1 GBP =99.10INR                       

BREAKING NEWS

കോവിഡ് 19 എന്നാല്‍ ഒരിക്കല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്ന് കരുതിയോ? എന്നാല്‍ തെറ്റി; കൊറോണാ ബാധ മനുഷ്യരില്‍ ദൂരവ്യാപകമായ പല വിപരീതഫലങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍; ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനേയും കൊറോണ ബാധിച്ചേക്കാം

Britishmalayali
kz´wteJI³

ര്‍വ്വനാശകാരിയായ കൊറോണയെ ഇനിയും മനുഷ്യര്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ല. അവിചാരിതമായ കടന്നാക്രമണത്തില്‍ നിന്നും രക്ഷനേടുവാന്‍ വഴികള്‍ അന്വേഷിക്കുന്നതിനിടയിലും ഈ ഭീകരന്റെ മാരകമായ പ്രഹരശേഷിയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ഓരോദിവസവും പുറത്ത് വരുന്നത് തികച്ചും ഭയാനകമായ സത്യങ്ങളാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, രോഗം ഭേദമായാലും ഒരുപക്ഷെ ജീവിതകാലം മുഴുവന്‍ ഈ ബാധയുടെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ്.

ഫ്ളോറിഡയിലെ 70 വയസ്സ് പ്രായമുള്ള ഒരു രോഗിക്ക് കൊറോണാ ബാധയെ തുടര്‍ന്ന്, താത്ക്കാലികമായാണെങ്കില്‍ കൂടി സംസാരശേഷി നഷ്ടപ്പെട്ടു എന്നാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയിലാണ് കൊറോണ ബാധ മനുഷ്യരുടെ തലച്ചോറില്‍ കാര്യമായ തകരാറുകള്‍ വരുത്തിയേക്കാമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ വരുന്നത്. ഡെറ്റ്റോയിറ്റിലെ 50 വയസ്സുകാരിയായ ഒരു സ്ത്രീയുടെ തലച്ചോറ് സ്‌കാനിംഗിന് വിധേയമാക്കിയപ്പോള്‍ അതിലെ ചില കോശങ്ങള്‍ മരിച്ചതായി കാണപ്പെട്ടു. കൊറോണ ബാധയുടെ അപൂര്‍വ്വമായെങ്കിലും ഉണ്ടാകുന്ന സങ്കീര്‍ണ്ണതയുടെ ഫലമാണ് ഇതെന്നാണ് വിലയിരുത്തുന്നത്.

ഇറ്റലിയിലും ചൈനയിലും ഇതുപോലുള്ള സങ്കീര്‍ണ്ണതകള്‍ പല രോഗികളുടെയും കേന്ദ്ര നാഢീവ്യുഹത്തിലും കണ്ടെത്തിയിരുന്നു. ലോകമാകമാനമുള്ള ഏഴുലക്ഷത്തിലധികം കൊറോണ രോഗികളില്‍ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ ഇത്തരം സങ്കീര്‍ണ്ണതകള്‍ ഉണ്ടായിട്ടുള്ളു എങ്കിലും ഇത് ശരിക്കും ആശങ്കയുളവാക്കുന്ന ഒരു കാര്യമാണ്.

സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളിലൂടെ കൊറോണാ ബാധയെ ചെറുക്കാന്‍ ശ്രമിക്കുന്നതും, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ രോഗബാധയേറ്റവരെ ചികിത്സിച്ച് ഭേദമാക്കുന്നതും പോലെത്തന്നെ പ്രാധാന്യമുള്ളതാണ് ഇത്തരത്തില്‍ അതീവ സങ്കീര്‍ണ്ണമായ അവസ്ഥയുള്ള രോഗികളെ ചികിത്സിക്കുന്ന കാര്യവും. മറ്റ് പല ശ്വാസകോശ രോഗങ്ങളേയും പോലെ ഈ സങ്കീര്‍ണതയും സര്‍വ്വനാശകാരിയായേക്കാം എന്നാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

58 വയസ്സുള്ള ഒരു എയര്‍ ലൈന്‍ ജീവനക്കാരി, കൊറോണബാധക്ക് സമാനമായ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ഡെറ്റ്റോയിറ്റിലെ ഹെന്റ്രി ഫോര്‍ഡ് ഹെല്‍ത്ത് സിസ്റ്റത്തില്‍ അഡ്മിറ്റായപ്പോള്‍ അവര്‍ക്ക് വ്യാകുലതയും ആശങ്കകളും ഉണ്ടായിരുന്നു. ചിക്കന്‍പോക്സ് വൈറസ്, വെസ്റ്റ് നൈല്‍ വൈറസ്സ് തുടങ്ങിയവ കണ്ടെത്താനുള്ള പരിശോധനകള്‍ ഉള്‍പ്പടെ പല പരിശോധനകളും ഡോക്ടര്‍മാര്‍ അവരില്‍ നടത്തുകയുണ്ടായി. ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ സെറിബ്രോസ്പൈനല്‍ ദ്രവവും പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ച അവരില്‍ നടത്തിയ കൂടുതല്‍ പരിശോധനകളിലാണ് അവരുടെ തലച്ചോറിന്റെ ചിലഭാഗങ്ങളില്‍ മൃതകോശങ്ങള്‍ കണ്ടെത്തിയത്. മാത്രമല്ല, ശരീരത്തിലെ വിദൂരഭാഗങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ തലച്ചോറിലേക്ക് കടത്തിവിടുന്ന ഥലാമസിനും കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി.

കൊറോണ ബാധയാല്‍ ഒരുപക്ഷെ വളരെ ഗുരുതരമായ എന്‍സെഫാലിറ്റിസ് എന്ന, തലച്ചോറില്‍ വീക്കം വരുന്ന അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിലൂടെ കണ്ടെത്തി. ബോക്കാ റാറ്റണിലെ 74 കാരനും സംസാരശേഷി നഷ്ടപ്പെട്ടത് ഇതുമൂലമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ചൈനയിലെ ഗവേഷകരാണ് കൊറോണാ ബാധ തലച്ചോറിന് കാര്യമായ ക്ഷതം ഉണ്ടാക്കിയേക്കാമെന്ന് ആദ്യമായി കണ്ടുപിടിച്ചത്. ഇപ്പോള്‍ ഡെറ്റ്റോയിറ്റിലെ പഠനങ്ങളും അത് ശരിവയ്ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category