1 GBP = 92.50 INR                       

BREAKING NEWS

നമ്മള്‍ അറിഞ്ഞവ മാത്രമല്ല കൊവിഡ് 19 ന്റെ ലക്ഷണങ്ങള്‍..! ലണ്ടനിലെ സുഭാഷ് ശശിധരന്റെ അനുഭവം വായിക്കൂ

Britishmalayali
kz´wteJI³

കോവിഡ് 19 ബാധിച്ചാല്‍ കടുത്ത പനി ഉണ്ടാകും എന്ന വിശ്വാസം ഇന്നലത്തെ ഒരു കേസ് അറിഞ്ഞതില്‍ നിന്നും തീര്‍ന്നു

എല്ലാവരുടെയും അറിവിലേക്കായി ഇവിടെ പറയുന്നു.
മലയാളി ലണ്ടനില്‍ ഉള്ള ആളാണ് നല്ല ക്ഷീണം ഉണ്ടായിരുന്നു, തുടര്‍ച്ചയായി ഹിക്കപ്പ്സ് (എക്കിള്‍) മാത്രം ഒരു ദിവസം മുഴുവനും ഇടതടവില്ലാതെ. കാര്യമായ മെഡിക്കല്‍ പ്രശ്നങ്ങള്‍ ഇല്ലാത്ത വ്യക്തി. ആരോഗ്യ രംഗവുമായി ബന്ധം ഇല്ലാത്തത് കൊണ്ട് അടുത്ത സുഹൃത്തായ ഡോക്ടറോട് വിവരം ഫോണില്‍ പറഞ്ഞു. അദ്ദേഹം റെസ്പിറേറ്ററി ചെക്ക് ചെയ്യാന്‍ പറഞ്ഞു എക്വിപ്മെന്റ് കൊടുത്തു വിട്ടു. നോക്കിയപ്പോള്‍ ആണ് വേണ്ടതിലും വളരെ കൂടുതല്‍. മറ്റു ശ്വാസം മുട്ടൊ പ്രശ്നങ്ങളോ ഇല്ല. എന്തായാലും ഇവിടുത്തെ രീതി വച്ചു എല്ലാ അസുഖോം ഉണ്ട് തീരെ വയ്യ എന്ന് എമര്‍ജന്‍സി നമ്പറില്‍ വിളിച്ചു. ആംബുലന്‍സ് വന്നു ആളെ കൊണ്ട് പോയി. റെസ്പിരേറ്ററി ചെക്ക് ചെയ്തു കൂടുതല്‍ എന്ന് മനസ്സിലായതും ഉടന്‍ തന്നെ അടിയന്തിരം പരിചരണത്തിനും വെന്റിലേറ്ററിലേക്കും മാറ്റി. ഇപ്പോള്‍ ആള്‍ ഒക്കെ ആയി വരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുവരെ കേട്ട സിംപ്റ്റംസില്‍ നിന്ന് വ്യത്യസ്തമായി കേട്ട ഒന്നായാണ് കൊണ്ടാണ് ഷെയര്‍ ചെയ്യുന്നത്. ഇത് വരെ ഉള്ള ആളുകളുടെ അനുഭവത്തില്‍ നിന്നും താഴെ പറയും പോലെ ആണ് ഏകദേശ രോഗലക്ഷണങ്ങള്‍

തൊണ്ടയില്‍ അസ്വസ്ഥത വരണ്ട ചുമ 1 day
തലവേദന ശരീര വേദന ചെറിയ പനി 2-3 days
കടുത്ത പനി 3-5 days
കടുത്ത ശ്വാസം മുട്ട് 5-7 days
വയറിനുഅസ്വസ്ഥത 6-7 days
വയറിളക്കം 7-9 days

പത്താം ദിവസത്തോടെ പൂര്‍വ്വ ആരോഗ്യസ്ഥിതിയിലേക്കു തിരിച്ചു വരുമെങ്കിലും തൊണ്ടയുടെ കിച്ച കിച് ചുമ എന്നിവ കുറച്ചു ദിവസം കൂടി തുടരും. പനിയുള്ള ദിവസങ്ങളില്‍ പാരസെറ്റമോള്‍ എടുക്കുക ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍. ശ്വാസം മുട്ട് അസഹ്യമാവാന്‍ ഇരിക്കാതെ വൈദ്യസഹായം തേടുക.

ഇതെല്ലം ചുറ്റിനും കണ്ട അനുഭവമാണ് ഞാന്‍ ഒരു ഡോക്ടറോ വൈദ്യനോ അല്ല. അത് കൊണ്ട് ഇത് തന്നെയാണ് രോഗ ലക്ഷണം എന്ന് പറയാനോ ഈ ലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരും കോവിഡ് ബാധിച്ചവരാണ് എന്ന് പറയാനോ ഉള്ള ആധികാരികത ഇല്ല. കൃത്യമായ മെഡിക്കല്‍ സഹായം തേടുക എന്നത് മാത്രമാണ് ഉപദേശിക്കാനുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category