1 GBP = 93.00 INR                       

BREAKING NEWS

ഇനിയുള്ള കാലം കൈകഴുകുന്നതു പോലെ തന്നെ പ്രധാനമാണ് മാസ്‌ക് ധരിക്കുന്നതും; മാസ്‌ക് ലഭിക്കാത്തതുകൊണ്ടോ പുറത്തിറങ്ങാന്‍ പറ്റാത്തതുകൊണ്ടോ അത് ധരിക്കാതിരിക്കരുത്; പഴയ ടീഷര്‍ട്ടുകള്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് സ്വന്തം മാസ്‌കുകള്‍ ഉണ്ടാക്കാം; ജീവന്‍ കാക്കാനുള്ള ഈ പൊടിക്കൈ അറിയുക

Britishmalayali
kz´wteJI³

സ്പര്‍ശനത്തിലൂടെ മാത്രമല്ല, വായുവിലൂടെ, ശ്വസനത്തിലൂടെയും കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ കയറുവാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത്. ഇത് കൊറോണ ബാധിക്കുവാനുള്ള സാധ്യത പല മടങ്ങ് വലുതാക്കിയിരിക്കുന്നു. മാത്രമല്ല, ഇന്ന് സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങളില്‍ പറയുന്ന മൂന്നടി അകലം കാര്യമായ ഫലം ഉളവാക്കുന്ന ഒന്നല്ല എന്നും തെളിഞ്ഞിരിക്കുന്നു. വൈറസുകള്‍ക്ക് അന്തരീക്ഷത്തില്‍ ഇതില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും എന്നത് തന്നെ കാരണം.

രോഗബാധയില്ലാത്തവര്‍ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനപോലും നിര്‍ദ്ദേശിക്കുന്നില്ലെങ്കിലും, ഈ പുതിയ കണ്ടുപിടുത്തങ്ങളുടെ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നത് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കും. എന്നാല്‍ മെഡിക്കല്‍ മാസ്‌കുകളുടെ വ്യാപകമായ ഉപയോഗം, അത് ഏറ്റവുമധികം ആവശ്യമുള്ള ആരോഗ്യസംരക്ഷണ മേഖലയില്‍ മാസ്‌കുകളുടെ ലഭ്യത കുറയ്ക്കുവാന്‍ ഇടയുണ്ട്. ഇതിന് പരിഹാരമയാണ് ഡി ഐ വൈ അഥവാ ഡു ഇറ്റ് യുവര്‍സെല്‍ഫ് (നിങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കൂ) എന്ന മാസ്‌കുകള്‍ക്ക് പ്രചാരമേറുന്നത്.

വായുവിലുള്ള 95 ശതമാനം കണികകളേയും തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള എന്‍95 മെഡിക്കല്‍ മാസ്‌കുകള്‍ ഉറപ്പാക്കുന്ന സുരക്ഷ നല്‍കാന്‍ ഇവയ്ക്കാകില്ലെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ അണുബാധ ഏല്‍ക്കാതെ രക്ഷപ്പെടാന്‍ ഇത് ഉപകാരപ്പെടും. കൊറോണയെ ചെറുക്കുന്ന കാര്യത്തില്‍ ഇത്തരം ഡി ഐ വൈ മാസ്‌കുകള്‍ ഫലപ്രദമായതായും വെളിപ്പെടുത്തലുകളുണ്ട്.

ഡി ഐ വൈ മാസ്‌കുകള്‍ക്ക് പ്രിയമേറിയപ്പോള്‍ യൂട്യുബ് അടക്കമുള്ള നിരവധി സാമൂഹ്യ മാധ്യമങ്ങളില്‍, അവ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി വീഡിയോ ടൂട്ടോറിയലുകള്‍ വന്നു. അവയില്‍ ഏറെ പ്രചാരം സിദ്ധിച്ച ഒന്നാണ് യൂട്യുനില്‍ റുണ റോയ് ഇട്ട വീഡിയോ ടൂട്ടോറിയല്‍. തയ്യലിന്റെ ആവശ്യമില്ലാതെ തന്നെ ഒരു ടീ ഷര്‍ട്ട് എങ്ങനെ ഒരു മാസ്‌ക് ഉണ്ടാക്കാന്‍ ഉപയോഗിക്കം എന്നാണ് ഇതില്‍ പഠിപ്പിക്കുന്നത്.

ഒരു ടീഷര്‍ട്ട്, കത്രിക, പെന്‍സില്‍, റൂളര്‍ എന്നിവയാണ് ആവശ്യമായ സാമഗ്രികള്‍. ടീഷര്‍ട്ടിന്റെ മധ്യഭാഗത്ത് നിന്നും 16 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയും ഉള്ള ദീര്‍ഘചതുരാകൃതിയില്‍ ഉള്ള ഒരു കഷണം വെട്ടിയെടുക്കുക. പിന്നീട് അതിന്റെ മദ്ധ്യഭാഗത്ത് വച്ച് മടക്കുക. രണ്ട് വശത്തും നാലിഞ്ച് വേണം.

പിന്നീട് ടീ ഷര്‍ട്ടിന്റെ ഉള്‍വശം പുറത്തേക്കെടുത്ത് അരികിലുള്ള തൊങ്ങലുകള്‍ വേര്‍പെടുത്തുകയും ബാക്കിയുള്ളവ മധ്യത്തില്‍ കൂട്ടികെട്ടുകയും ചെയ്യുക. ബാക്കിയുള്ള ടീഷര്‍ട്ടിന്റെ കൈ ഭാഗത്തുനിന്ന് ചെവിയില്‍ ഇടുവാനുള്ള സ്ട്രാപ്പുകള്‍ മുറിച്ചെടുക്കുക. ഈ സ്ട്രാപ്പുകളെ അവശേഷിച്ചിരിക്കുന്ന പുറം തൊങ്ങലുകളുമായി ബന്ധിപ്പിക്കുക. തയ്യല്‍ ഇല്ലാതെ തന്നെ നിങ്ങളുടെ ഫേസ് മാസ്‌ക് തയ്യാറായി കഴിഞ്ഞിരിക്കുന്നു.

കുറച്ചുകൂടി സുരക്ഷിതമായ ഫേസ്മാസ്‌കുകള്‍ യൂണീവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗിലെ ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഒരു സാധാരണ കോട്ടണ്‍ ടീഷര്‍ട്ട് തിളച്ച വെള്ളത്തില്‍ 10 മിനിറ്റ് മുക്കിവക്കുകയും പിന്നീട് സാധാരണപോലെ ഉണങ്ങാന്‍ അനുവദിക്കുകയും ചെയ്ത് അണുവിമുക്തമാക്കുന്നു.

പിന്നീട് ആവശ്യാനുസരണം അത് മുറിച്ചെടുത്ത്, ഒരു പുറം പാളിയും എട്ട് അകം പാളികളും ഉള്ള മാസ്‌ക് ആക്കുന്നു. ഇത്തരം മാസ്‌കിനും തയ്യല്‍ ആവശ്യമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category