1 GBP = 92.00 INR                       

BREAKING NEWS

രാജ്യ വ്യാപക അടച്ചിടല്‍ നീട്ടിയാലും കേരളത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ സാധ്യത; വൈറസ് ഹോട് സ്പോട്ടുകളില്‍ നിയന്ത്രണം ഉടനെ നീക്കിയാല്‍ സമൂഹ വ്യാപന സാധ്യത കൂടുമെന്ന തിരിച്ചറവില്‍ കേന്ദ്ര സര്‍ക്കാര്‍; കാസര്‍കോടും പത്തനംതിട്ടയും കണ്ണൂരും മലപ്പുറത്തും കോഴിക്കോടും എറണാകുളവും തൃശൂരും തിരുവനന്തപുരവും അതീവ ജാഗ്രതാ മേഖലകളായി തുടരും; ലോക് ഡൗണിന് ശേഷവും മലയാളി വീട്ടില്‍ ഇരിക്കേണ്ടി വന്നേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ രാജ്യവ്യാപക അടച്ചിടല്‍ നീട്ടില്ലെന്ന് സൂചന. എന്നാല്‍ വൈറസ് ഹോട്സ്പോട്ടുകളില്‍ നിയന്ത്രണം തുടരും. അങ്ങനെ വന്നാല്‍ കേരളത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ തുടരും. രോഗബാധ ഏറെയുള്ള മേഖലകളില്‍ നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് മറ്റുമേഖലകളില്‍ ഘട്ടംഘട്ടമായി സാധാരണനില കൈവരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും ഹോട് സ്പോട്ടുകളാണ്. അതുകൊണ്ടാണ് കേരളത്തില്‍ നിയന്ത്രണം തുടരുക. വൈറസ് വ്യാപനം തടയാനുള്ള കരുതലുകളുടെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണം തുടരും. സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണ്ണമായും എവിടേയും അനുവദിക്കില്ല.

ഇക്കാര്യത്തില്‍ പ്രാദേശികസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ഈ മാസം 15-ന് അടച്ചിടല്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമാ ഖണ്ഡു ട്വീറ്റ് ചെയ്തെങ്കിലും തൊട്ടുപിന്നാലെ പിന്‍വലിച്ചു. അടച്ചിടല്‍ അവസാനിച്ചു കഴിഞ്ഞാല്‍ ജനജീവിതം പെട്ടെന്നുതന്നെ സാധാരണ നിലയിലാക്കാന്‍ കഴിയില്ല. ചില നിയന്ത്രണങ്ങള്‍ തുടരേണ്ടിവരും. ഇത് ഉറപ്പുവരുത്തുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു പൊതുതന്ത്രം രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.

അടച്ചിടല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍നിന്ന് ഘട്ടംഘട്ടമായി പുറത്തുവരുന്നതിനാണ് തന്ത്രം രൂപപ്പെടുത്തുന്നത്. കുറച്ചുകാലം ജാഗ്രത തുടരുകതന്നെ വേണം -പ്രധാനമന്ത്രി പറഞ്ഞു. കോവിഡ്-19 ചര്‍ച്ചചെയ്യാന്‍ രണ്ടാംവട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്. കൊറോണ വ്യാപനം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒരു ടീമിനെപ്പോലെ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മരണസംഖ്യ ഏറ്റവും കുറയ്ക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ആഗോളസാഹചര്യം ഇപ്പോഴും പ്രശ്നസങ്കീര്‍ണമാണ്. ചില രാജ്യങ്ങളില്‍ വൈറസ് രണ്ടാംവട്ടവും വ്യാപിക്കാനുള്ള സാധ്യതയുണ്ട്. കോവിഡ് വ്യാപനം തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഹോട്സ്പോട്ട് പട്ടികയില്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെക്കൂടി ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോടും പത്തനംതിട്ടയും നേരത്തേ പട്ടികയിലുണ്ട്.

കേരളത്തില്‍ ഇന്നലെ 22 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേരുടെ രോഗബാധ മുഖ്യമന്ത്രി അറിയിച്ച ശേഷം രാത്രി തൃശൂരില്‍ ഒരാള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 2 പേര്‍ ഉള്‍പ്പെടെ 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്; 9 പേര്‍ വിദേശത്തുനിന്ന് എത്തിയവരും. കാസര്‍കോട് (8 പേര്‍), ഇടുക്കിയില്‍ (5), കൊല്ലം, തൃശൂര്‍ (2 പേര്‍ വീതം), തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ (ഒരാള്‍ വീതം) ജില്ലകളിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ നിന്നു ഭര്‍ത്താവിനൊപ്പം മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിലായിരുന്ന ഇട്ടിവ വെളുന്തറ സ്വദേശിനി (27), പുനലൂര്‍ വാളക്കോട് സ്വദേശിനി (28) എന്നിവര്‍ക്കാണ് കൊല്ലം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വെളുന്തറ സ്വദേശിനി ഒന്നര മാസം ഗര്‍ഭിണിയാണ്. വാളക്കോട് സ്വദേശിനി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയതാണ്. ഇടുക്കി തൊടുപുഴ കുമ്മംകല്ല് സ്വദേശിയാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരാള്‍.

സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 1,65,934 പേര്‍. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ 145 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 8456 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ 7622 എണ്ണവും നെഗറ്റീവാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു സംസ്ഥാനത്തു മടങ്ങിയെത്തിയ 157 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗബാധിതരില്‍ 2 പേര്‍ക്കു കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരത്തു രോഗം സ്ഥിരീകരിച്ചയാള്‍ (47) ദുബായില്‍ നിന്ന് എത്തിയതാണ്. കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച, ത്ബലീഗ് സമ്മേളനത്തില്‍നിന്ന് 20നു മടങ്ങിയെത്തിയ യുവതി (28) അന്നുമുതല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ നിന്നുള്ള 6 കുടുംബങ്ങളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഹൈദരാബാദ് വഴി 23നു തിരുവനന്തപുരത്തെത്തിയതാണ്.

മലപ്പുറം ജില്ലയില്‍ ഉംറ കഴിഞ്ഞെത്തിയ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശിയുടെ പിതാവിനാണ് (85 വയസ്സ്) രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനും മകനും ഉള്‍പ്പെടെ ആറംഗ കുടുംബത്തെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18ന് എയര്‍ഇന്ത്യ വിമാനത്തില്‍ (അക 938) ദുബായില്‍ നിന്നു കരിപ്പൂരിലെത്തിയ വടകര തോടന്നൂര്‍ സ്വദേശിക്കാണ് കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചത്. രാത്രി 9.00ന് സ്വന്തം വാഹനത്തില്‍ വീട്ടിലേക്ക് പോവുകയും ഐസലേഷനില്‍ കഴിയുകയുമായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിയാണ് (36) രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. മുംബൈ വഴി ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ബുധന്‍ രാവിലെ കുന്നംകുളത്തെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

മാള കുണ്ടായി സ്വദേശിക്കാണ് (51 വയസ്സ്) രാത്രി വൈകി കോവിഡ് സ്ഥിരീകരിച്ചത്. വ്യാപാരാവശ്യത്തിന് സൂറത്തില്‍ പോയി 24ന് നെടുമ്പാശേരി വഴി മടങ്ങിയെത്തിയ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനിലേക്കു മാറ്റി. ഭാര്യയും 3 മക്കളും അടങ്ങുന്ന കുടുംബത്തെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. സമീപത്തുള്ള കടകള്‍ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചു. അയല്‍ക്കാരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category