1 GBP = 92.50 INR                       

BREAKING NEWS

കൊറോണ ബാധിച്ച് ആശുപത്രിയിലായാല്‍ രക്ഷപ്പെടാനുളള സാധ്യത എത്രത്തോളം; വെന്റിലേറ്ററില്‍ ആണെങ്കില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും മരണം മാത്രം വഴിയെന്ന് റിപ്പോര്‍ട്ട്; എന്‍എച്ച്എസ് മരണത്തിന്റെ വിളനിലമാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കോവിഡ്-19 യുകെയിലും ലോകമെമ്പാടും അരലക്ഷത്തിലധികം ജീവനുകള്‍ കവര്‍ന്നെടുത്തിരിക്കുന്ന ഭീതിദമായ അവസ്ഥയാണിപ്പോഴുള്ളത്. എന്നിട്ടും ചോരക്കൊതിയടങ്ങാത്ത കൊലയാളി വൈറസ് ലോകമെമ്പാടും ലക്ഷക്കണക്കിനാളുകളെ ദിനംപ്രതി കീഴ്പ്പെടുത്തി മുന്നോട്ട് പോവുകയുമാണ്. ഈ നിര്‍ണയാക അവസരത്തില്‍ കൊറോണ ബാധിച്ചാല്‍ രക്ഷപ്പെടാനുളള സാധ്യത എത്രത്തോളമാണെന്ന ആശങ്ക നിറഞ്ഞ ചോദ്യം ആരുടെ മനസിലും ഉയരുമെന്നുറപ്പാണ്. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി വെന്റിലേറ്ററിലായാല്‍ മൂന്നില്‍ രണ്ടു പേരും മരിക്കുമെന്നാണ് എന്‍എച്ച്എസ് ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. എന്‍എച്ച്എസ് മരണത്തിന്റെ വിളനിലമാകുന്നത് ഇങ്ങനെയാണ്.

യുകെയില്‍ ഇതുവരെയുള്ള കൊറോണ മരണങ്ങള്‍ 2921 ആയും മൊത്തം രോഗബാധിതരുടെ എണ്ണം ഏതാണ്ട് 34,000 ആയും ഉയര്‍ന്നിരിക്കുന്ന വേളയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ സമയത്ത് കൊറോണ പരിധി വിട്ട് വെന്റിലേറ്ററിലാകുന്ന 66.3 ശതമാനം പേരും മരണത്തിന് കീഴടങ്ങുന്നുവെന്നാണ് ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍  (ഐസിഎന്‍എആര്‍സി) നിന്നുള്ള ഒരു റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. കൊറോണ മഹാമാരി ആവിര്‍ഭവിക്കുന്നതിന് മുമ്പ് അതായത് 2017നും 2019നും ഇടയില്‍ ബ്രീത്തിംഗ് സപ്പോര്‍ട്ട് അഥവാ വെന്റിലേറ്റര്‍ സൗകര്യം പ്രദാനം ചെയ്തിരുന്ന കൊറോണ രോഗികളല്ലാത്തവരുടെ മരണനിരക്കില്‍ നിന്നും ഇരട്ടിയാണിത്.

എന്‍എച്ച്എസില്‍ നിലവില്‍ 22,000 വെന്റിലേറ്ററുകള്‍ മാത്രമാണുള്ളത്. 30,000 വെന്റിലേറ്ററുകളെങ്കിലുമുണ്ടെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്. നിലവില്‍ രാജ്യത്ത് 34,000 പേരെയാണ് കോവിഡ്-19 ബാധിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിലും എത്രയോ ഇരട്ടി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ പോലും സമ്മതിക്കുന്നത്. ഇതില്‍ നിരവധി പേര്‍ക്ക് രോഗം ഗുരുതരമാകുമ്പോള്‍ വെന്റിലേറ്ററുകള്‍ അനിവാര്യമാകുമെന്നുറപ്പാണ് അതിനാല്‍ വരും നാളുകളില്‍ രാജ്യത്ത് കോവിഡ്-19 കൂടുതല്‍ ഗുരുതരമാകുമ്പോള്‍ വെന്റിലേറ്ററുകളില്ലാതെ കൂട്ടമരണമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.

