1 GBP =99.30INR                       

BREAKING NEWS

നിസാമുദ്ദീനില്‍ നിന്ന് രോഗ വാഹകര്‍ രാജ്യം മുഴുവന്‍ സഞ്ചരിച്ചു; ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ചേരിയായ ധാരാവിയില്‍ വൈറസ് എത്തിയത് വമ്പന്‍ ആശങ്ക; മരിച്ച 56കാരന് കൊറോണ പിടികൂടിയത് എങ്ങനെയെന്ന് കണ്ടെത്താനാവാത്തത് പ്രതിസന്ധി; കോവിഡ് ഹോട് സ്പോട്ടുകളില്‍ കോഴിക്കോടും മലപ്പുറവും പാലക്കാടും ഉള്‍പ്പെടെ 24 സ്ഥലങ്ങള്‍ കൂടി; തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മിക്കവരേയും ഇനിയും കണ്ടെത്താനായില്ല; ഇന്ത്യയില്‍ മഹാമാരി മൂന്നാം ഘട്ടത്തിലേക്ക് എന്ന് സംശയം

Britishmalayali
kz´wteJI³

മുംബൈ: ഇന്ത്യയില്‍ കോവിഡ് പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്ക ശക്തം. നിസാമുദ്ദീനിലെ പള്ളിയില്‍ നിന്ന് രാജ്യം എമ്പാടും രോഗ വാഹകര്‍ എത്തി. അതിനിടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധയെത്തുടര്‍ന്ന് 56 വയസ്സുകാരന്‍ മരിച്ചു. ഇതോടെ, ബുധനാഴ്ച മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 17 ആയി ഉയര്‍ന്നു. ഇതാണ് പുതിയ വെല്ലുവിളിയാകുന്നത്. ഇന്ത്യയില്‍ കൊറോണയുടെ സമൂഹ വ്യാപനം ഉണ്ടായെന്നതിന് സൂചനയാണ് ഇത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലകളിലൊന്നാണെന്നിരിക്കെ സമൂഹവ്യാപന സാധ്യതയാണ് ആശങ്കയ്ക്കു കാരണം. 10 ലക്ഷത്തിലേറെയാണ് ധാരാവിയിലെ ജനസംഖ്യ. മരിച്ചയാള്‍ക്ക് കോവിഡ് എങ്ങനെ പിടിപെട്ടു എന്ന് കണ്ടെത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം.

ഇതോടെ കോവിഡ് അതിന്റെ മൂ്ന്നാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വ്യാപനം പരമാവധി ചെറുക്കാന്‍ നിയന്ത്രണങ്ങള്‍ അതിശക്തമാക്കും. ധാരാവിയിലെ 613 ഹെക്ടര്‍ പ്രദേശത്ത് ഇവിടെ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് മുംബൈ. മഹാരാഷ്ട്രയിലാകെ 320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ പകുതിയിലേറെയും മുംബൈയിലാണ്. ധാരാവി ബലിഗാനഗര്‍ എസ്ആര്‍എ സൊസൈറ്റി മേഖലയില്‍ താമസിച്ചിരുന്നയാളാണ് രാത്രി മുംബൈ സയണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. പനിയും തൊണ്ടവേദനയുമായി മാര്‍ച്ച് 23ന് വീടിനടുത്ത് ഡോക്ടറെ കണ്ടിരുന്നു. 26ന് വീണ്ടും ചികില്‍സ തേടി ചെന്നപ്പോള്‍ സയണ്‍ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു.

അവിടെ ചികില്‍സയിലിരിക്കെയാണു സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. കോവിഡ് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് മരണം. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കി. രോഗവ്യാപന സാധ്യതയേറിയ കൂടുതല്‍ സ്ഥലങ്ങളില്‍ ആരോഗ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കി. സ്ഥിതി രൂക്ഷമായ 10 സ്ഥലങ്ങളെ നേരത്തെ, ഹോട്സ്പോട്ടായി നിശ്ചയിച്ചു നടപടി തുടങ്ങിയതിനു പിന്നാലെ 24 സ്ഥലങ്ങളെ കൂടി ആ ഗണത്തില്‍ പെടുത്തി. പുതിയ പട്ടികയില്‍ കോഴിക്കോടും മലപ്പുറവും പാലക്കാടുമുണ്ട്. നേരത്തെ പത്തനംതിട്ടയും കാസര്‍ഗോഡും ഈ പട്ടികയില്‍ ഉണ്ടായിരുന്നു.

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഫെബ്രുവരി അവസാനം മുതല്‍ മാര്‍ച്ച് തുടക്കം വരെ ഡല്‍ഹിയിലെത്തി സമ്മേളനത്തില്‍ പങ്കെടുത്തു പിരിഞ്ഞവരില്‍ പലരും കോവിഡ് രോഗവാഹകരായാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ എത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനും ഇവരുമായി ഇടപഴകിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള വലിയ ദൗത്യത്തിലാണ് രാജ്യം. ഇവരില്‍ നിന്നാകും മുംബൈയിലും മറ്റും കൊറോണ പടര്‍ന്നതെന്നാണ് നിഗമനം.

മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നു നിസാമുദ്ദീന്‍ മര്‍ക്കസില്‍ എത്തിയവരില്‍ നിന്നാകാം ബാക്കിയുള്ളവര്‍ക്കു രോഗം പടര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം. സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ എട്ടു പേര്‍ രോഗബാധയെ തുടര്‍ന്നു മരിച്ചു. ആറു പേര്‍ തെലങ്കാനയിലും ഓരോരുത്തര്‍ വീതം തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലുമാണു മരിച്ചത്.

