1 GBP = 93.00 INR                       

BREAKING NEWS

നൂറുകണക്കിന് മലയാളി നഴ്‌സുമാര്‍ അവധിയില്‍; ജീവനക്കാരില്ലാതെ എന്‍എച്ച്എസ് നട്ടം തിരിയുന്നു; കൊറോണ രോഗികളായ മലയാളികള്‍ കൂടിയതോടെ നിരവധി കുടുംബങ്ങള്‍ ഐസൊലേഷനിലേക്ക്; 'കിലുക്കം' പരിപാടിയില്‍ പങ്കെടുത്ത് രോഗലക്ഷണം കാട്ടിയവര്‍ സുഖ പ്രാപ്തിയിലേക്ക്; ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ കയ്യും കെട്ടി നിന്നതിന്റെ ദൂഷ്യഫലം കണ്ടു തുടങ്ങി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് വ്യാപനം അതിന്റെ പാരമ്യതയിലേക്ക് എത്താന്‍ തയ്യാറെടുക്കുമ്പോള്‍ നൂറു കണക്കിന് മലയാളി നഴ്‌സുമാര്‍ രോഗാവധിയില്‍. ഓരോ എന്‍എച്ച്എസ് ട്രസ്റ്റിലും മുന്നില്‍ നിന്ന് ജോലി ചെയ്ത ഐടിയു, ഓപിഡി, എ ആന്റ് ഇ, മെഡിക്കല്‍ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത നഴ്‌സുമാര്‍, ഐ ടി യു അനസ്തീസ്റ്റുകള്‍ എന്നിവരാണ് മലയാളികള്‍ക്കിടയില്‍ പ്രധാനമായും രോഗികളായി മാറിയിരിക്കുന്നത്. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ക്കും രോഗ ലക്ഷണം ഉള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭാഗ്യവശാല്‍, മിക്കവരും ഒരാഴ്ചത്തെ വിശ്രമം കൊണ്ട് സുഖപ്പെടുന്നതായി രോഗികള്‍ തന്നെ പറയുന്നു. പലര്‍ക്കും പല വിധത്തിലാണ് രോഗലക്ഷണങ്ങള്‍ എന്നതും പ്രധാനമാണ്. ഒരു മരുന്നും കഴിക്കാതെയാണ് മിക്കവരും സുഖം പ്രാപിക്കുന്നത്. കടുത്ത പനിയുള്ളവര്‍ അപൂര്‍വമാണ്. എന്നാല്‍ നിര്‍ത്താതെയുള്ള ചുമയാണ് പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.

രോഗം ഉള്ളയാള്‍ ഒരാഴ്ചയും കുടുംബ അംഗങ്ങള്‍ രണ്ടാഴ്ചയും ഐസലേഷന്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് 111 നിര്‍ദേശം നല്‍കുന്നതോടെ നൂറുകണക്കിന് മലയാളി നേഴ്സുമാരും കെയറര്‍മാരും ഒക്കെ രോഗാവധിയില്‍ പ്രവേശിച്ചത് മിക്ക ഹോസ്പിറ്റല്‍ ട്രസ്റ്റിലും ജീവനക്കാരുടെ അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എത്ര ബുദ്ധിമുട്ടും സഹിച്ചും ജോലി ചെയ്യാന്‍ തയ്യാറാകുന്ന മലയാളികളുടെ അഭാവം ഏറ്റവും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നത് മാനേജര്‍മാര്‍ക്ക് കൂടിയാണ്.

കിട്ടാവുന്ന മുഴുവന്‍ ജീവനക്കാരെയും സമാഹരിച്ചിട്ടും ആവശ്യം ഉള്ളതിന്റെ പാതി സ്റ്റാഫിനെ പോലും തികയുന്നില്ല എന്നതാണ് സാഹചര്യം. ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ പഠനം നടത്തുന്ന നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോവിഡ് രക്ഷകരായി നിയോഗിച്ചു തുടങ്ങി. ഇവര്‍ക്കിടയിലും അനേകം മലയാളി വിദ്യാര്‍ഥികള്‍ ഉള്ളതും മലയാളികളുടെ സേവനം എന്‍എച്ച്എസിന് ഏതു പ്രതിസന്ധിയിലും താങ്ങായി മാറും എന്നതിന് കൂടി ഉദാഹരണമായി മാറുകയാണ്.

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജീവനക്കാരില്‍  നിലവില്‍ ഒരാളുടെ ആരോഗ്യ കാര്യത്തില്‍ മാത്രമാണ് ആശന്ക ഉണ്ടെന്നു പറയപ്പെടുന്നത്. ഒരു ഡസനോളം മലയാളി ജീവനക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലും നൂറിലേറെ പേര്‍ വീടുകളില്‍ രോഗവുമായി കഴിഞ്ഞിട്ടും ഒരാള്‍ക്ക് മാത്രം അല്‍പം ആശങ്കപ്പെടെണ്ടാതുള്ളൂ എന്നതും മലയാളി സമൂഹത്തിനു ആശ്വാസം ആയി മാറുകയാണ്. മലയാളികള്‍ക്ക് രോഗം പടരുന്നതില്‍ തികച്ചും അസാധാരണമായ സാവകാശവും പ്രകടമാണ്. അതിനേക്കാള്‍ ആശ്വാസം പകരുന്ന കാര്യം മിക്കവരും അതിവേഗം സാധാരണ നില തിരിച്ചു പിടിക്കുന്നു എന്നതാണ്. ക്യാന്‍സര്‍ ചികിത്സയില്‍ ഉള്ള മലയാളി നഴ്സ് അടക്കം ഉള്ളവരാണ് സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. പലര്‍ക്കും മൂന്നോ നാലോ ദിവസത്തെ ചുമയില്‍ കോവിഡ് മുട്ടുകുത്തുന്നുണ്ട്. ചിലര്‍ക്കാകട്ടെ രണ്ടു ദിവസത്തെ പനിയിലും കോവിഡ് ഒതുങ്ങി തീരും.

