1 GBP =99.30INR                       

BREAKING NEWS

നാല് ദിവസം കൊണ്ട് രോഗ ബാധിതര്‍ ഇരട്ടിയായി 2000 കടന്നു; നിസാമുദ്ദീന്‍ ഇഫക്ടില്‍ രണ്ട് ദിവസം കൊണ്ട് രോഗികള്‍ 4000 കടക്കുമെന്ന് ആശങ്ക; തബ്ലീഗ് ജമാഅത്തിന്റെ മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്ത 389 പേരില്‍ വൈറസ് കണ്ടെത്തിയത് ആശങ്ക കൂട്ടുന്നു; പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മലയാളികളെ എല്ലാം തിരിച്ചറിഞ്ഞ ആശ്വാസത്തില്‍ കേരളം; കൊറോണയുടെ ഡല്‍ഹി എപ്പിസെന്റര്‍ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ കരുതലിലേക്ക് രാജ്യം; ധാരാവിയെന്ന ചേരിയിലെ മരണവും ഉത്തരമില്ലാ ചോദ്യം; ലോക് ഡൗണ്‍ നീട്ടുമോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ മര്‍ക്കസില്‍ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവരില്‍ 389 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധിയായി മാറുന്നു. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍-234 പേര്‍. ഇത് രാജ്യത്തെ വലിയ ഭീതിയിലാക്കുകയാണ്. സമൂഹ വ്യാപനം ഉണ്ടായെന്നാണ് വിലയിരുത്തല്‍. അതിനിടെ ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണവും കൂടുകയാണ്. ഇതിന് കാരണം മര്‍ക്കസില്‍ നിന്നുള്ള രോഗ വ്യാപനമാണ്. ഇങ്ങനെ പോയാല്‍ രണ്ട് ദിവസം കൊണ്ട് ഇന്ത്യയിലെ രോഗ ബാധിതരുടെ എണ്ണം ഇനിയും ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. നാല് ദിവസം മുമ്പ് ആയിരത്തില്‍ താഴെ രോഗികളാണ് ഉണ്ടായിരുന്നത്. ഇതാണ് അതിവേഗം 2000 കടന്നത്. ധാരാവിയെന്ന മുംബൈയിലെ ചേരിയിലും കോവിഡ് മരണമെത്തി. ഇവിടെ മരിച്ച 56കാരന് വൈറസ് ബാധിച്ചത് എങ്ങനെയെന്ന് അറിയാത്തത് ആശങ്ക കൂട്ടുന്നു. ധാരാവിയിലെ ഈ മരണവും ഇന്ത്യയുടെ ഭയാശങ്ക കൂട്ടുന്നു.

നിലവില്‍ 2014 രോഗികളെയാണ് ഇന്ത്യയില്‍ തിരിച്ചറിഞ്ഞത്. 1789 ആക്ടീവ് രോഗികളും ഉണ്ട്. ഈ കണക്ക് നാലായിരത്തിലേക്ക് കുതിച്ചുയരുമെന്നാണ് ആശങ്ക. അതുണ്ടായാല്‍ ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതയിലേക്കും കാര്യങ്ങളെത്തും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടക്കാനുള്ള സാധ്യതയുണ്ട്. ഏതായാലും ഇനിയുള്ള രണ്ട് ദിവസം ഇന്ത്യയ്ക്ക് അതീവ നിര്‍ണ്ണായകമാണ്. മസ്ജിദില്‍ നിന്ന് ആരൊക്കെ ഇവിടെയെല്ലാം പോയി എന്നതാണ് നിര്‍ണ്ണായകം. അതിനിടെ നിസാമുദ്ദീനില്‍ നിന്നും മടങ്ങിപ്പോയവരെ കണ്ടെത്തുന്നതിനും കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിച്ചേക്കുമെന്ന് സൂചന. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളിലുണ്ടായ വര്‍ധനയും നിസാമുദ്ദീന്‍ തബ്ലീഗി മര്‍കസില്‍ നടന്ന യോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന സൂചനയുടെ അടിസഥാനത്തിലാണ് യോഗം.

