1 GBP = 92.70 INR                       

BREAKING NEWS

മദ്യം വില്‍ക്കാന്‍ ഡോക്ടര്‍മാരെ കൂട്ടുപിടിച്ച സര്‍ക്കാറിന് കനത്ത തിരിച്ചടി; ഡോക്ടറുടെ കുറിപ്പടിയില്‍ ബിവറേജസ് വഴി മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത് സര്‍ക്കാരിന് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിച്ചു കൊണ്ട്; ഡോക്ടര്‍ കുറിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് ഉത്തരവെന്ന് ചോദിച്ചു വിമര്‍ശിച്ചു ഹൈക്കോടതി; മദ്യം കിട്ടാതെ വരുമ്പോള്‍ രോഗലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടെന്ന് പറഞ്ഞ് ന്യായീകരണവുമായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: മദ്യം വില്‍ക്കാനായി ഡോക്ടര്‍മാരെ കൂട്ടുപിടിച്ച സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ഡോക്ടറുടെ കുറിപ്പടിയോടെ മദ്യപര്‍ക്ക് വീട്ടില്‍ മദ്യം എത്തിച്ചു നല്‍കുന്ന ഉത്തരവ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. സര്‍ക്കാറിന്റെ നീക്കത്തിന് കോടതിയില്‍ നിന്നും വിമര്‍ശനവും കേള്‍ക്കേണ്ടി വന്നു. ഒരു ഡോക്ടറും മദ്യം കുറിപ്പടിയില്‍ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്ന് ഹൈക്കോടതി ചോദിച്ചു.

മൂന്നാഴ്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍ക്കാരിന് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിച്ചാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്തത്. മദ്യാസക്തര്‍ക്ക് മദ്യം ബിവറേജസ് കോര്‍പറേഷന്‍ വഴി നല്‍കാനുള്ള ഉത്തരവിനെ ഹൈക്കോടതിയില്‍ പൂര്‍ണ്ണമായും ന്യായീകരക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യം കിട്ടാതെ വരുമ്പോള്‍ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സം സ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എന്ത് ശാസ്ത്രീയ അടിത്തറയാണ് ഈ ഉത്തരവിന് ഉള്ളതെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നല്‍കുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ പോലും ഡോക്ടര്മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.


മാത്രമല്ല കുറിപ്പടി എഴുതാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതെസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയില്‍ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കോടതിയെ സമീപിച്ചിരുന്നു.

അതിനിടെ ഡോക്ടരുടെ കുറിപ്പടിയില്‍ ബിവറേജസ് ആസ്ഥാനത്തു നിന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മദ്യം വീട്ടിലെത്തിക്കുന്ന നടപടികള്‍ നിറുത്തിവയ്ക്കാന്‍ എം.ഡി എസ്.സ്പര്‍ജന്‍ കുമാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം വീട്ടിലെത്തിക്കാനുള്ള എക്സൈസിന്റെ തീരുമാനത്തില്‍ അനശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

നേരത്തെ ഇന്നു മുതല്‍ മദ്യം നൂറു രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി വീട്ടിലെത്തിക്കുന്ന നടപടികള്‍ ആരംഭിക്കാനായിരുന്നു തീരുമാനം.മദ്യം വീട്ടിലെത്തിക്കേണ്ട രീതിയില്‍ ബവ്കോ എം.ഡി മാര്‍ഗരേഖയും പുറത്തിറക്കിയിരുന്നു. മദ്യാസക്തിയുള്ളതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രേഖയുമായി അപേക്ഷിച്ച 53 പേര്‍ക്ക് ഇന്ന് മദ്യം വീട്ടിലെത്തിച്ചു നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഈ നീക്കം ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവോടെ പൂര്‍ണമായും തകിടം മറിയുകയാണ്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category