1 GBP = 92.50 INR                       

BREAKING NEWS

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വേണ്ടി കൈയടിക്കാന്‍ സകല ബ്രിട്ടീഷുകാരും ബാല്‍ക്കണിയില്‍ എത്തി; രാജ്യം ദുരന്തത്തെ നേരിടുമ്പോള്‍ എല്ലാവരും ഒരുമിച്ചത് രണ്ടാം തവണ; രോഗക്കിടക്കയില്‍ കൈയടിക്കൊപ്പം ചേര്‍ന്ന് ബോറിസ് ജോണ്‍സനും

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ മരണം വിതച്ച് താണ്ഡവമാടുന്നത് തുടരുമ്പോള്‍ ഇതിനെ ചെറുക്കാനായി രോഗികളെ സ്വന്തം ജീവന്‍ പണയം വച്ച് ശുശ്രൂഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഒന്ന് ചേര്‍ന്ന് ആദരവ് പ്രകടിപ്പിച്ച് രാജ്യത്തുള്ള ഏവരും രംഗത്തെത്തി. ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വേണ്ടി ഇന്നലെ സകല ബ്രിട്ടീഷുകാരും കൈയടിക്കാനായി ബാല്‍ക്കണിയിലും മറ്റും അണിനിരന്നിരുന്നു. രോഗക്കിടക്കയില്‍ നിന്ന് കൈയടിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബോറിസ് ജോണ്‍സനും രംഗത്തെത്തിയിരുന്നു. കൊറോണ ബാധക്കിടയില്‍ രാജ്യം ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ എന്‍എച്ച്എസ് ജീവനക്കാരെ ആദരിക്കുന്നതിനായി ഒരുമിച്ച് കൈയടിക്കാന്‍ അണിനിരന്നത്.

ഇന്നലെ വൈകുന്നേരമാണ് ക്ലാപ്പ് ഫോര്‍ കെയറേര്‍സ് ക്യാമ്പയിന്‍ നടന്നത്. ജീവന്‍ പണയം വച്ച് കൊറോണ രോഗികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരെ ആദരിക്കുന്നതിനും നന്ദി രേഖപ്പെടുത്തുന്നതിനുമായി ഓണ്‍ലൈനില്‍ ലോഞ്ച് ചെയ്ത ഈ ക്യാമ്പയിന് ഇതിന് മുമ്പത്തെ പോലെ ഇന്നലെയും നല്ല ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ പ്രാവശ്യത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ ഈ ക്യാമ്പയിന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും മറ്റ് നിര്‍ണായകമായ വ്യവസായ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവിടങ്ങളിലെ ജീവനക്കാരും ഇന്നലെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ ജോലി സ്ഥലങ്ങളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ മാനിച്ച് കൈയടിച്ചിരുന്നു.

ആളുകള്‍ ജനാലക്കരികിലും ബാല്‍ക്കണിയിലും പോയി കൈയടിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനായി ആ സമയത്ത് ഐടിവിയും ബിബിസിയും തങ്ങളുടെ പ്രോഗ്രാമുകള്‍ നിര്‍ത്തി വച്ചാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നത്. കൊറോണക്കിടെയും ജോലി ചെയ്യുന്ന ടീച്ചര്‍മാര്‍, പോസ്റ്റല്‍ വര്‍ക്കര്‍മാര്‍, തുടങ്ങിയവരും ഈ ക്യാമ്പയിനില്‍ പങ്കെടുത്ത് കൊണ്ട് ഇന്നലെ രാത്രി എട്ട് മണിക്ക് കൈയടിച്ചിരുന്നു. കൊറോണക്കെതിരെ ആത്മാര്‍ത്ഥമായി പോരാടുന്ന എന്‍എച്ച്എസ് ജീവനക്കാരെ പിന്തുണച്ച് കൊണ്ട് പലരും കൈയടിക്കിടെ ശബ്ദമുയര്‍ത്തി ആര്‍പ്പ് വിളിച്ചിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ആവശ്യം വര്‍ധിച്ചിരിക്കുന്ന പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്നും അതിനാല്‍ അവരോട് നന്ദി പ്രകടിപ്പിച്ചേ മതിയാവൂ എന്നും ക്ലാപ്പ് ഫോര്‍ കെയറേര്‍സ് ക്യാമ്പയിന്‍ സംഘാടകര്‍ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെ ക്യാമ്പയിനില്‍ ചെയ്തത് പോലെ രാജ്യത്തെ സുപ്രധാന ബില്‍ഡിംഗുകളും ലാന്‍ഡ് മാര്‍ക്കുകളും എന്‍എച്ച്എസിന്റെ പരമ്പരാഗത നീലനിറത്തിലുളള ലൈറ്റിനാല്‍ അലങ്കരിച്ചിരുന്നു.  വെംബ്ലി സ്റ്റേഡിയത്തിന്റെ ആര്‍ച്ചുകളടക്കമുള്ള ഇത്തരത്തില്‍ ലൈറ്റപ്പ് ചെയ്തിരുന്നു.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തി കെന്‍സിംഗ്ടണ്‍ പാലസ് പ്രത്യേക പ്രസ്താവന ഇന്നലെ പുറത്തിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെ ക്യാമ്പയിനില്‍ വില്യം-കേയ്റ്റ് ദമ്പതികളുടെ സന്തതികളായ ജോര്‍ജ്, ഷാര്‍ലറ്റ്, ലൂയീസ് അടക്കമുള്ള രാജകുടുംബാംഗങ്ങള്‍ വരെ ആരോഗ്യ പ്രവര്‍ത്തകരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ രംഗത്തിറങ്ങിയ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്രാവശ്യത്തെ ക്യാമ്പയിനിന്റെ ഭാഗമായി വില്യം രാജകുമാരനും കേയ്റ്റും എന്‍എച്ച്എസിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഫോണില്‍ കൂടി വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വരുകയും ചെയ്തിരുന്നു. സ്റ്റാഫോര്‍ഡ്ഷെയറിലെ ക്യൂന്‍സ് ഹോസ്പിറ്റല്‍ ബര്‍ട്ടണിലെ ജീവനക്കാരുമായാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. കൊറോണ തങ്ങളുടെ പ്രഫഷണല്‍- വ്യക്തിജീവിതങ്ങളിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് എന്‍എച്ച്എസ് ജീവനക്കാര്‍ രാജകീയ ദമ്പതിമാരോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category