1 GBP = 93.00 INR                       

BREAKING NEWS

ഒരു ദിവസം 1000 ത്തില്‍ അധികം രോഗികള്‍ മരിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക; പുറത്തിറങ്ങാന്‍ മുഖം മറയ്ക്കുന്നത് നിര്‍ബന്ധമാക്കി ന്യുയോര്‍ക്ക്; ദിവസവും 25,000 ത്തില്‍ അധികം പുതിയ രോഗികളുമായി അമേരിക്ക കുതിക്കുമ്പോള്‍ സാമ്പത്തിക തിരിച്ചടികളും തുടങ്ങിക്കഴിഞ്ഞു; കഴിഞ്ഞയാഴ്ച്ച മാത്രം തൊഴില്‍ ഇല്ലാത്തവരായി മാറിയത് 33 ലക്ഷം യുഎസ് പൗരന്മാര്‍; ഇങ്ങനെ പോയാല്‍ കൊറോണ അമേരിക്കയെ അസ്ഥികൂടമാക്കുമോ?

Britishmalayali
kz´wteJI³

ലോക കൊറോണാ ചരിത്രത്തില്‍ ഇതാദ്യമായി ഒരൊറ്റ ദിവസം 1000 മരണങ്ങള്‍ ഒരു രാജ്യത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അമേരിക്കയിലാണ് ഇന്നലെ ഒരു ദിവസം മാത്രം 1000 കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ മൊത്തം കൊറോണാ മരണങ്ങള്‍ 5883 ആയി.മാത്രമല്ല ഇന്നലെ മാത്രം കാല്‍ ലക്ഷത്തില്‍ അധികം പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുന്നു. ഏകദേശം 2,00,000 പേരെങ്കിലും അമേരിക്കയില്‍ കൊറോണാ ബാധയേറ്റ് മരിക്കുമെന്ന് വിദഗ്ദര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതോടൊപ്പം അവര്‍ പറഞ്ഞത്. ദിവസേന 1500 നും 2500 നും ഇടയില്‍ ആളുകള്‍ മരിച്ചുവീഴുന്ന സമയം വരുമെന്നാണ്. ഇന്നലെ ആയിരം പേരുടെ ജീവനെടുത്ത കൊറോണ ആ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയണോ എന്നാണ് അമേരിക്കക്കാര്‍ ഭയത്തോടെ നോക്കുന്നത്.

92, 381 രോഗികളും 2373 മരണങ്ങളുമായി ന്യൂയോര്‍ക്ക് തന്നെയാണ് അമേരിക്കയുടെ ദുഃഖം. 22,255 രോഗികളും 355 മരണങ്ങളുമായി ന്യൂ ജഴ്സിയാണ് തൊട്ടുപുറകില്‍. മൂന്നാം സ്ഥാനത്തുള്ള മിച്ചിഗണില്‍ ഇന്നലെവരെ 337 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ ഇന്നലെയും വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന റഫ്രിജറേറ്റഡ് ട്രക്കുകളിലേക്ക് മൃതദേഹം കയറ്റുന്നത് കാണാമായിരുന്നു. ഇതിനിടയില്‍, വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍, അവരുടെ മൂക്കും വായും മൂടുന്നവിധത്തില്‍ തുണികൊണ്ടുള്ള മുഖംമൂടി ധരിക്കണമെന്ന് ന്യുയോര്‍ക്ക് സിറ്റി മേയര്‍ ഉത്തരവിട്ടു. കൊറോണ ബാധ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഈ നിര്‍ദ്ദേശം. എന്നാല്‍ മുഖം മറച്ചു എന്നുള്ളത്, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നതുള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുവാനുള്ള മാര്‍ഗമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ഷവും പനി വന്ന് ആയിരങ്ങള്‍ അമേരിക്കയില്‍ മരിക്കുന്നു എന്ന് പറഞ്ഞ ട്രംപ് ഉദ്ദേശിച്ചത്, സാമ്പത്തിക സ്ഥിതി തകരാതെ നോക്കുവാനായിരുന്നു. എന്നത്തേയും പോലെ കൊറോണ ഇവിടെയും ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടതോടെ വ്യവസായ ലോകം നിശ്ചലാവസ്ഥയിലാണ് അതിന് പുറമേയാണ് വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ നഷ്ടം. കഴിഞ്ഞ ഒരാഴ്ച്ച മാത്രം ഏകദേശം 33 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ ആഴ്ച്ച മാത്രം ലഭിച്ച് അപേക്ഷകള്‍ 66 ലക്ഷമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ ഏകദേശം ഒരു കോടി അമേരിക്കക്കാരാണ് ഈ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുള്ളത്. ഇത് തന്നെ തൊഴിലില്ലായ്മയുടെ രൂക്ഷത വെളിവാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ച്ച അപേക്ഷിച്ചവരുടെ എണ്ണം കേവലം രണ്ട് ലക്ഷം ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് കൊറോണയുടെ ഭീകരത വെളിവാകുന്നത്.

അപേക്ഷകരുടെ എണ്ണം കണക്കിലേറെ വര്‍ദ്ധിച്ചതോടെ പലപ്പോഴും വെബ്സൈറ്റ് ജാം ആകുന്ന സ്ഥിതി വരെയെത്തി. ഇതിനാല്‍ പലര്‍ക്കും ഇനിയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ലോക്ക്ഡൗണ്‍ വന്നതോടെ വരുമാനം നിലച്ച തൊഴിലുടമകള്‍ അവരുടെ ചലവുകള്‍ കുറയ്ക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഇനിയും ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കും എന്നതില്‍ സംശയമൊന്നുമില്ല. റസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍ ജിം, മൂവി തീയറ്ററുകള്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നത്.

ജനങ്ങളെ വീട്ടിലിരുത്തിയപ്പോള്‍, വ്യവസായികളുടെ, പ്രത്യേകിച്ച് ചെറുകിട വ്യവസായികളുടെ വായ്പ തിരിച്ചടയ്ക്കല്‍, വാടക് തുടങ്ങിയ കാര്യങ്ങളില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. ഇത് ധാരാളം ചെറുകിട സ്ഥാപനങ്ങളെ ഇല്ലാതെയാക്കാന്‍ വരെ കാരണമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് കൊറോണയെ നിയന്ത്രിച്ചാല്‍ തന്നെ, ഉടനെയൊന്നും പഴയ സാമ്പത്തികനില കൈവരിക്കാന്‍ ആകില്ലെന്നര്‍ത്ഥം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category