1 GBP = 92.00 INR                       

BREAKING NEWS

അമേരിക്കയില്‍ രണ്ടരലക്ഷത്തോളം രോഗികള്‍; രോഗത്തിനും മരണത്തിനും റെക്കോര്‍ഡ് സൃഷ്ടിച്ച് ഇറ്റലിയും സ്പെയിനും മുന്‍പോട്ട്; ഒപ്പം മത്സരിച്ച് ഫ്രാന്‍സും ബ്രിട്ടനും; മരണത്തെ പിടിച്ചുകെട്ടിയിട്ടും രോഗത്തെ നിയന്ത്രിക്കാനാവാതെ ജര്‍മ്മനി; മരണസംഖ്യയില്‍ ചൈനയെ മറികടക്കാന്‍ ഇറാന്‍; ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും അടക്കം ലോകത്തെ സകല രാജ്യങ്ങളേയും കീഴടക്കി കൊറോണ മുന്‍പോട്ട്

Britishmalayali
kz´wteJI³

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നാരംഭിച്ച തേരോട്ടം ആരും തടയുവാനില്ലാതെ ഇന്നും തുടരുമ്പോള്‍ ഈ കൊറോണയെന്ന ഭീകരന്‍ ഈ ലോകത്തിനായി മാറ്റിവച്ചിട്ടുള്ളത് എന്തൊക്കെയാണെന്ന് പല മേഖലകളിലും ഉള്ള വിദഗ്ദര്‍ ചര്‍ച്ച ചെയ്യുകയാണ്. പത്ത് ലക്ഷം പേരെ രോഗികളാക്കി, അരലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ഈ മഹാമാരി, ലോകത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് വിവിധ രംഗങ്ങളില്‍ നിന്നുള്ളവരുടെ അഭിപ്രായം. ഈ ഭീകരന്റെ യാത്രയുടെ നാള്‍വഴികളിലൂടെ ഒന്ന് കണ്ണോടിക്കാം.

വുഹാനില്‍ 219 ഡിസംബര്‍ മദ്ധ്യത്തോടെയാണ് കൊറോണാ ബാധ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഇത് പുറത്തറിയിക്കാതെ ഒളിച്ചുവയ്ക്കാന്‍ ചൈനയെ പ്രേരിപ്പിച്ചത് ഒരുപക്ഷെ ചൈനയുടെ സാമ്പത്തിക താത്പര്യങ്ങളാകാം. ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ടും, തക്ക സമയത്ത് തന്നെ അതിനെ കുറിച്ച് മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ചൈന അതൊന്നും ഗൗരവമായി എടുത്തില്ലെന്നു മാത്രമല്ല, മുന്നറിയിപ്പ് നല്‍കിയ നാക്കുകളെ നിശബ്ദമാക്കുകയും ചെയ്തു.

യഥാ സമയം രോഗം റിപ്പോര്‍ട്ട് ചെയ്യുകയും, രോഗബാധ ഉണ്ടായ പ്രദേശം ലോക്ക്ഡൗണ്‍ ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്നും ലോകം സാധാരണ ഗതിയില്‍ ചലിക്കുമായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പക്വതയാര്‍ന്ന സമീപനമല്ല ചൈനീസ് ഭരണാധികാരികളില്‍ നിന്നും ലഭിച്ചത്. രോഗ ബാധ അതിരൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 20 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതു വരെയുള്ള ഏകദേശം ഒരു മാസകാലഘട്ടത്തില്‍ ലക്ഷക്കണക്കിന് പേരാണ് വുഹാനില്‍ നിന്ന് ലോകത്തിന്റെ പലഭാഗത്തേക്കും, വുഹാനിലേക്കും യാത്ര ചെയ്തത്. ഇവരിലൂടെ ഈ ഭീകരന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ചേരുകയായിരുന്നു.

ജനുവരി 13ന് തായ്ലന്‍ഡിലാണ് ചൈനയ്ക്ക് പുറത്ത് ആദ്യമായി ഈ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ജനുവരി 16 ന് ജപ്പാനില്‍ നിന്നും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് കൊറോണ തന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ജനുവരി 20ന്, ചൈനയിലെ മൂന്നാമത്തെ കൊറോണാ മരണവും സ്ഥിരീകരിച്ചതിന്റെ തുടര്‍ന്ന് യാത്രാവിലക്കുകള്‍ പ്രഖ്യാപിക്കുമ്പോഴേക്കും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കഴിഞ്ഞിരുന്നു ഈ കൊലയാളി വൈറസ്.

ഒരല്പ സമയം കാത്തുനിന്ന വൈറസ് പിന്നെ ആഞ്ഞടിക്കാന്‍ തുടങ്ങുകയായിരുന്നു. ഫെബ്രുവരി 19നാണ് ഇറാന്‍ ആദ്യത്തെ രോഗബാധ സ്ഥിരീകരിക്കുന്നത്. ഏതാനും മണിക്കൂറികള്‍ക്ക് ശേഷം രണ്ടു മരണങ്ങളും സ്ഥിരീകരിക്കേണ്ടി വന്നു ഇറാന്. ഇന്ന് 50,468 രോഗികളുള്ള ഇറാനില്‍ ഇതുവരെ 3,160 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 20ന് ദക്ഷിണ കൊറിയയിലെ ആദ്യത്തെ കൊറോണാ മരണം സ്ഥിരീകരിക്കുമ്പോഴേക്കും ചൈനയിലെ മരണസംഖ്യ 2,118 ആയിക്കഴിഞ്ഞിരുന്നു.

ഫെബ്രുവരി 21 ന് ദക്ഷിണ കൊറിയ രണ്ടാമത്തെ കൊറോണമരണം സ്ഥിരീകരിക്കുമ്പോള്‍, ഇസ്രയേലിലും ഇറ്റലിയിലും ആദ്യരോഗബാധകള്‍ സ്ഥിരീകരിക്കപ്പെട്ടിരുനു. മാത്രമല്ല ലോകമാകമാനമുള്ള രോഗബാധിതരുടെ എണ്ണം 75,400 ആയി മാറുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നോ രണ്ടോ കൊറോണാ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇവയില്‍ ഏറെയും.

ഫെബ്രുവരി 23 ആയപ്പോഴേക്കും ഇറാനിലെ സ്ഥിതി നിയന്ത്രണാധീതമായി. മാത്രമല്ല, മറ്റു പകല രാജ്യങ്ങളിലേക്കും ഇറാനില്‍ നിന്നും രോഗം പകരും എന്നുകൂടി മനസ്സിലായതോടെ അയല്‍രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തികള്‍ കൊട്ടിയടച്ചു. അതേ ദിവസമാണ് ഇറ്റലിയില്‍ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചതും വെനീസ് ഫെസ്റ്റിവല്‍ ഉടന്‍ നിര്‍ത്തിവച്ചതും മറ്റ് സാംസ്‌കാരിക കായിക വിനോദപരിപാടികള്‍ എല്ലാം തന്നെ റദ്ദ് ചെയ്യുകയും ചെയ്തു.

ഫെബ്രുവരി 24 ന് കുവൈറ്റ്, ബഹറിന്‍, ഇറാഖ്, അഫ്ഘാനിസ്ഥാന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കൊറോണയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും നോര്‍വ്വേ, റൊമേനിയ, ഗ്രീസ്, ജോര്‍ജിയ, പാകിസ്ഥാന്‍, നോര്‍ത്ത് മാസിഡോണിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നും കൊറോണാബാധയുടെ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങി. കൊറോണയുടെ തേരോട്ടത്തിന്റെ വേഗത വര്‍ദ്ധിച്ചത് ഇവിടെ നിന്നാണ്.

തൊട്ടടുത്ത ദിവസം എസ്റ്റോണിയ, ഡെന്‍മാര്‍ക്ക്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആദ്യ കൊറോണാ ബാധയുടെ സ്ഥിരീകരണങ്ങള്‍ ലഭിച്ചപ്പോള്‍, അതിനടുത്ത ദിവസം തന്നെ ലിത്വാനിയ, വെയില്‍സ് എന്നിവിടങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പിന്നീട് പിടിച്ചുകെട്ടാനാകാത്ത വേഗതയിലായിരുന്നു ഈ ഭീകരന്റെ യാത്ര. ജന്മദേശമായ ചൈനയില്‍ വരുത്തിയ നാശനഷ്ടങ്ങളെക്കാളേറെ പാശ്ചാത്യ നാടുകളിലായിരുന്നു ഇവന്‍ വരുത്തിയത്. കൊറോണാ കാലത്തിന്റെ ഒരു ഘട്ടത്തില്‍, രോഗബാധമൂലം മരിച്ചവരില്‍ 50% ചൈനാക്കാരായിരുന്നു എങ്കില്‍ ഇന്നത് പത്ത് ശതമാനത്തില്‍ താഴെ എത്തി. ഇറ്റലിയും, സ്പെയിനും മൊക്കെ മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ അമേരിക്കയും ഇറ്റലിയും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി കഴിഞ്ഞിരിക്കുന്നു.

മാര്‍ച്ച് 11ന് ലോകാരോഗ്യ സംഘടന ഇതിനെ ആഗോള ദുരന്തമായി പ്രഖ്യാപിച്ചതോടെയാണ് പല രാഷ്ട്രങ്ങളും ഈ രോഗത്തെ കൂടുതല്‍ ഗൗരവകരമായി എടുത്തത്. തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍, ലോക ജനതയുടെ പകുതിയിലധികം പേരുടേയും സ്ഞ്ചാര സ്വാതന്ത്ര്യം പോലുള്ള അടിസ്ഥാ സ്വാതന്ത്ര്യം പോലും നിഷേധിച്ചിരിക്കുന്നു. പല രാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ തന്നെ തകര്‍ത്തിരിക്കുന്നു. ഇനിയൊന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലുമാകാത്ത വിധം പലരാജ്യങ്ങളും തകര്‍ന്നിരിക്കുന്നു.

ഇന്ന് ഈ ഭൂമിയിലെ കൊറോണാ രോഗികളുടെ എണ്ണം പത്തുലക്ഷം കടക്കുമ്പോഴും ഈ ഭീകരനെ തളയ്ക്കുവാനുള്ള വിദ്യ ഇനിയും കണ്ടുപിടിക്കാന്‍ ആധുനിക ശാസ്ത്രത്തിനായിട്ടില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ ആശങ്ക. മാത്രമല്ല, ലോകത്തെ തന്നെ ആകെ മാറ്റിമറിച്ച ഈ ഭീകരനെ ഒരു വേള തളയ്ക്കാനായാലും അതിനു ശേഷമുള്ള കാലം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനാകുമോ എന്ന കാര്യത്തിലും ആശങ്ക ബാക്കി നില്‍ക്കുന്നു.

സമ്പത്തിക തകര്‍ച്ച തന്നെയാണ് കൊറോണാനന്തര കാലത്തില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അടച്ചുപൂട്ടേണ്ടി വന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ വേറെ. കൊറോണയെ അതിജീവിച്ച്, സാധാരണ നിലയിലെത്തും വരെ ഇവരുടെ സമനില തെറ്റാതെ നോക്കേണ്ടതു കൂടിയുണ്ട്. പ്രത്യേകിച്ചും, കൊറോണാനന്തര കാലം ഒരു കലാപകാലമായേക്കാം എന്ന് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category