ഏപ്രില്‍ 14 വരെയാണ് രാജ്യത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിന്റെ വ്യാപനം തടയാന്‍ കൂടുതല്‍ കടുത്ത നടപടി വേണ്ടി വരും. ഇതിന് വേണ്ടി ലോക് ഡൗണ്‍ നീട്ടേണ്ട സാഹചര്യമുണ്ട്. നിസാമുദ്ദീനില്‍ നിന്ന് രാജ്യത്തിന്റെ പല ഭാഗത്തും ആളുകള്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വൈറസ് വ്യാപനം ഉറപ്പാണ്. കൃത്യ സമയത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതു കൊണ്ട് മാത്രമാണ് സ്ഥിതി ഗതികള്‍ രൂക്ഷമാകാത്തത്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ തുടര്‍ന്ന് വൈറസിനെ നേരിടുകയാണ് മുമ്പിലുള്ള വഴിയെന്നാണ് ഉയരുന്ന വിലയിരുത്തല്‍. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചയും നിര്‍ണ്ണായകമാകും. ഈ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ മര്‍ക്കസില്‍ നിന്നും 2346 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ആശുപത്രിയിലേക്കുമായി മാറ്റിയത്. 536 പേരാണ് ആശുപത്രിയിലുള്ളത്. അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചു പൂട്ടുന്നതിനു മുമ്പെ തബ്ലീഗ് ജമാഅത്ത് ആസ്ഥാനത്തു നിന്നും നിരവധി പേര്‍ സംസ്ഥാനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണമോ വിശദാംശങ്ങളോ മര്‍ക്കസ് അധികൃതര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവികളുടെ സഹായത്തോടെ ഡല്‍ഹി മര്‍ക്കസില്‍ നിന്നും മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കം. എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ പുരോഗതിയുണ്ടാക്കാനായി. ബാക്കി മിക്ക സംസ്ഥാനങ്ങളിലും നിസാമുദ്ദീന്‍ ഭീതി തുടരുകയാണ്.

അതിനിടെ സംസ്ഥാനം നിലവില്‍ സമൂഹ വ്യാപനത്തിലേക്ക് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. കേരളം ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചതാണ് വ്യാപനം തടയാന്‍ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരേയും തിരിച്ചറിഞ്ഞു. അവരില്‍ നിന്നും നിലവില്‍ സമൂഹ വ്യാപന സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവരെ പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മലയാളികളെ ഡല്‍ഹിയില്‍ തന്നെ നിരീക്ഷിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ രോഗവ്യാപനം തടയാന്‍ മികച്ച ആസൂത്രണവും ഇടപെടലും തന്നെയാണ് വിജയമായതെന്ന് ആരോഗ്യമന്ത്രി. കലക്ടര്‍ പിബി നൂഹും ഡിഎംഒയും ജനപ്രതിനിധികളും നല്ല രീതിയില്‍ ഇടപെട്ടു. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പത്തനംതിട്ടയില്‍ ഈ നേട്ടം ഉണ്ടായതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന അറിയിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍. മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തുമടങ്ങിയ ഒരു മലയാളിയെ യു.പി.യില്‍ നിരീക്ഷണത്തില്‍ വെച്ചതായും അറിയുന്നു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ച ഏഴ് ഇന്‍ഡൊനീഷ്യക്കാരും പശ്ചിമബംഗാളില്‍ നിന്നുള്ള ഒരാളും നിരീക്ഷണത്തിലുണ്ട്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 28 പേരും നിരീക്ഷണത്തിലാണ്.

സമ്മേളനത്തില്‍ പങ്കെടുത്ത 11 പേരെ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ആശുപത്രിയിലാക്കി. പുണെയില്‍നിന്ന് പങ്കെടുത്ത 130 പേരില്‍ 60 പേര്‍ നിരീക്ഷണത്തിലാണ്. ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ 62 പേര്‍ കര്‍ണാടക സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് 12 പേരെ നിരീക്ഷണത്തിലാക്കി. ബിഹാറില്‍നിന്നുള്ള 81 പേരുടെ പട്ടിക ലഭിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ മിക്കവരും തിരിച്ചുചെന്നിട്ടില്ല. ഉത്തരാഖണ്ഡില്‍ 26 പേരാണ് നിരീക്ഷണത്തില്‍. നിരവധി വിദേശികള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തബ്ലീഗി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ഇവരില്‍ ചിലര്‍ കോവിഡ് ബാധിതരാണെന്നും കേന്ദ്രത്തിന് വിവരമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും 29 പേരടങ്ങുന്ന സംഘത്തെയും ബീഹാറില്‍ നിന്നും 69 വിദേശികളെയുമാണ് ഇതുവരെ കണ്ടെത്തിയത്.
ഇത്തരത്തില്‍ രാജ്യത്തുള്ള 850ഓളം വിദേശികളായ തബ്ലീഗ് പ്രവ4ത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വിസ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ ഇവ4ക്ക് തുട4ന്ന് പ്രവേശന വിലക്കും ഏ4പ്പെടുത്തിയേക്കും. ഡല്‍ഹിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 32ല്‍ 29 പേരും നിസാമുദ്ദീനില്‍ പരിപാടിയില്‍ പങ്കെടുത്തവരായിരുന്നുവെന്ന് ഡല്‍ഹി സ4ക്കാര്‍ വ്യക്തമാക്കി. അതേസമയം പരിപാടി കഴിഞ്ഞെത്തിയ 25 പേരില്‍ 20 പേര്‍ കോവിഡ് ബാധിതരല്ലെന്ന് ഒഡീഷ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category