1 GBP = 92.50 INR                       

BREAKING NEWS

ഇന്നലെയും യുകെയില്‍ മരിച്ചത് 569 പേര്‍; രോഗബാധിതരുടെ എണ്ണം 30,000 കടന്നു; 20 ലക്ഷം പേര്‍ക്ക് ഇതിനോടകം രോഗം ബാധിച്ചു കാണുമെന്ന് നിഗമനം

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കൊറോണ അതിന്റെ ദയവില്ലാത്ത കൂട്ട നരവേട്ട തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ പുതുതായി 569ല്‍ അധികം പേരാണ് മരിച്ചിരിക്കുന്നത്. ഇതോടെ മൊത്തം മരണസംഖ്യ 2921 ആയി മാറി. മൊത്തം രോഗബാധിതരുടെ എണ്ണം  ഏതാണ്ട് 34,000ത്തില്‍ എത്തിയിട്ടുമുണ്ട്. രാജ്യത്ത് രണ്ടായിരത്തോളം പേര്‍ മരിച്ചത് വെറും നാല് ദിവസങ്ങള്‍ കൊണ്ടാണ്. രാജ്യത്ത് യഥാര്‍ത്ഥത്തില്‍ രോഗം ബാധിച്ചിരിക്കുന്നത് 20 ലക്ഷം പേര്‍ക്കാണെന്ന ഭീതിദമായ മറ്റൊരു നിഗമനവും പുറത്ത് വന്നിട്ടുണ്ട്.സമാനതകള്‍ ബ്രിട്ടന്റെ ഇല്ലാത്ത ദുരന്തത്തിന്റെ അവസാന ചിത്രം ഇങ്ങനെയാണ്.

കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് 30ന് ശേഷം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 1693 പേരാണ്. രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാര്‍ച്ച് 29 ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ യുകെയില്‍ കൊറോണ ബാധിച്ചുണ്ടായ മരണങ്ങളേക്കാള്‍ കൂടുതലാണിത്. ആഴ്ചകള്‍ക്ക് മുമ്പ് രോഗം ബാധിച്ചവരാണ് ഇപ്പോള്‍ മരിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ പുതുതായി 4244 പേര്‍ക്ക് കൂടി കോവിഡ്-19 രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണയെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഫലം കാണുന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇത് പ്രകാരം ഏപ്രില്‍ ഒന്നിന് 4244 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ ഏപ്രില്‍ രണ്ടിന് 4324 പുതിയ കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നത് ആശ്വാസമാകുന്നുണ്ട്. അതു പോലെ തന്നെ ഇന്നലത്തെ മരണസംഖ്യ തൊട്ട് മുമ്പത്തേ ദിവസത്തെ മരണസംഖ്യയില്‍ നിന്നും ആറ് പേരുടെ വര്‍ധനവ് മാത്രമാണ് പ്രകടമാക്കിയതെന്നതും ലോക്ക്ഡൗണിന്റെ ഫലപ്രാപ്തിയായി കാണാം. രോഗം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് വെറും 759 പേര്‍ മാത്രമായിരുന്നു മരിച്ചിരുന്നത്.

തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്കുള്ളിലാണ് മരണം ഇത്രയും പെട്ടെന്ന് കുതിച്ച് കയറിയിരിക്കുന്നത്. ഇതിനെ പിടിച്ച് കെട്ടുന്നതിന് സര്‍ക്കാര്‍ ഇനിയും കര്‍ക്കശമായ നടപടിയെടുത്തിട്ടില്ലെങ്കില്‍ രാജ്യത്ത്  ചുരുങ്ങിയത് അഞ്ച് ലക്ഷം പേര്‍ കോവിഡ്-19 ബാധിച്ച് മരിക്കുമെന്നാണ് പ്രധാനപ്പെട്ട സയന്റിസ്റ്റുകള്‍ കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനിടെ കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് സെല്‍ഫ്  ഐസൊലേഷനിലായ ഹെല്‍ത്ത് സെക്രട്ടറി ഇന്നലെ നിര്‍ണായകമായ പ്രസ്താവനകളുമായി മുന്നോട്ട് വന്നിരുന്നു.

രാജ്യത്ത് കോവിഡ്-19 ടെസ്റ്റിംഗ് സൗകര്യങ്ങളുടെ അപടകരമായ അപര്യാപ്ത പരിഹരിക്കുമെന്നും  രാജ്യത്തെ ഇന്റിപെന്റന്റ് ലാബുകളെ കൂടി ഇതിനായി ഉപയോഗപ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇതിലൂടെ കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്യാനും രോഗവ്യാപനം കുറയ്ക്കാനും സാധിക്കുമെന്നും ഹാന്‍ഹോക്ക് ഉറപ്പേകുന്നു. ഈ മാസം അവസാനം വരെ യുകെയില്‍ പ്രതിദിനം ഒരു ലക്ഷം പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കണമെന്നും അദ്ദേഹം പറയുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്ത് കോവിഡ്-19 മരണങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നത് ലോക്ക്ഡൗണ്‍ ഫലിക്കുന്നില്ലെന്നതിന്റെ സൂചനയായി ഒരിക്കലും കരുതരുതെന്നാണ് എക്സ്പര്‍ട്ടുകള്‍ പറയുന്നത്.

കാരണം ഇന്നലെ ഇന്റന്‍സീവ് കെയറില്‍ മരിച്ചിരിക്കുന്നവര്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് മുമ്പ് അല്ലെങ്കില്‍ അതിന് മുമ്പ് വൈറസ് പിടിപെട്ടവര്‍ അതായ്ത സ്റ്റേ ഹോം ക്യാമ്പയിന്‍ തുടങ്ങുന്നതിന് മുമ്പ് രോഗബാധിതരാണെന്നും എക്സ്പര്‍ട്ടുകള്‍ ഏവരെയും ഓര്‍മിപ്പിക്കുന്നു. ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ രോഗബാധിതരെ ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാനും അവരെ ഐസൊലേഷനിലാക്കാനും അവരില്‍ നിന്നും രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനും സാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category