
മാര്‍ച്ച് മാസം 19ന് ടെലിവിഷന്‍ ചാനലുകളില്‍ പ്രതൃക്ഷപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനം നടത്തി. 22 ഞായറാഴ്ച രാജ്യം ഒരുദിവസത്തെ കര്‍ഫ്യു പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് റെയില്‍വേ , പൊതുഗതാഗതം എല്ലാം നിര്‍ത്തിവച്ചു. അന്ന അതിനെ അതൃപ്തിയോടെ കണ്ട അനേകായിരം പേരുണ്ട്.
രാജ്യം ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ അതിന് ഇരയാകുന്ന സാധാരണക്കാരന് ആശ്വാസത്തിന്റെ വാക്കുകളൊന്നും പറയാതെ എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു ജനതാ കര്‍ഫ്യു എന്ന് പ്രഖ്യാപിച്ചവരുടെ കൂടെയാണ് ഞാന്‍. രണ്ട് ദിവസത്തിന് ശേഷം ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോള്‍ എന്തിന് വേണ്ടിയാണ് ഇതെന്നുള്ള എന്റെ സംശയം മാറിക്കിട്ടി.
വരാന്‍ പോകുന്നത് വീട്ടിലിരിക്കേണ്ട ഭയാനകമായ ദിവസങ്ങളാണ് എന്ന് തിരിച്ചറിഞ്ഞ് ഒരു ഭരണാധികാരി ആദ്യം തന്നെ രാജ്യത്തെ ജനങ്ങളെ് ഒരു ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ അച്ചടക്കം പഠിപ്പിച്ചതായിരുന്നു. അക്കൂട്ടത്തില്‍ ഒന്ന് കൂടി മോദി ചെയ്തു. എല്ലാവരും നവീടിന്റെ മുന്നില്‍ നിന്നും വീടിന്റെ ബാല്‍ക്കണിയില്‍ ഇറങ്ങിയും കയ്യടിച്ച് കൊണ്ട് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ നിര്‍ദ്ദേശിച്ചു.
ഈ മാതൃക മോദിയുടെ സൃഷ്ടി ഒന്നും ആയിരു7ന്നില്ല. ഇന്ത്യയില്‍ ആദ്യമായി പൊതുജനങ്ങളെ ഒരുമിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ തയ്യാറായ സംഭവമായിരുന്നു ഇത്. കൊറോണ യുദ്ധമുഖത്ത് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കിയത്. തുടര്‍ച്ചയായി രണ്ടാംതവണ ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി മോറിസ് ജോണ്‍സണ്‍സ് അടക്കമുള്ളവര്‍ ഇത് ചെയ്തു എന്ന് ഒര്‍ക്കണം.
ആശങ്കപ്പെട്ടു നില്ക്കുന്ന ജനതയോട് പ്രതീക്ഷയുടെ പൊന്‍കിരണം കാട്ടി നല്‍കിയതിന് മോദിയെ അഭിനന്ദിക്കണം. ഇതിന്റെ തുടര്‍ച്ചയാണ് വരുന്ന ഞായറാഴ്ച ഏപ്രില്‍ 5ന് എല്ലാ പൗരന്മാരും പ്രകാശം തെളിക്കാന്‍ മോദി പറഞ്ഞിരിക്കുന്നത്. ഈ വെളിച്ചം തെളിക്കല്‍ ഇരുട്ടിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇന്ത്യമാത്രമല്ല ലോകം മുഴുവന്‍ ഇരുട്ടിലാണ്. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ കഴിയും എന്ന് കരുതി വീട്ടിലേക്ക് ഓടി പോകാനിരിക്കുന്ന അനേകരുണ്ട്. ലക്ഷക്കണക്കിന് ഇതരസംസ്ഥാനത്തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ കാത്തിരിക്കുകയാണ്. പൂര്‍ണ രൂപം ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് വീഡിയോ കാണാം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam