1 GBP = 92.50 INR                       

BREAKING NEWS

ലിവര്‍പൂളിലെ കെയര്‍ഹോമിലെ 64 റെസിഡന്റ്സില്‍ 44 പേര്‍ക്കും കൊറോണ; ആറു പേര്‍ മരിച്ചു; കെയര്‍ഹോമുകളില്‍ കൊലയാളി വൈറസ് എത്തിയാല്‍ മരണം മാത്രം വിധിയെന്ന് വ്യക്തമാക്കുന്ന ഒരു ഹൃദയഭേദകമായ കഥ

Britishmalayali
kz´wteJI³

കോവിഡ്-19 പ്രായമായവരെ ബാധിച്ചാല്‍ ഗുരുതരമായി മിക്കവര്‍ക്കും മരണം സംഭവിക്കുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണം ലിവര്‍പൂളില്‍ നിന്നെത്തി. ഇവിടുത്തെ  ഓക്ക് സ്പ്രിംഗ്സ് കെയര്‍ ഹോമിലെ  64 അന്തേവാസികളില്‍ 44 പേര്‍ക്കും കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.കെയര്‍ഹോമുകളില്‍ കൊലയാളി വൈറസ് എത്തിയാല്‍ മരണം മാത്രം വിധിയെന്ന് വ്യക്തമാക്കുന്ന ഒരു ഹൃദയഭേദകമായ കഥയാണ് ലിവര്‍ പൂളില്‍ നിന്നും വെളിപ്പെട്ടിരിക്കുന്നത്. ഇവിടെ മരിച്ചിരിക്കുന്ന ആറ് പേരില്‍ രണ്ട് പേര്‍ ഇന്റന്‍സീവ് കെയറിലായിരുന്നു. ഇവിടുത്തെ അന്തേവാസികളില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധിച്ചത് കടുത്ത ആശങ്കയാണുയര്‍ത്തുന്നത്.

ഇവിടുത്തെ സാഹചര്യം പരിഗണിച്ച് മിക്ക ജീവനക്കാരും സെല്‍ഫ് ഐസൊലേഷനിലേക്ക് പോയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ ഇവിടെ 68നും 72നും ഇടയില്‍ കെയര്‍ സ്റ്റാഫുകളാണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. എന്നാല്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരവധി ജീവനക്കാര്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് പോയതിനാല്‍ ഇന്നലെ വെറും 18 ജീവനക്കാര്‍ മാത്രമായിരുന്നു ഡ്യൂട്ടിക്കുണ്ടായിരുന്നത്. ഇവിടുത്തെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നെത്തിയ പുതിയ ബാച്ചിലുളള എമര്‍ജന്‍സി ഏജന്‍സി വര്‍ക്കര്‍മാരും ഡ്യൂട്ടിക്കെത്തിയവരില്‍ ഉള്‍പ്പെടുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൊറോണ ബാധിച്ചുവെന്നറിഞ്ഞ് പരിഭ്രാന്തിയോടെ വിവിധയിടങ്ങളില്‍ നിന്നും ഈ കെയര്‍ ഹോമിലേക്ക് ഫോണ്‍ വിളിക്കുന്ന ബന്ധുക്കളോട് മറുപടി പറയേണ്ടുന്ന വന്‍ ഉത്തരവാദിത്വവും ഇവിടെ ശേഷിക്കുന്ന ജീവനക്കാരുടെ ചുമലില്‍ ആയിട്ടുണ്ട്.  യുകെയിലെ കെയര്‍ ഹോമുകളില്‍ നേരത്തെ തന്നെയുണ്ടായിരുന്ന ജീവനക്കാരുടെ ക്ഷാമം കൊറോണ പ്രതിസന്ധിയില്‍ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. അതായത് രാജ്യമാകമാനമുള്ള കെയര്‍ ഹോമുകളില്‍ നാല് ലക്ഷത്തിലധികം റെസിഡന്റുമാരുണ്ടെന്നിരിക്കെ ഇവര്‍ക്കായി വെറും 11,300 ജീവനക്കാര്‍ മാത്രമാണുള്ളത്.

രാജ്യമാകമാനം കൊറോണ മരണങ്ങള്‍ കൂടുന്ന വേളയില്‍ കെയര്‍ഹോമുകളില്‍ കഴിയുന്ന പ്രായമായവര്‍ക്ക് പ്രത്യേകമായതും ജാഗ്രതയോടെയുളളതുമായ പരിചരണമില്ലെങ്കില്‍ അവരെ കോവിഡ്-19 പിടികൂടുകയും കൂട്ടമരണങ്ങളുണ്ടാവുകയും ചെയ്യുമെന്നുറപ്പാണ്. കെയര്‍ ഹോമുകളിലെ ഹാന്‍ഡ് റെയിലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ബെഡ്സ്റ്റീഡുകള്‍, ബാത്ത് റൂമുകള്‍, ഡൈനിംഗ് റൂമുകള്‍, തുടങ്ങിവയ നിരന്തരം അണുരഹിതമാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് കൊറോണ അടക്കമുള്ള വൈറസുകള്‍ പിടിപെടാന്‍ മറ്റുള്ളവരേക്കാള്‍ സാധ്യതയേറെയാണ്.

ഇത്തരം കാര്യങ്ങളിലുണ്ടായ പാളിച്ച കെയര്‍ഹോമുകളില്‍  ഈ നിര്‍ണായക സമയത്ത് എത്രത്തോളം ദുരന്തം വിതയ്ക്കുമെന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ് ലിവര്‍പൂളിലെ ഈ കെയര്‍ ഹോമിലുണ്ടായിരിക്കുന്നത്. ഇത് രാജ്യത്തെ മറ്റുള്ള കെയര്‍ ഹോമുകള്‍ക്ക് ശക്തമായ മുന്നറിയിപ്പായിത്തീര്‍ന്നിട്ടുമുണ്ട്. ഈ സന്ദിഗ്ധ ഘട്ടത്തിലും തന്റെ ടീം ഇവിടെ വളരെ വിദഗ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഈ കെയര്‍ ഹോമിലെ  ഡിമെന്‍ഷ്യ യൂണിറ്റിലെ ലീഡ് കെയററായ മാറ്റ് ഹേവാര്‍ഡ് പറയുന്ന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category