kz´wteJI³
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗ്യമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിപ്പിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. രാജ്യത്ത് പടര്‍ന്നുപിടിച്ച കോവിഡ് രോഗബാധയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് പെമ ഖണ്ഡുവിന്റെ പ്രതികരണം. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ് വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു
'ഏപ്രില്‍ 15ന് ലോക്ക്ഡൗണ്‍ അവസാനിക്കും. തെരുവില്‍ സ്വതന്ത്രമായി ഇറങ്ങാമെന്ന് ഇതുകൊണ്ട് അര്‍ത്ഥമില്ല. നിയന്ത്രണങ്ങള്‍ തുടരാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും മാത്രമാണ് പോംവഴി'- ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി പെമ ഖണ്ഡു ട്വിറ്ററില്‍ അവകാശപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുന്‍പ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പോകുന്നു എന്ന വാര്‍ത്തകളില്‍ കേന്ദ്ര സര്‍ക്കാര്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. അന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം. അതേസമയം രോഗബാധ സാധ്യതയുള്ള 22 വൈറസ് ഹോട്ട്സ്പോട്ട് സ്ഥലങ്ങള്‍ പ്രഖ്യാപിച്ചു. രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണത്തില്‍ അയവുവരുത്തില്ല.
വന്‍ തോതില്‍ ആളുകള്‍ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളില്‍ നിയന്ത്രണം തുടരും. വ്യോമ, റെയില്‍ മേഖലകളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത.രാജ്യത്തുകൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയര്‍ന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 50 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലയെന്നും ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണെന്നും നേരത്തെ തന്നെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞിരുന്നു.
ചൈനയിലേതിന് സമാനമായി കൂടുതല്‍ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ മന്ത്രി കെ.കെ ശൈലജ ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയര്‍ന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam