1 GBP = 93.00 INR                       

BREAKING NEWS

കോവിഡ് രോഗികളുടെ ഒരു ദിവസത്തെ ചെലവ് 25,000 രൂപ വരെ; വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ ചെലവ് അരലക്ഷം കടക്കും; രോഗം കടുത്തില്ലെങ്കില്‍പോലും ആശുപത്രി വിടാന്‍ കുറഞ്ഞത് 14 ദിവസമെങ്കിലും വേണമെന്നിരിക്കെ സര്‍ക്കാരിന് ഉണ്ടാവുന്നത് വന്‍ ബാധ്യത

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊറോണ ബാധിതര്‍ക്കുള്ള ചികിത്സ സൗജന്യമെങ്കിലും ഇവരെ ചികിത്സിക്കാന്‍ സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമായി കൊറോണ രോഗികള്‍ക്കുള്ള ചികിത്സയു ഭക്ഷണവുമെല്ലാം സര്‍ക്കാര്‍ വക സൗജന്യമെങ്കിലും സര്‍ക്കാരിന് ഇവരെ ചികിത്സിക്കാന്‍ ദിവസവും ലക്ഷക്കണക്കിന് രൂപയാണ വേണ്ടി വരുന്നത്.

രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് ദിവസം 20,000 രൂപമുതല്‍ 25,000 രൂപവരെ സര്‍ക്കാരിന് ചെലവ് വരുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രോഗം മൂര്‍ച്ഛിച്ചവരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണ്ടിവന്നാല്‍ ഇത് അരലക്ഷം കടക്കും. കോവിഡിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കില്‍ അതിനുള്ള മരുന്നും ചികിത്സച്ചെലവും വേറെ. രോഗം കടുത്തില്ലെങ്കില്‍പോലും ആശുപത്രി വിടാന്‍ കുറഞ്ഞത് 14 ദിവസമെങ്കിലും വേണ്ടിവരും ഈ ദിവസങ്ങളിലത്രയും ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്.

രോഗം സംശയിക്കുന്നവരുടെ ശ്രവപരിശോധനയ്ക്ക് തന്നെ 4500 രൂപവരെയാണ് ചെലവ് വരുന്നത്. പരിശോധനാ കിറ്റിന് മാത്രം 3000 രൂപയാണ് ചെലവ്. കൊറോണ രോഗം സ്ഥിരീകരിക്കുന്നവരെ സര്‍ക്കാര്‍ ചെലവിലാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ആംബുലന്‍സില്‍ സര്‍ക്കാര്‍ ചെലവില്‍ ആരോഗ്യ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിക്കുന്നത്.

വില കൂടിയ ആന്റി ബയോട്ടിക്കുകളും മറ്റുമാണ് ഇവര്‍ക്ക് നല്‍കുന്നത്. രോഗലക്ഷണങ്ങള്‍ക്ക് നല്‍കുന്ന ആന്റീബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും. ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയില്‍ വിലവരുന്ന ആന്റീബയോട്ടിക്കുകളാണ് പലര്‍ക്കും നല്‍കേണ്ടിവരുന്നത്. മുറിവാടകയടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ ചെലവ് ഇനിയുമേറും. ഇതിന് പുറമേ രോഗം മൂര്‍ച്ഛിക്കുന്നവരെ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു.വിലേക്ക് മാറ്റുന്നത്. മുഴുവന്‍ സംവിധാനങ്ങളുമുള്ള വെന്റിലേറ്റര്‍ ഉപയോഗത്തിന് ദിവസം 20,000-25,000 രൂപവരെ ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്

ഐ.സി.യു.വില്‍ നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരും മറ്റും ഉപയോഗിക്കുന്ന സുരക്ഷാ (പി.പി.ഇ.) കിറ്റിന് 600 മുതല്‍ 1000 രൂപവരെയാണ് വില. നാലു മണിക്കൂര്‍ ഇടവേളയില്‍ ഈ സുരക്ഷാവസ്ത്രങ്ങള്‍ ഊരി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നശിപ്പിച്ചുകളയണം. രോഗികളുടെയും ജീവനക്കാരുടെയും എണ്ണമനുസരിച്ച് 200 കിറ്റെങ്കിലും ഐ.സി.യു.വില്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category