1 GBP = 93.00 INR                       

BREAKING NEWS

തമിഴ്നാട്ടില്‍ പഠിക്കുന്ന 17കാരി വീട്ടില്‍ എത്തിയത് കോവിഡില്‍ ലോക്ഡൗണ്‍ എത്തിയപ്പോള്‍; പ്രണയവുമായി ബന്ധപ്പെട്ട ചര്‍ച്ച അമ്മയുമായി വഴക്കായപ്പോള്‍ രണ്ടും കല്‍പ്പിച്ച് വീട്ടില്‍ നിന്ന് ഇറങ്ങി; സഞ്ചാരവിലക്കിന്റെ കാലത്ത് പ്രണയക്കരുത്തില്‍ പെണ്‍കുട്ടി അതിര്‍ത്തി കടന്ന് എത്തിയത് തമിഴ്നാട്ടിലെ തേവരാത്ത്; മൊബൈല്‍ ഫോണ്‍ ട്രെയ്സ് ചെയ്ത് വിദ്യാര്‍ത്ഥിനിയെ പിടികൂടിയത് കാമുകന്റെ അടുത്ത് നിന്നും; സാനിറ്റൈസറും മാസ്‌കും കൈയുറയുമായി എത്തി നെടുങ്കണ്ടം പൊലീസ് പൊളിച്ച ഒളിച്ചോട്ടക്കഥ

Britishmalayali
kz´wteJI³

ഇടുക്കി: കൊറോണക്കാലത്തും ഒളിച്ചോട്ടത്തിന് കുറവില്ല. വീട്ടില്‍ പ്രശ്നമുണ്ടായാല്‍ എന്തുവില കൊടുത്തും കാമുകന്റെ അടുത്ത് എത്തും. സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള വിലക്കുകള്‍ പോലും അതിന് വിലങ്ങ് തടിയല്ല. അമ്മയോട് പിണങ്ങി തമിഴ്നാട്ടിലെ കാമുകന്റെ വീട്ടിലേക്ക് കടന്ന വിദ്യാര്‍ത്ഥിനിയെ (17) നെടുങ്കണ്ടം പൊലീസ് തിരികെ എത്തിച്ചത് ഭഗീരഥ പ്രയത്നത്തിലൂടെയാണ്.

ലോക് ഡൗണ്‍ തിരക്കിനിടയില്‍, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് നെടുങ്കണ്ടം പൊലീസ് പെണ്‍കുട്ടിയെ മടക്കിയെത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടി നെടുങ്കണ്ടം പാറത്തോട്ടിലെ വീട്ടില്‍ നിന്നും കാമുകന്റെ വീട് തേടി ഇറങ്ങിയത്. യുവതിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിനെ പരിശോധനയ്ക്ക് നിയോഗിച്ചു. ഇതോടെയാണ് ഒളിച്ചോട്ട വഴി കണ്ടെത്തിയത്.

മൊബൈല്‍ ടവര്‍ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരം മേഖലയില്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് തമിഴ്നാട് തേവാരം പൊലീസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി താമസിക്കുന്ന മേഖല കണ്ടെത്തി. കാമുകനൊപ്പമായിരുന്നു കുട്ടി. കേരള പൊലീസ് എത്തിയാല്‍ മാത്രമേ പെണ്‍കുട്ടിയെ കൈമാറാനാവൂ എന്ന് തേവാരം പൊലീസ് അറിയിച്ചു. ലോക് ഡൗണായതിനാല്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങി നെടുങ്കണ്ടം പൊലീസ് നടപടി തുടങ്ങി.

പെണ്‍കുട്ടിയെ കൊണ്ടു വരാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ പ്രകാശ്, ഉദ്യോഗസ്ഥരായ സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ സംഘം തേവാരത്ത് എത്തി. കോവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സാനിറ്റൈസര്‍, മാസ്‌ക്, കൈയുറ, ഭക്ഷണം, വെള്ളം തുടങ്ങിയവയുമാണ് പൊലീസ് തമിഴ്നാട്ടിലേക്ക് പോയത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ പെണ്‍കുട്ടിയെ നെടുങ്കണ്ടത്ത് എത്തിച്ചു.

വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. തമിഴ്നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി ലോക്ഡൗണിനെ തുടര്‍ന്നാണ് വീട്ടില്‍ തിരിച്ച് എത്തിയത്. വിദ്യാര്‍ത്ഥിനിയുടെ ആണ്‍സുഹൃത്തിനെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പെണ്‍കുട്ടി സ്വയം വീട്ടില്‍ നിന്ന് ഇറങ്ങിയതിനാല്‍ കാമുകനെതിരെ കേസെടുക്കാന്‍ പറ്റില്ല. പീഡനം നടന്നതിനും തെളിവില്ല. അതുകൊണ്ട് തന്നെ കാമുകന്‍ പോക്സോ കേസില്‍ നിന്ന് തത്കാലം രക്ഷപ്പെട്ടു.

പ്രണയത്തെ അമ്മ ചോദ്യം ചെയ്തതാണ് മകളെ പ്രകോപിപ്പിച്ചത്. കോവിഡുകാലത്ത് മകള്‍ക്ക് ഒരിടത്തും പോകാനാകില്ലെന്നും കരുതി. ഇതാണ് പെണ്‍കുട്ടി പൊളിച്ചത്. ചോദ്യം ചെയ്യലിലൂടെ എങ്ങനെയാണ് യുവതി ഒളിച്ചോടിയതെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category