അതിനിടെ കോവിഡ് കടുത്ത വ്യാപനമായി മാറുന്നതിന്റെ സൂചന നല്‍കി തുടങ്ങിയ മാര്‍ച്ച് 14 നു ബര്‍മിങ്ഹാമില്‍ മലയാളി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയ കിലുക്കം എന്ന പരിപാടിയില്‍ പങ്കെടുത്ത അനേകം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് രോഗലക്ഷണം ഉണ്ടായതായി പറയപ്പെടുന്നു. ഇതേപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും കഴിഞ്ഞ ദിവസം ചിലര്‍ പങ്കു വച്ചിരുന്നു. ഈ പരിപാടി നിര്‍ത്തിവയ്ക്കണമെന്ന് അനേകം പേര് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ ചെറുപ്പമായതിനാല്‍ സുരക്ഷിതരാണ് എന്നാണ് മറുപടി ലഭിച്ചത്.

മാതാപിതാക്കളുടെ ഉപദേശം ലംഘിച്ചും അനേകം വിദ്യാര്‍ഥികള്‍ പരിപാടിയുടെ ഭാഗമായി. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും കിലുക്കം എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കാളികള്‍ ആയത്. സര്‍ക്കാര്‍ കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ വിലക്കിയിട്ടില്ലെന്നും അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ 71 ശതമാനം പേര് പരിപാടി നടത്താന്‍ അനുകൂലം ആയിരുന്നു എന്നുമൊക്കെയാണ് സംഘാടകര്‍ വിശദീകരണം നല്‍കിയിരുന്നത്.

എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം റിസ്‌കില്‍ ആയിരിക്കണം എത്തുന്നത് എന്ന സത്യവാങ്മൂലം സംഘാടകര്‍ മുന്‍കൂര്‍ കൈപ്പറ്റിയിരുന്നു. ഏതെങ്കിലും തരത്തില്‍ ഉള്ള നിയമ നടപടികള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണു സംഘാടകര്‍ ഇങ്ങനെ ചെയ്തത്. ഏതായാലും പരിപാടിയില്‍ പങ്കെടുത്ത പലരുടെയും കുടുംബാംഗങ്ങള്‍ രണ്ടാഴ്ചത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മുതലാണ് ജോലിക്കു എത്തിയതും സാമൂഹ്യ ഇടപെടല്‍ സാധ്യമാക്കിയതും. തങ്ങള്‍ക്കു രോഗം പിടിപെട്ടില്ലെങ്കിലും അതുണ്ടാക്കിയ മാനസിക സമ്മര്‍ദം കനത്തതു ആയിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ഇതോടെ ഒഴിവാക്കാമായിരുന്ന പരിപാടിയാണ് ചെറുപ്പക്കാര്‍ ഏറ്റെടുത്തു നടത്തിയതെന്ന പരാതിക്കു കൂടുതല്‍ സാംഗത്യവുമായി.

അതിനിടെ ആദ്യ ഘട്ടത്തില്‍ കയ്യും കെട്ടി നോക്കി നിന്ന ബ്രിട്ടീഷ് സര്‍ക്കാരിന് കനത്ത പ്രഹരമായി മരണ നിരക്കിലെ വന്‍കുതിപ്പു മാറുകയാണ്. സര്‍ക്കാര്‍ നിഷ്‌ക്രിയത്വമാണ് കോവിഡ് മരണത്തില്‍ പല രാജ്യങ്ങളിലും ഉണ്ടാകാത്ത വിധം ഭീതിതമായ അന്തരീക്ഷം യുകെയില്‍ ഉണ്ടാക്കിയത് എന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം അത്യാവശ്യ സുരക്ഷക്കായി ഉപയോഗിക്കേണ്ട പിപിഇ കിറ്റ് പോലും ലഭിക്കാതെ ജോലി ചെയ്യേണ്ട സാഹചര്യത്തെ കുറിച്ച് ജീവനക്കാരുടെ ഇടയില്‍ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു.

ആഫ്രിക്കന്‍ വംശജരായ ഒരു പറ്റം ജീവനക്കാര്‍ ചേര്‍ന്ന് തയ്യാറാക്കിയ സര്‍ക്കാരിന് എതിരെയുള്ള കുറ്റപത്രത്തില്‍ അനേകം പേരാണ് ഒപ്പു നല്‍കി പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് എണ്ണം മരണം ഉണ്ടായതോടെ കോവിഡ് വ്യാപനം തുടങ്ങിയ നാളുകളില്‍ സര്‍ക്കാര്‍ ആവശ്യമായ കരുതല്‍ എടുത്തിരുന്നെങ്കില്‍ എന്‍എച്ച്എസ് ഇത്രയധികം പ്രയാസപ്പെടില്ലായിരുന്നു എന്നാണ് ജീവനക്കാര്‍ക്കിടയില്‍ പൊതു അഭിപ്രായം. ഇപ്പോള്‍ നിഷ്‌ക്രിയത്തിനു ബ്രിട്ടീഷ് സര്‍ക്കാര്‍ വലിയ വില നല്‍കാന്‍ കൂടി തയ്യാറെടുക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category