വെന്റിലേറ്ററില്‍ കിടത്താന്‍ സൗകര്യം ലഭിച്ചിട്ട് പോലും 66.3 ശതമാനം പേരും മരിക്കുന്ന സാഹചര്യത്തില്‍ വെന്റിലേറ്ററുകളില്ലാത്ത അവസ്ഥ എത്രത്തോളം ഭീകരമായിരിക്കുമെന്നും വിദഗ്ധര്‍ എടുത്ത് ചോദിക്കുന്നു. വെന്റിലേറ്ററുകളിലാകുന്ന രോഗികളില്‍ 80 ശതമാനം പേരും മരിക്കുന്നുവെന്നാണ് ലണ്ടനിലെ എന്‍എച്ച്എസ് നൈറ്റിന്‍ഗെയില്‍ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്ന എന്‍എച്ച്എസ് വളണ്ടിയര്‍മാര്‍ വെളിപ്പെടുത്തുന്നത്. ഐസിഎന്‍എആര്‍സി ഇതുമായി ബന്ധപ്പെട്ട് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഇത് പ്രകാരം 285 ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആദ്യത്തെ 775 കൊറോണ രോഗികളെ ഈ റിപ്പോര്‍ട്ടിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ നിരീക്ഷിച്ചിരുന്നു.

ഇതില്‍ ശ്വാസകോശം തീര്‍ത്തും പ്രവര്‍ത്തനരഹിതമായ 98 രോഗികള്‍ക്ക് അഡ്വാന്‍സ്ഡ് റെസ്പിറേറ്ററി സപ്പോര്‍ട്ട് പ്രദാനം ചെയ്തിരുന്നു. ഇതില്‍ വെറും 33 രോഗികള്‍ അഥവാ 34 ശതമാനം പേര്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. ഇതിനാല്‍ ഇത്തരക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും വെന്റിലേഷന്‍ നല്‍കുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജമൊന്നുമില്ലെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്തുവെന്ന സമാധാനത്തിനായി വെന്റിലേറ്റര്‍ നല്‍കാമെന്ന് മാത്രമേയുള്ളുവെന്നും ഇത് പേടിപ്പെടുത്തുന്ന വസ്തുതയാണെന്നും ഒരു ഡോക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

കോവിഡ്-19 ബാധിച്ചവരില്‍ 70 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് അപകടമുണ്ടാകുന്നതിന് സാധ്യതയേറെയാണെന്ന് ഈ റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നു. ഇത്തരക്കാരില്‍ 73 ശതമാനം പേരും കൊറോണ ബാധിച്ചാല്‍ മരിക്കുമെന്നുറപ്പാണ്. 50 നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഗുരുതരമായി കൊറോണ ബാധിച്ചാല്‍ ഇവരിലെ മരണനിരക്ക് 40 ശതമാനമാണ്. പ്രായമായവര്‍ കൊറോണ ബാധിച്ചാല്‍ മരിക്കുന്നതിന് സാധ്യതയേറുന്നതിന് പല കാരണങ്ങളുണ്ടെന്ന് എക്സ്പര്‍ട്ടുകള്‍ എടുത്തു കാട്ടുന്നു. അതായത് 65 കഴിഞ്ഞ അഞ്ചില്‍ നാല് പേര്‍ക്കും നേരത്തെ തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടാകാന്‍ സാധ്യതയേറെയാണെന്നും അതിനാല്‍ കൊറോണ ബാധിച്ചാല്‍ ഇവര്‍ക്ക് ഗുരുതരമാകാന്‍ സാധ്യതയേറെയാണ്. പ്രായമായവരില്‍ പ്രതിരോധ ശേഷി കുറവായതിനാല്‍ ഇവര്‍ക്ക് വൈറസ് ബാധയില്‍ നിന്നും രക്ഷപ്പെടുക അത്ര എളുപ്പമാവില്ലെന്നത് മറ്റൊരു കാരണമാണെന്നും വിദഗ്ധര്‍ എടുത്ത് കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category