നിസാമുദ്ദീനില്‍ കേരളവും
കേരളത്തില്‍നിന്ന് മുന്നൂറോളം പേര്‍ സമ്മേളനത്തിന് എത്തിയിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയ പത്തനംതിട്ട സ്വദേശി ഡോ. സലിം ഡല്‍ഹിയില്‍ മരിച്ചതോടെയാണ് വിഷയം ഗൗരവമായി എടുത്തത്. നിസാമുദ്ദീനില്‍ രണ്ടു സമ്മേളനങ്ങളിലായി പങ്കെടുത്ത നിരവധി പേര്‍ വിവിധ ജില്ലകളില്‍ എത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്തും.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള 2500 പേരെ കണ്ടെത്താനുള്ള തീവ്രശ്രമമാണു നടക്കുന്നത്. കണ്ടെത്തിയ പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ 1500 പേര്‍ക്കായാണു തിരച്ചില്‍ നടക്കുന്നത്. ഇതില്‍ 300 പേരെ ചൊവ്വാഴ്ച രാത്രിവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടെത്തിയ 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50 പേരുടെ പരിശോധനാഫലം ഇന്നലെയാണ് വന്നത്. ഇതോടെ തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 124 ആയി.

കര്‍ണാടകയില്‍ 26 പേരെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും അപകടകരമായ സാഹചര്യമാണു നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. തുമകുരുവില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത പ്രഭാഷകന്‍ 45 കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് 82 പേരുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്. യുപിയില്‍നിന്നു സമ്മേളനത്തിന് എത്തിയ 157 പേരില്‍ 128 പേരെ പൊലീസ് കണ്ടെത്തി. മഹാരാഷ്ട്രയില്‍നിന്ന് 185 പേരാണ് നിസാമുദ്ദീനില്‍ സമ്മേളനത്തിന് എത്തിയത്. മധ്യപ്രദേശില്‍നിന്ന് സമ്മേളനത്തിനെത്തിയ 107 പേരില്‍ 57 പേരെ കണ്ടെത്തി.

ഛത്തിസ്ഗഡില്‍നിന്നു മതചടങ്ങില്‍ പങ്കെടുത്ത 101 പേരെയും തീവ്രശ്രമത്തിനൊടുവില്‍ കണ്ടെത്തി. എല്ലാവരെയും ക്വാറന്റീന്‍ ചെയ്തു. രാജസ്ഥാനിലെ അഞ്ചു ഗ്രാമങ്ങളില്‍നിന്ന് 17 പേരാണ് നിസാമുദ്ദീനില്‍ എത്തിയത്. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ബംഗാളില്‍നിന്നു സമ്മേളനത്തില്‍ പങ്കെടുത്ത 16 പേരെ ഐസലേഷനിലാക്കി. ഒഡീഷയില്‍നിന്നു വന്ന 13 പേര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തന്നെ തുടരുകയായിരുന്നു. ഇതില്‍ രണ്ടു പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലുണ്ട്. സംസ്ഥാനത്തു മടങ്ങിയെത്തിയ മൂന്നു പേരെ ക്വാറന്റീന്‍ ചെയ്തു. ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

നിസാമുദ്ദീന്‍ മര്‍ക്കസില്‍നിന്ന് നേരത്തേ ഒഴിപ്പിച്ച 1548 പേരില്‍ 441 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. തബ് ലീഗ് ജമാഅത്ത് ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ ജയ്പുരിലും മതസമ്മേളനം സംഘടിപ്പിച്ചിരുന്നു. മലേഷ്യ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഇവിടെ എത്തിയിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസിലെ മൗലാന സാദ് ഖണ്ഡാലവിയാണ് സമ്മേളനത്തില്‍ അവസാനത്തെ പ്രാര്‍ത്ഥന നയിച്ചത്.

മഹാരാഷ്ട്രയില്‍ സ്ഥിതി ഗൗരവം
ഏഴു പേര്‍ കൂടി മരിച്ചതോടെ കോവിഡ് പ്രതിരോധം ശക്തമാക്കി മഹാരാഷ്ട്ര. അന്ധേരിക്കടുത്ത് സാക്കിനാക്കയില്‍ 63 വയസ്സുള്ള തലശ്ശേരി സ്വദേശി ഉള്‍പ്പെടെ 6 പേരാണ് ഇന്നലെ മരിച്ചത്. ഇന്നലെ 18 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 322. കൂടുതല്‍ മുംബൈയിലാണ് 167. മധ്യറെയില്‍വേയും പശ്ചിമ റെയില്‍വേയും ചേര്‍ന്ന് 900 കോച്ചുകളില്‍ ഐസലേഷന്‍ സംവിധാനം ഒരുക്കും.

ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ഏഴു പേര്‍ കോവിഡ് 19 മൂലം മരിച്ചതായും മുന്നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിനു മുന്‍പ് മാര്‍ച്ച് 19നാണ് നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാഗ്ലിവാലി മസ്ജിദില്‍ നടന്ന മതസമ്മേളനം അവസാനിച്ചത്.

മതസമ്മേളനത്തിന്റെ തുടക്കത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് 1,500 പേരാണ് പങ്കെടുത്തത്. പിന്നീട് 500 പേര്‍ കൂടി എത്തി. മൊത്തം 2,000 പേരില്‍ 280 പേര്‍ വിദേശികളാണ്. ഇവരില്‍ പലരും ഇപ്പോള്‍ പള്ളിയിലും പരിസരത്തുമായി താമസിക്കുന്നുണ്ടെന്നും അവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഡല്‍ഹി പൊലീസ് പറയുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട 800-ഓളം പേരെ ഇതുവരെ നഗരത്തിന്റെ വിവിധയിടങ്ങളിലായി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category