1 GBP = 92.50 INR                       

BREAKING NEWS

അമേരിക്കയില്‍ ചെന്നാല്‍ ഇപ്പോള്‍ ജോലി കിട്ടുമെന്നു കരുതി എടുത്തു ചാടുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും അറിയുക; ന്യു യോര്‍ക്ക്, ന്യു ജഴ്‌സി ഗവര്‍ണര്‍മാര്‍ ഒപ്പു വച്ചത് ഇപ്പോള്‍ ഏതെങ്കിലും വിസയില്‍ അമേരിക്കയിലുള്ള എന്നാല്‍ ലൈസന്‍സ് ഇതുവരെ ലഭിക്കാത്തവരായ ഇന്ത്യന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള കരാറില്‍

Britishmalayali
kz´wteJI³

കൊറോണാ ബാധിതരുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുമ്പോള്‍ അമേരിക്കയിലെ ആരോഗ്യ സംരക്ഷണ മേഖലയുടെ മേല്‍ സമ്മര്‍ദ്ദമേറുകയാണ്. വെന്റിലേറ്ററുകള്‍ പോലുള്ള ജീവന്‍ രക്ഷാ ഉപാധികള്‍ക്ക് മാത്രമല്ല, കിടക്കപോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും ഔര്‍ലഭ്യം നേരിടുന്നു. രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതോടെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും അമേരിക്ക ഇന്ന് കടുത്ത അപര്യാപ്തത നേരിടുകയാണ്.

ഈ സാഹചര്യത്തിലാണ്, സേവനത്തില്‍ നിന്നും വിരമിച്ചവര്‍ക്കും, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം വിദേശ മെഡിക്കള്‍ ബിരുദധാരികളെ കൂടി കൊറോണക്കെതിരെയുള്ള കുരിശുയുദ്ധത്തില്‍ പങ്കാളികളാക്കാന്‍ ന്യുയോര്‍ക്ക്, ന്യു ജഴ്സി സര്‍ക്കാരുകള്‍ തീരുമാനിച്ചത്. നൂറുകണക്കിന് ഇന്ത്യാക്കാര്‍ക്ക് കൂടി പ്രയോജനം ലഭിക്കുന്ന ഇത്തരത്തിലൊരു തീരുമാനം ഇന്നലെയാണ് ഈ സംസ്ഥാന സര്‍ക്കാരുകള്‍ എടുത്തത്.

ഇന്നലെ ഈ സര്‍ക്കാര്‍ ഗവര്‍ണര്‍മാര്‍ ഒപ്പു വച്ച എക്സിക്യുട്ടീവ് ഓര്‍ഡര്‍ അനുസരിച്ച്, ലൈസന്‍സിംഗിന് ആവശ്യമായ നിബന്ധനകള്‍ മാറ്റിവയ്ക്കുകയും വിദേശത്ത് ജനിച്ച്, വിദേശങ്ങളിലേ മെഡിക്കല്‍ ലൈസന്‍സ് സ്വന്തമായുള്ള, എന്നാല്‍ യു എസ്സില്‍ പരിശീലത്തിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താത്കാലിക ലൈസന്‍സുകള്‍ നല്‍കുകയും ചെയ്യും.

ഇപ്പോള്‍ വിവിധ വിസകളിലായി അമേരിക്കയിലുള്ള ആയിരത്തിലധികം ഇന്ത്യന്‍ ഫിസിഷ്യന്‍സിനും മെഡിക്കല്‍ ബിരുദധാരികള്‍ക്കും ഇത് ഗുണം ചെയ്യും പ്രത്യേകിച്ചും, അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങള്‍ കൂടി ഇത് പിന്തുടരുകയാണെങ്കില്‍. എല്ലാ വര്‍ഷവും 4000 ത്തോളം വിദേശ ഡോക്ടര്‍മാരാണ് അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ റെസിഡന്‍സിക്കായി എത്തുന്നത്. ഇവിടെ കുടിയേറണമെന്ന ആഗ്രഹത്തിലാണ് അവരില്‍ ഭൂരിഭാഗവും എത്താറുള്ളത് എങ്കിലും യുഎസ് മെഡിക്കല്‍ ലൈസന്‍സിംഗിന്റെ മൂന്നു ഘട്ടങ്ങളായുള്ള വിഷമം പിടിച്ച പരീക്ഷകളുടെ കടമ്പ കടന്ന് ഭൂരിഭാഗം പേര്‍ക്കും അതിന് കഴിയാറില്ല.

ഇതല്ലാതെ ഇവിടെ കുടിയേറുവാന്‍ വിദേശ ഡോക്ടര്‍മാരെ സഹായിക്കുന്ന കൊണാര്‍ഡ് 30 പദ്ധതി പക്ഷെ ഓരോ സംസ്ഥാനത്തും 30 ഡോക്ടര്‍മാര്‍ക്ക് മാത്രമേ നിബന്ധനകളില്‍ ഇളവുകള്‍ നല്‍കുന്നുള്ളു, അതും സര്‍ക്കാര്‍ പറയുന്നിടത്ത് പ്രവര്‍ത്തിക്കണം എന്ന നിബന്ധനയില്‍. ഇതുകൂടാതെ മെഡിക്കല്‍ ഗവേഷണത്തില്‍ പങ്കാളികളായും ചില ഇളവുകള്‍ നേടാവുന്നതാണ്. ഇത് പക്ഷെ എല്ലാവര്‍ഷവും 2000 വിദേശ ഡോക്ടര്‍മാര്‍ക്കായി നിജപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സാഹചര്യത്തില്‍ മിക്ക ഇന്ത്യന്‍ ഡോക്ടര്‍മാരും യുഎസ്സിലെ പരിശീലനത്തിനു ശേഷം ആശുപത്രികള്‍ ധാരാളമായുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടികയറുകയാണ് പതിവ്. ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ രണ്ടാം തലമുറ ഉള്‍പ്പടെ ഇവിടെ ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമേരിക്കയിലുണ്ട് എന്നാണ് കണക്കാക്കുന്നത്.

അമേരിക്കന്‍ ഡോക്ടര്‍മാരില്‍ 29 ശതമാനം വരെ വിദേശികളാണ്. നഴ്സുമാരില്‍ 22 ശതമാനവും ഹെല്‍ത്ത് എയിഡുകളില്‍ 38 ശതമാനവും വിദേശികളാണ്. കൊറോണയുടെ ആക്രമണം വീണ്ടും വിദേശ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായം തേടാന്‍ അമേരിക്കയെനിര്‍ബന്ധിതമാക്കുകയാണ്. എന്നാല്‍, ഈ ആനുകൂല്യം നല്‍കിയിട്ടുള്ളത് ഇപ്പോള്‍ ഏതെങ്കിലും വിസയില്‍ അമേരിക്കയില്‍ ഉള്ളവര്‍ക്ക് മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category