ഷിക്കും. ക്യൂബന്‍ മോഡലാണ് ഇത്. കാന്‍സര്‍, എച്ച്ഐവി രോഗികളില്‍ ഫലപ്രദമെന്നു തെളിഞ്ഞ ഇന്റര്‍ഫെറോണ്‍ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് കേരളം വിലയിരുത്തുന്നു. ഈ പരീക്ഷണത്തിന് കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി കിട്ടിയേക്കും. ക്യൂബയില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്റര്‍ഫെറോണ്‍ ആല്‍ഫ-2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ഉടന്‍ നല്‍കുമെന്നാണ് സൂചന.

ക്യൂബയില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്റര്‍ഫെറോണ്‍ ആല്‍ഫ2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി തേടും. ലോകത്ത് പല സ്ഥലത്തും ഈ മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചുവെന്നും വിലയിരുത്തലെത്തി. ഈ സാഹചര്യത്തിലാണ് കേരളവും ഈ മാതൃകയിലേക്ക് പോകുന്നത്. നേരത്തെ കളമശ്ശേരിയില്‍ ബ്രിട്ടീഷ് പൗരനില്‍ എയ്ഡ്സിനുള്ള മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ക്യൂബന്‍ മരുന്നുമായി മുമ്പോട്ട് പോകാനുള്ള കേരളത്തിന്റെ തീരുമാനം.

വൈറസുകളെ പ്രതിരോധിക്കാന്‍ ശരീരത്തിലുള്ള പ്രോട്ടീനുകളാണ് ഇന്റര്‍ഫെറോണുകള്‍. വൈറസ് ബാധിച്ച കോശങ്ങള്‍ മുന്നറിയിപ്പ് എന്ന നിലയില്‍ ഇന്റര്‍ഫെറോണ്‍ആല്‍ഫ, ബീറ്റ എന്നിവ ഉല്‍പാദിപ്പിക്കും. ഇതു തിരിച്ചറിഞ്ഞ് പ്രതിരോധകോശങ്ങള്‍ വൈറസിനെ നേരിടാന്‍ ഇന്റര്‍ഫെറോണ്‍ ഗാമ ഉല്‍പാദിപ്പിക്കും. അങ്ങനെ വൈറസുകളെ നശിപ്പിക്കാം. ഇതാണ് ഇന്റര്‍ഫെറോണ്‍ മരുന്നുകള്‍. വൈറസുകളുടെ ജനിതകവസ്തുവായ ആര്‍എന്‍എയെ തകര്‍ക്കാന്‍ ശേഷിയുള്ള ജീനുകളെ ഇത് ഉത്തേജിപ്പിക്കും.

കോവിഡ്19 ആര്‍എന്‍എ വൈറസാണ്. ലോകാരോഗ്യസംഘടനയും ചൈനയുടെ നാഷനല്‍ ഹെല്‍ത്ത് കമ്മിഷനും ഈ ചികിത്സാരീതിയെക്കുറിച്ചു പഠനം തുടങ്ങിയിട്ടുണ്ട്്. ഇതു മനസ്സിലാക്കിയാണ് കേരളത്തിന്റെ നീക്കം. ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി എന്ന അത്ഭുത മരുന്നാണ്. എന്നാല്‍, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്.

ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. കൊറോണ വൈറസിന്റെ സ്വഭാവസവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുന്‍പ് കണ്ടെത്തിയിരുന്നു. ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ക്യൂബ കാലങ്ങളായി നടത്തിവരുന്നുണ്ട്. ഇതുവരെ ആറോളം മെഡിക്കല്‍ സംഘത്തെ ക്യൂബ കൊവിഡ് 19 വലിയ തോതില്‍ ബാധിച്ച ചൈനയിലേക്കും ഇറ്റലിയിലേക്കും അയച്ചിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റേയും നീക്കം. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍ തന്നെ നിര്‍മ്മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കൊവിഡ് ചികില്‍സക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഒന്നാണ്.

കൊറോണ വൈറസിന്റെ സ്വഭാവ സവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്ന് മുമ്പ്് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവും. എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ശ്വേത രക്താണുക്കള്‍) ഉത്തേജിപ്പിക്കാന്‍ ഇന്റര്‍ഫെറോണിന് സാധിക്കുമെന്ന് ഇയോണ്‍ ഗ്രെസര്‍ എന്ന യുഎസ് ഗവേഷകന്‍ 1960ല്‍ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ല്‍ ഇയോണിന്റെ ഗവേഷണത്തുടര്‍ച്ച യുഎസ് കാന്‍സര്‍ വിദഗ്ധനായ റാന്‍ഡോള്‍ഫ് ക്ലാര്‍ക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ശക്തമാക്കിയത്. ക്യൂബയിലെത്തി ഇന്റര്‍ഫെറോണെന്ന മരുന്നിനെക്കുരിച്ച് കാസ്‌ട്രോയെ വിശദമായി ധരിപ്പിച്ചത് റാന്‍ഡോള്‍ഫായിരുന്നു.

കാസ്‌ട്രോ നിയോഗിച്ച ഗവേഷകര്‍ റാന്‍ഡോള്‍ഫിന്റെ ലബോറട്ടറിയില്‍ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാര്‍ച്ചില്‍ ആറ് ക്യൂബന്‍ ഗവേഷകര്‍ 12 ദിവസം ഫിന്‍ലന്‍ഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ല്‍ ആദ്യമായി മനുഷ്യ കോശങ്ങളില്‍ നിന്ന് ഇന്റര്‍ഫെറോണ്‍ വേര്‍തിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവന്‍ ഇന്റര്‍ഫെറോണിന്റെ ഉല്‍പാദനത്തിനു പലതരം ഗവേഷണങ്ങള്‍ ശക്തമായതും അതിനാലാണ്. ക്യൂബന്‍ ഗവേഷകര്‍ ക്യൂബയില്‍ തിരിച്ചെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയില്‍ വേര്‍തിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റര്‍ഫെറോണ്‍ ഗവേഷകര്‍ പുറത്തെത്തിച്ചു. ഫിന്‍ലന്‍ഡില്‍ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു.

ഇതിനിടെ ക്യൂബയില്‍ ഡെങ്കു പിനി പടര്‍ന്നു പിടിച്ചു. കൊതുകുകള്‍ വഴി പരക്കുന്ന ഈ രോഗം ക്യൂബയെ പ്രതിസന്ധിയിലാക്കി. ദിവസവും 11,000ത്തിലേറെ പുതിയ കേസുകള്‍. 108 പേര്‍ മരിച്ചു, അന്ന് ആ മരുന്ന് അവര്‍ പരീക്ഷിച്ചു. വിജയിക്കുകയും ചെയ്തു. ലോകത്ത് ഇന്റര്‍ഫെറോണ്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്. ക്യൂബയില്‍ പടര്‍ന്ന മസ്തിഷ്‌ക ജ്വരത്തെയും രാജ്യം പ്രതിരോധിച്ചത് ഈ രംഗത്തെ മികവ് വച്ചാണ്. വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്‌സ്, ഡെങ്കു, ചിലയിനം ത്വക് രോഗങ്ങള്‍ എന്നിവയെ ക്യൂബ പ്രതിരോധിച്ചതും ഇന്റര്‍ഫെറോണ്‍ ഉപയോഗിച്ചായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category