1 GBP = 92.40 INR                       

BREAKING NEWS

ആപ്രണും മാസ്‌കും ഗ്ലൗസും ധരിക്കാതെ കൊറോണ സംശയിക്കുന്നവരുടെ അടുത്തു ചെന്നാല്‍ നിങ്ങളുടെ പിന്‍ നമ്പര്‍ തെറിച്ചേക്കും; പുതിയ നഴ്സിംഗ് ഗൈഡ് ലൈന്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളെ അടുത്ത് പരിചരിക്കുന്ന എന്‍എച്ച്എസിലെ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വൈറസില്‍ നിന്നും സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനുള്ള അടിസ്ഥാന സുരക്ഷാ ഡിവൈസുകള്‍ പോലും പ്രദാനം ചെയ്യുന്നില്ലെന്ന ആശങ്ക ശക്തമായിരിക്കുന്ന വേളയില്‍ എന്‍എച്ച്എസിന്റെ ഇത് സംബന്ധിച്ച പുതിയ ഗൈഡ് ലൈന്‍ പുറത്തിറങ്ങിയത് ഇത് സംബന്ധിച്ച അനിശ്ചിതത്വം നഴ്സുമാര്‍ക്കിടയിലും മറ്റും വര്‍ധിച്ചിരിക്കുകയാണ്. ആപ്രണും മാസ്‌കും ഗോഗല്‍സും ഗ്ലൗസും ധരിക്കാതെ കൊറോണ സംശയിക്കുന്നവരുടെ രണ്ട് മീറ്റര്‍ അടുത്ത് ചെന്നാല്‍ നിങ്ങളുടെ പിന്‍ നമ്പര്‍ തെറിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. ഈ പുതിയ നഴ്സിംഗ് ഗൈഡ് ലൈന്‍ പുറത്തിറങ്ങിയത് മലയാളി നഴ്സുമാരെ എങ്ങനെ ബാധിക്കും? എന്ന ആശങ്ക നിറഞ്ഞ ചോദ്യവും ഇപ്പോള്‍ ശക്തമാകുന്നുണ്ട്.

കോവിഡ്-19 ബാധിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് സാധ്യതയുള്ളവരും  ഹോസ്പിറ്റിന് അകത്തോ അല്ലെങ്കില്‍ പുറത്തോ ജോലി ചെയ്യുന്ന എല്ലാ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും ഇത്തരം സുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നാണീ ഗൈഡ് ലൈന്‍ നിഷ്‌കര്‍ഷിക്കുന്നത്. കൂടുതല്‍ പ്രൊട്ടക്ടീവ് ഗിയറുകള്‍ ധരിക്കണമെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഇന്നലെ പുറത്തിറക്കിയ പുതിയ നിര്‍ദേശം ആവര്‍ത്തിക്കുന്നത്.

ഹോസ്പിറ്റലുകള്‍, ജിപി സര്‍ജറികള്‍, അല്ലെങ്കില്‍ കമ്യൂണിറ്റി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നരും കൊറോണ രോഗികളുമായി രണ്ട് മീറ്ററിനുള്ളില്‍ അടുത്തിടപഴകുന്നവരുമായ എല്ലാ ഹെല്‍ത്ത് കെയര്‍ സ്റ്റാഫുകള്‍ക്കും പുതിയ കടുത്ത നിര്‍ദേശം ബാധകമാണ്. കോവിഡ്-19 സ്ഥിരീകരിച്ചവരോ അല്ലെങ്കില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളവരോ ആയി അടുത്തിടപഴകുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കെല്ലാം ഇത് ബാധകമാണ്.സ്റ്റാഫുകള്‍ക്ക് സാധിക്കുമെങ്കില്‍ ഒരേ ഗോഗല്‍സ് അല്ലെങ്കില്‍ മാസ്‌ക് കഴിയുന്നതും ധരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

നേരത്തെ ഇത്തരം നിഷ്‌കര്‍ഷയുണ്ടായിരുന്നുവെങ്കിലും അന്ന് കൊറോണ വൈറസ് ബാധിച്ചവര്‍ കിടക്കുന്ന വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ഇത് ബാധകമായിരുന്ന
. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ നിര്‍ദേശമനുസരിച്ച്  എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഈ നിര്‍ദേശം കര്‍ക്കശമായി ബാധകമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റുകള്‍ക്ക് (പിപിഇ) എന്‍എച്ച്എസില്‍ കടുത്ത ക്ഷാമം നേരിടുന്ന ഈ വേളയില്‍ ജീവനക്കാര്‍ ഈ നിര്‍ദേശം എത്തരത്തിലാണ് പാലിക്കുകയെന്ന ആശങ്ക ശക്തമാണ്.ഇത്തരം പിപിഇകള്‍ ഇല്ലാത്തതിനാല്‍ ആപ്രണുകള്‍ക്ക് പകരം പ്ലാസ്റ്റിക് ഷീറ്റുകളും ശിരോവസ്ത്രത്തിന് പകരം വെയ്സ്റ്റ് ബാഗുകളും മറ്റും ധരിച്ച് കൊറോണ രോഗികള്‍ക്കടുത്ത്പോകുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ ചിത്രം പുറത്ത് വരുകയും ചെയ്തിരുന്നു.

ഈ ഒരു സാഹചര്യത്തില്‍ ഗവണ്‍മെന്റ് കൂടുതല്‍ പ്രൊട്ടക്ടീവ് ഗിയറുകള്‍ എന്‍എച്എസ് ഫ്രണ്ട്ലൈനിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഒരു ക്യാമ്പയിന്‍ ഇന്നലെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ചിരുന്നു. തങ്ങള്‍ ഇത്തരം എക്യുപ്മെന്റുകള്‍ക്കായി എന്‍എച്എസിനോട് ആവശ്യപ്പെടുമ്പോള്‍ ഇതിന് ക്ഷാമമാണെന്നും മറ്റുള്ള സപ്ലയര്‍മാരില്‍ നിന്നും ഇത് സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് വാങ്ങാനാണ് അധികൃതര്‍ നിര്‍ദേശിക്കാറുള്ളതെന്നും ജിപി പ്രാക്ടീസുകള്‍ ആരോപിക്കുന്നു. ഇതിനാല്‍ പുതിയ ഗൈഡ് ലൈന്‍ പാലിക്കാന്‍ പുറത്ത് നിന്നും വന്‍ വില കൊടുത്ത് ഇത്തരം എക്യുപ്മെന്റുകള്‍ വാങ്ങേണ്ട ഗതികേടിലാണ് മലയാളി നഴ്സുമാര്‍ അടക്കമുള്ളവരെന്ന ആശങ്കയും ശക്തമാണ്. മാറിയ സാഹചര്യത്തില്‍ പുതിയ നിര്‍ദേശം പാലിക്കാനായി റെക്കോര്‍ഡ് അളവില്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റുകള്‍ എന്‍എച്ച്എസിലേക്ക് എത്തിക്കാനൊരുങ്ങുന്നുവെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍ കോക്ക് ഉറപ്പേകുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category