1 GBP = 93.00 INR                       

BREAKING NEWS

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാര്‍ക്ക് ഏപ്രില്‍ 14ന് ശേഷം നാട്ടില്‍ എത്താനാകുമോ? നിങ്ങള്‍ ഏത് രാജ്യത്താണ് ഇപ്പോള്‍ എന്നതിന്റെ അടിസ്ഥാനത്തിലാവും വിദേശ ഫ്ളൈറ്റുകള്‍ക്ക് അനുമതി എന്ന് വ്യക്തമാക്കി സര്‍ക്കാര്‍; ഇറ്റലിയും സ്പെയിനും ബ്രിട്ടനും അമേരിക്കയും പോലുള്ള രാജ്യങ്ങളില്‍ നിന്നും ആഴ്ച്ചകളോളം മടങ്ങാന്‍ കഴിഞ്ഞേക്കില്ല

Britishmalayali
kz´wteJI³

രാജ്യത്തെ കൊറോണയെ നേരിടാന്‍ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ഇനിയും നീട്ടുന്നില്ലെങ്കില്‍, വിമാനയാത്രാ വിലക്ക് ഏപ്രില്‍ 14-15 അര്‍ദ്ധരാത്രിക്ക് തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ യാത്രാ നിരോധനം ഒറ്റയടിക്ക് എടുത്തുകളയില്ല എന്നാണ് മനസ്സിലാക്കുന്നത്. വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്കാണ് അനുമതി നല്‍കേണ്ടത് എന്ന് തീരുമാനിക്കുക. ഇത് ലോകത്തിന്റെ പല ഭാഗത്തുമായി കുടുങ്ങിക്കിടക്കുന്നവര്‍ നാട്ടില്‍ തിരിച്ചെത്താന്‍ ഇനിയും വൈകിയേക്കുമെന്നാണ് കാണിക്കുന്നത്.

മാര്‍ച്ച് 22ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്നതിനു മുന്‍പും പല രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക്, അതാതു രാജ്യത്തെ കൊറോണാ ബാധയുടെ സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ നീട്ടുന്നില്ലെങ്കില്‍, ഏപ്രില്‍ 15 ന് നിരോധനം നീക്കും. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കേണ്ടത് എന്ന കാര്യം ആരോഗ്യവകുപ്പായിരിക്കും തീരുമാനിക്കുക.

എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ മിക്ക എയര്‍ലൈന്‍ കമ്പനികളും സൂചിപ്പിക്കുന്നത് ലോക്ക്ഡൗണ്‍ മാറിയാല്‍ അന്താരാഷ്ട്ര സര്‍വ്വീസുകളേക്കാള്‍ മുന്‍പായി അഭ്യന്തര സര്‍വ്വീസുകളായിരിക്കും തുറക്കുക എന്നാണ്.

ഇതിനിടയില്‍ വിവിധ വിദേശ രാജ്യങ്ങളുമായി അവരുടെ പൗരന്മാരെ ഇന്ത്യയില്‍ നിന്നും അവരവരുടെ രാജ്യങ്ങളില്‍ എത്തിക്കാന്‍ ഇന്ത്യയില്‍ നിന്നും വിമാനസര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കരാറുകള്‍ ഒപ്പുവച്ചതായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സാല്‍ അറിയിച്ചു. ജര്‍മ്മനിയിലേക്ക് 10 വിമാന സര്‍വ്വീസുകള്‍, കാനഡയിലേക്ക് ആറ്, ഫ്രാന്‍സിലേക്ക് ഒന്ന്, അയര്‍ലണ്ടിലേക്ക് ഒന്ന് എന്നിങ്ങനെയാണ് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ നടത്താന്‍ കരാര്‍ ആയിട്ടുള്ളത്. ഈ സര്‍വ്വീസുകള്‍ തിരിച്ചുവരുന്നവഴിക്ക് അവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെയെത്തിക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടയില്‍ ചൈനയില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങളും മറ്റും കൊണ്ടുവരുവാനായി ഷാങ്ഹായിയിലേക്ക് കാര്‍ഗോ സര്‍വ്വീസ് നടത്തുവാനുള്ള അനുമതി ചൈനീസ് അധികൃതരില്‍ നിന്നും ലഭിച്ചതായി എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ നാല്, അഞ്ചു തീയതികളിലാണിത് നടത്തുക. ഇത് കൂടാതെ ഏപ്രില്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ഡെല്‍ഹി-ഹോങ്കോങ്ങ്-ഡെല്‍ഹി സര്‍വ്വീസിനും അനുമതി ലഭിച്ചിട്ടുണ്ട്. ഈ സര്‍വ്വീസുകള്‍ പ്രധാനമായും ജീവന്‍ രക്ഷാ ഉപകരണങ്ങളും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുവരുവാനായി ആയിരിക്കും ഉപയോഗിക്കുക. ഇന്നത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ യാത്രാവിമാനങ്ങള്‍ കാര്‍ഗോ വിമാനങ്ങളായി ഉപയോഗിക്കുവാന്‍ ഡിജിസിഎ അനുമതി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category