1 GBP = 93.00 INR                       

BREAKING NEWS

ഫേസ്ബുക്കിലെ പ്രണയം പരസ്പരം കണ്ട് തുടങ്ങിയതോടെ അസ്ഥിക്ക് പിടിച്ചു; കൊറോണക്കാലത്തെ വിരഹം മാറ്റാന്‍ കാമുകിയുടെ സാഹസിക യാത്ര; മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്കുള്ള ദൂരം താണ്ടിയത് കൈ കാണിച്ച പൊലീസിനെ പലതും പറഞ്ഞ് പറ്റിച്ച്; കാമുകന്റെ വീട്ടില്‍ യാത്ര തീര്‍ന്നപ്പോള്‍ പൊലീസിന്റെ വിളിയെത്തി; പിന്നെ കാറില്‍ പ്രണയിതാവിന്റെ കുടുംബവുമായി മടക്കയാത്ര; അടുത്ത വര്‍ഷം പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ഇലക്ട്രീഷ്യന്‍ മിന്നുകെട്ടും; ലോക് ഡൗണ്‍ ഒളിച്ചോട്ടം സ്റ്റേഷനില്‍ തീരുമ്പോള്‍

Britishmalayali
kz´wteJI³

മലപ്പുറം: കൊറോണയെ തോല്‍പ്പിച്ച് നിലമ്പൂരിലെ പ്രണയ മാഹാത്മ്യം. വീട്ടുകാരെയും പൊലീസിനെയും വെട്ടിച്ച് യുവതി കാമുകനെ തേടി വീട്ടിലെത്തിയത് ഫെയ്സ് ബുക്ക് പ്രണയത്തിന്റെ കരുത്തിലാണ്. മഞ്ചേരിയിലെ 19കാരിയും വഴിക്കടവ് സ്വദേശി 20കാരനുമാണ് കഥയിലെ നായകനും നായികയും. യുവതി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി. യുവാവ് ഇലക്ട്രീഷ്യനും. ഫെയ്സ് ബുക്ക് വഴിയുള്ള പരിചയമാണ് കോവിഡ് കാലത്ത് ഒളിച്ചോട്ടമാകുന്നത്.

ഫെയ്സ് ബുക്കിലൂടെയാണ് ഇവരുടെ പ്രണയം വളര്‍ന്നത്. വീട്ടുകാരെ വിശ്വാസമില്ലാത്തതോടെ ഒളിച്ചോട്ടം. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന സംശയത്തില്‍ യുവതി കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടിലെത്തി. വഴിനീളെ പൊലീസിന്റെ വാഹന പരിശോധന ഉണ്ടായിരുന്നെങ്കിലും നുണകള്‍ പറഞ്ഞു രക്ഷപ്പെട്ടു. മരുന്നു വാങ്ങാനും സാധനം വാങ്ങാനും എന്ന പല വിധ കഥകള്‍ പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തിയില്‍ അങ്ങനെ യുവതി എത്തി. 44 കിലോമീറ്റാണ് മഞ്ചേരിയില്‍ നിന്ന് വഴിക്കടവിലേക്ക് എത്തിയത്. ഒന്നര മണിക്കൂര്‍ യാത്രകൊണ്ട് സാധാരണ ഇവിടെ എത്താം.

മലപ്പുറത്തെ കോവിഡുകാലത്ത് പൊലീസിന്റെ വാഹന പരിശോധന ശക്തമാണ്. എന്നാല്‍ യുവതിയ ആയതു കൊണ്ട് തന്നെ പറഞ്ഞത് വിശ്വസിച്ച് പൊലീസുകാര്‍ വിട്ടു. ഇങ്ങനെയാണ് കോവിഡുകാലത്ത് 44 കിലോമീറ്റര്‍ യുവതി താണ്ടിയത്. ജില്ലാ അതിര്‍ത്തികളൊന്നും കടക്കേണ്ടതില്ലാത്തും തുണയായി. അങ്ങനെ കാമുകന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കണ്ട് 20-കാരന്റെ വീട്ടുകാരും ഞെട്ടി. താന്‍ ഇനി ഒരിടത്തും പോകില്ലെന്നും അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രണയം തുടങ്ങിയതെങ്കിലും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. കോവിഡ് കാലത്ത് കാമുകനെ കാണാനാകാത്തതിന്റെ മാനസിക വിഷമമാണ് യുവതിയുടെ യാത്രയ്ക്ക് പിന്നില്‍.

വാഹന പരിശോധന ശക്തമായതിനാല്‍ കാമുകന്‍ യാത്ര ചെയ്താല്‍ പൊലീസ് പൊക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് പെണ്‍കുട്ടി റിസ്‌ക് എടുത്തത്. ഇതിനിടെ പെണ്‍കുട്ടി മിസ്സിംഗാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞു. യുവതിയുടെ വീട്ടുകാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരസ്യമായി തന്നെയുള്ള ഒളിച്ചോട്ടമായി ഇതിനെ മാറ്റാന്‍ യുവതി ആഗ്രഹിച്ചതു കൊണ്ട് തന്നെ പൊലീസിനും കാമുകനേയും കാമുകിയേയും കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല.

മഞ്ചേരി ഇന്‍സ്പെക്ടര്‍ കമിതാക്കളെയും വീട്ടുകാരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. വഴിക്കടവില്‍ നിന്നു കാറിലാണ് പുറപ്പെട്ടത്. വഴിയില്‍ പൊലീസ് തടഞ്ഞു. യാത്ര പൊലീസ് സ്റ്റേഷനിലാണെന്ന് കാറിലുണ്ടായിരുന്ന കാമുകന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഇത് മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ട് പലരും ഉറപ്പാക്കി. ഇതോടെ കോവിഡുകാലത്ത് ഈ കാര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി.

തുടര്‍ന്ന് പൊലീസ് കാര്യങ്ങള്‍ തിരക്കി. വിവാഹം കൂടിയേ തീരൂവെന്ന് കാമുകനും കാമുകിയും നിലപാട് എടുത്തു. പൊലീസ് ബന്ധുക്കളോട് കാര്യങ്ങള്‍ തിരക്കി. ഇരുവരുടെയും ബന്ധുക്കള്‍ സമ്മതിച്ചതോടെ ലോക് ഡൗണ്‍ കാലത്തെ ഒളിച്ചോട്ടം സ്റ്റേഷനില്‍ തീര്‍ന്നു. പക്ഷേ, വിവാഹത്തിന് കാമുകനും കാമുകിയും കാത്തിരിക്കണം. കല്ല്യാണത്തിന് യുവാവിനു 21 വയസ്സ് തികയും വരെ കാത്തിരിക്കണം. യുവതിയെ വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചത് പൊലീസ് കല്യാണത്തിന് സമ്മതിക്കുമെന്ന ഉറപ്പ് വാങ്ങിയണ്. അടുത്ത കൊല്ലം ഇതേ സമയം ഇവര്‍ക്ക് ഇനി വിവാഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category