1 GBP = 92.50 INR                       

BREAKING NEWS

മൂന്ന് മാസത്തേക്ക് സാമ്പത്തിക ക്ലേശമുള്ളവര്‍ക്ക് മോര്‍ട്ട്ഗേജ് ഹോളിഡേ; 500 പൗണ്ട് വരെ പലിശയില്ലാ ഓവര്‍ഡ്രാഫ്റ്റ്; ലോണ്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കും മൂന്ന് മാസത്തെ സാവകാശം; കൊറോണ ദുരിതം പേറുന്നവര്‍ക്ക് ബാങ്കുകളും തുണയായേക്കും

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലും ലോക്ക്ഡൗണിലും പെട്ട് പോയിരിക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് മോര്‍ട്ട്ഗേജ് ഹോളിഡേ അനുവദിച്ച് ലെന്‍ഡര്‍മാര്‍ രംഗത്തെത്തി. 500 പൗണ്ട് വരെ പലിശയില്ലാ ഓവര്‍ഡ്രാഫ്റ്റ് ഏര്‍പ്പടുത്തുകയും ചെയ്യും. ലോണ്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കും മൂന്ന് മാസത്തെ സാവകാശം അനുവദിക്കുന്നതായിരിക്കും. കൊറോണ ദുരിതം പേറുന്നവര്‍ക്ക് ബാങ്കുകളും ഇത്തരത്തില്‍ തുണയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മാത്രമേ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളൂ. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടപ്പാക്കലിനും ഏപ്രില്‍ ഒമ്പത് വരെ കാത്തിരിക്കേണ്ടി വരും.

സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ഏതാണ്ട് ഹോം ഓണര്‍മാര്‍ക്ക് ഏതാണ്ട് ഒരു മില്യണോളം മോര്‍ട്ട്ഗേജ് ഹോളിഡേകള്‍ക്കാണ് ബാങ്കുകള്‍ അംഗീകാരമേകിയിരിക്കുന്നത്. ഓവര്‍ഡ്രാഫ്റ്റ് ചാര്‍ജുകള്‍, ലോണ്‍ ചാര്‍ജുകള്‍ എന്നിവ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ ഹൈസ്ട്രീറ്റ് ലെന്‍ഡര്‍മാര്‍ നിര്‍ബന്ധിതരായിരിക്കുന്നത് റെഗുലേറ്ററുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്. തങ്ങളുടെ മോര്‍ട്ട്ഗേജ് അടവുകള്‍ക്ക് സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുളള ഹോം ഓണര്‍മാരുടെ അപേക്ഷകള്‍ ബാങ്കുകളിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.

തിരിച്ചടവിന് ബുദ്ധിമുട്ട് നേരിടുന്ന ഹോം ഓണര്‍മാര്‍ക്ക് മൂന്ന് മാസത്തെ പേമെന്റ് ഹോളിഡേക്കായി ബാങ്കുകളോട് ആവശ്യപ്പെടാമെന്ന് ചാന്‍സലര്‍ ഋഷി സുനക് വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. യുകെയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ ലോയ്ഡ്സ് ഇത്തരത്തിലുള്ള 2,40,000 അപേക്ഷകള്‍ക്കും സാന്റന്‍ഡര്‍ 1,10,000 അപേക്ഷകള്‍ക്കുമാണ് ഈ അവസരത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.2008ല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായ കാലത്തേക്കാള്‍ കൂടുല്‍ സഹായവും ഇളവുകളും തങ്ങളുടെ ഇടപാടുകാര്‍ക്ക് നല്‍കാന്‍ ഈ കൊറോണക്കാലത്ത് ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ മൂന്നു മാസത്തേക്ക് 500 പൗണ്ട് പലിശരഹിത  ഓവര്‍ഡ്രാഫ്റ്റുകളും ക്രെഡിറ്റ് പേമെന്റ് ഇടവേളകളും അനുവദിക്കണമെന്ന് റെഗുലേറ്ററായ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി ബുധനാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ക്രെഡിററ് കാര്‍ഡുകള്‍, സ്റ്റോര്‍കാര്‍ഡുകള്‍, കാറ്റലോഗ് ക്രെഡിറ്റ് എന്നിവയ്ക്ക് മേല്‍ മൂന്ന് മാസത്തെ  പേമെന്റ് ഫ്രീസിനായി ബാങ്കുകളോട് ആവശ്യപ്പെടാന്‍ കസ്റ്റമര്‍മാര്‍ക്ക് അവസരമൊരുക്കുന്നതിനുളള നീക്കവും എഫ്സിഎ ആസൂത്രണം ചെയ്യുന്നുണ്ട്.

നിലവിലെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിരിക്കുന്ന ക്ലൈന്റുകള്‍ക്കും ഇപ്പോള്‍ ഇത്തരം ഇളവുകള്‍ ആവശ്യമായവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.ഇത്തരക്കാര്‍ തങ്ങളുടെ ലെന്‍ഡറുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി അതിനനുസരിച്ച് മുന്നോട്ട് പോകണം.ഇത്തരത്തില്‍ തിരിച്ചടവില്‍ നിന്ന് മൂന്ന് മാസത്തേക്ക് ഇളവ്  ലഭിച്ചാലും പലിശ ഒഴിവാക്കില്ലെന്നറിയുക. ഈ പലിശ നിലവിലുള്ള ലോണിനൊപ്പം കൂട്ടുന്നതായിരിക്കും. പിന്നീട് നാം അടവ് തുടരുമ്പോള്‍ ഈ പലിശയും ചേര്‍ത്തടക്കേണ്ടി വരും.

നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തിര മാനദണ്ഡമെന്ന നിലയിലാണ് ലോണുകളുടെ തിരിച്ചടവിലും ക്രെഡിറ്റ്കാര്‍ഡ് പേമെന്റിലും മൂന്ന് മാസത്തെ ഇടവേള അനുവദിക്കാനൊരുങ്ങുന്നതെന്നാണ് എഫ്സിഎ വിശദീകരിക്കുന്നത്.ഇത്തരത്തിലുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധാരണയായി ദീര്‍ഘകാലം കണ്‍സള്‍ട്ടേഷനും ചര്‍ച്ചകളും നിര്‍ബന്ധമാണെങ്കിലും നിലവിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് ഏപ്രില്‍ ഒമ്പത് മുതല്‍ പുതിയ ഇളവുകള്‍ ലഭ്യമാക്കുന്നതായിരിക്കും.

 

മോര്‍ട്ട്ഗേജ് പേമെന്റ് ഹോളിഡേ

നിങ്ങള്‍ മാസാന്തം അടക്കുന്ന മോര്‍ട്ട്ഗേജ് തിരിച്ചടവ് കുറച്ച് കാലത്തേക്ക് അടക്കേണ്ടെന്ന ഇളവ് ലഭ്യമാക്കുന്നതിനെയാണ് മോര്‍ട്ട്ഗേജ് പേമെന്റ് ഹോളിഡേ എന്ന് പറയുന്നത്. പുതിയ നീക്കമനുസരിച്ച് നിങ്ങള്‍ക്ക് മൂന്ന് മാസം വരെയുള്ള ഇത്തരം ഇളവിനായി അപേക്ഷിക്കാന്‍ സാധിക്കും. തങ്ങളുടെ മോര്‍ട്ട്ഗേജ് പേമെന്റുകള്‍ അപ് ടു ഡേറ്റ്  ചെയ്ത എല്ലാ ഹോം ഓണര്‍മാര്‍ക്കും ഈ ഇളവിന് അര്‍ഹതയുണ്ട്. കൊറോണ കാരണം തങ്ങളുടെ വാടകക്കാര്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കില്‍ ബൈ ടു ലെറ്റ് ലാന്‍ഡ്ലോര്‍ഡുമാര്‍ക്കും ഈ മോര്‍ട്ട്ഗേജ് പേമെന്റ് ഹോളിഡേക്കായി അപേക്ഷിക്കാനാവും.

ഇത്തരത്തില്‍ തങ്ങള്‍ക്ക് കിട്ടുന്ന ഇളവിന്റെ ആനുകൂല്യം വാടക നല്‍കുന്ന കാര്യത്തില്‍ വാടകക്കാര്‍ക്ക് അനുവദിക്കാനും ഇത്തരം ലാന്‍ഡ്ലോര്‍ഡുമാര്‍ ബാധ്യസ്ഥരാണ്. മോര്‍ട്ട്ഗേജ് പേമെന്റ് ഹോളിഡേക്കായി അപേക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് കൊറോണ ബാധിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇന്നത്തെ സാഹചര്യത്തില്‍ തിരിച്ചടവിന് ശേഷിയില്ലെന്ന് സംശയിക്കുന്ന ഏത് ഹോം ഓണര്‍ക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ തിരിച്ചടവില്‍ ഇടവേള എടുക്കുമ്പോള്‍ അതിനനുസൃതമായി പലിശ കൂടുതല്‍ കാലം നല്‍കേണ്ടി വരുമെന്നുറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category