1 GBP = 93.00 INR                       

BREAKING NEWS

ഇനി ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ഉപദേശവും അടിയുമല്ല; കൂറ്റന്‍ ഇരുമ്പു മറയ്ക്കുള്ളില്‍ അഴിയെണ്ണി ജീവിതം; ലോക് ഡൗണ്‍ നിയമ ലംഘകരെ ജയിലില്‍ അടയ്ക്കാന്‍ സംസ്ഥാനങ്ങളോട് അമിത് ഷാ; കേരളത്തിന്റെ പുറത്ത് നിന്നെത്തിയാല്‍ 28 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കേരളവും; കൊറോണയെ നേരിടാന്‍ ഇനി കടുത്ത നടപടികള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം കേരളവും നടപ്പാക്കും. നിയമലംഘകര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസമാണ് നിര്‍ദ്ദേശിച്ചത്. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ നിലവിലുള്ള നിയമപ്രകാരം ശിക്ഷനല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കോവിഡ് ഇന്ത്യയിലും പടരുന്ന സാഹചര്യത്തിലാണ് ഇത്.

ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ തടസ്സപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാം. അത്തരം പ്രവര്‍ത്തി ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാം. ജാമ്യം കൊടുത്താലും കേസ് കടുപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. വ്യാജ പ്രചരണവും അംഗീകരിക്കില്ല. എല്ലാ അര്‍ത്ഥത്തിലും നടപടി കടുപ്പിച്ചാലേ കോവിഡിനെ പിടിച്ചു കെട്ടാനാകൂവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിനിടെ കേരളത്തിന്റെ പുറത്ത് നിന്നെത്തിയാല്‍ 28 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കേരളവും നടപടികള്‍ കര്‍ശനമാക്കി. നേരത്തെ എത്തിയവര്‍ക്കും ഇത് ബാധകമാണ്. വീടുകള്‍ക്ക് മുമ്പില്‍ ക്വാറെന്റൈന്‍ സ്റ്റിക്കറും ഒട്ടിച്ചു.

കര്‍ശനമായ നിര്‍ദ്ദേശമാണ് അമിത് ഷാ നല്‍കിയത്. പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവര്‍ഷം ജയിലിലടയ്ക്കാം. തെറ്റായ മുന്നറിയിപ്പുകള്‍ അല്ലെങ്കില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങള്‍ എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ നല്‍കാം. നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി. നേരത്തെ മധ്യപ്രദേശിലെ ഇന്ദോറില്‍ ആരോഗ്യ പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ അക്രമിച്ചിരുന്നു. ഹൈദരാബാദില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ മരണപ്പെട്ട രോഗിയുടെ ബന്ധുക്കള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത്തരം നടപടികളും ഇനി അംഗീകരിക്കില്ല.

കഴിഞ്ഞ ദിവസം കേരളത്തില്‍ പലയിടത്തും നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങി അനാവശ്യമായി ബൈക്കില്‍ കറങ്ങിയവര്‍െക്കതിരെ ചുമത്തിയത് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയുംവരുന്ന കേസുകള്‍ ചുമത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികള്‍ ഇനി വട്ടംകറങ്ങും. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പുറത്തിറങ്ങിയ എട്ടുപേരെയാണ് ഇത്തരംകേസുകള്‍ ചുമത്തി മലപ്പുറത്തെ കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മുതല്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി വീണ്ടും നടപ്പാക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് കൂടുതല്‍ അറസ്റ്റ് നടന്നത്. സംസ്ഥാനത്ത് ജനങ്ങളും വാഹനങ്ങളും കൂടുതലായി നിരത്തില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുവാന്‍ താഴെ തട്ടിലേക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു.

ഇങ്ങനെ പിടികൂടി പ്രതികള്‍ക്കെതിരെ രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയും ചുമത്താവുന്ന കുറ്റങ്ങള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.പ്രതികള ജാമ്യത്തില്‍ വിട്ടയച്ചു. അതേ സമയം പ്രതികളെ ജാമ്യത്തില്‍ വിട്ടെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള നിയമ നൂലാമാലകളില്‍ കുടങ്ങി ഇവര്‍ ഇനി വട്ടംകറങ്ങും. കേസ് കോടതിയിലെത്തുന്നതും, ചോദ്യംചെയ്യലുകളുമായി ഇവര്‍ക്കിനി കേസിനുപിന്നാലെ ഓടേണ്ടിവരും. അനാവശ്യമായ യാതൊരു ആവശ്യവുമില്ലാത്ത വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വെറുതെ പുറത്തിറങ്ങുന്നവര്‍ക്കിത് ഒരുപാഠമാകണമെന്ന് പൊലീസ് പറഞ്ഞു. കറങ്ങി നടക്കുന്നവരെ കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് നിയമപ്രകാരവും കേരള പൊലീസ് നിയമ പ്രകാരവും മനപ്പൂര്‍വ്വം പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നതിന് ഉദാസീനമായ പ്രവൃത്തി ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ഇതിനൊപ്പം കേന്ദ്ര നിയമവും ഇവര്‍ക്കെതിരെ ചുമത്താം.

ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. മാര്‍ച്ച് അഞ്ചു മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പോത്തന്‍കോട്ട് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ജനജീവിതം സ്തംഭിപ്പിക്കാന്‍ അല്ല ഉദ്ദേശിക്കുന്നതെന്നും എന്നാല്‍ നല്ല കരുതലോടെ നാം നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു കുടുംബത്തെയും ഈ ഘട്ടത്തില്‍ ഒറ്റപ്പെടുത്താന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലര്‍ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും സമൂഹവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍കരുതലുകളില്ലാതെ ആളുകളുമായി ഇടപെഴകുന്നുന്നതായി കാണുന്നു. ആരും വൈറസ് ഭീഷണിക്ക് അതീതരല്ല. കൃത്യമായ നിയന്ത്രണം പാലിക്കണം. അതോടൊപ്പം ആവശ്യമായ ബോധവല്‍ക്കരണവും ഉണ്ടാകണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category