1 GBP = 93.00 INR                       

BREAKING NEWS

എമിറേറ്റ്സ് തിങ്കളാഴ്ച മുതല്‍ ഭാഗികമായി പറന്നു തുടങ്ങും; ആദ്യ സര്‍വീസില്‍ ലണ്ടനും; ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്‍മാരെ അറിയാമെങ്കില്‍ അവരോട് അടിയന്തിരമായി ഈ ഇമെയിലില്‍ സന്ദേശം അയക്കാന്‍ പറയുക; ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ളവരെ തിരിച്ചയക്കാന്‍ നീക്കങ്ങളുമായി ഇന്ത്യ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് ഭയം ഒട്ടും കുറയാതെ കുത്തികുമ്പോഴും മറ്റൊരു വശത്ത് അതില്‍ നിന്നുള്ള മോചനം തേടിയുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഒരു പക്ഷെ അധികകാലം കൊറോണയെന്ന പേരില്‍ സര്‍വ്വതും ലോക്ക് ഡൗണ്‍ ചെയ്തു കഴിയാന്‍ സാധിക്കാത്ത ഗതികേടും ഇതിനു പിന്നിലുണ്ടാകാം. ഏതായാലും ലോകത്തെ ഒരു കോണില്‍ നിന്നും മറ്റൊരു കോണിലേക്കു ഘടിപ്പിച്ചിരുന്ന ഏറ്റവും വലിയ വിമാന ശൃംഖലയായ എമിറേറ്റ്സ് ആണ് പറക്കല്‍ നിരോധനം താല്‍ക്കാലികമായി അല്‍പം അയവു വരുത്തി ചെറിയ നിലയില്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറാകുന്നത്.

ആദ്യ പറക്കലില്‍ തന്നെ ലണ്ടന്‍ വിമാനവും ഉള്ളത് യുകെ മലയാളികള്‍ക്ക് ആശ്വാസമായി മാറുകയാണ്. ഇന്ത്യയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കി തുടങ്ങുന്നതോടെ പതിവ് പോലെ യാത്രകള്‍ തുടരാന്‍ കഴിഞ്ഞേക്കുമെന്ന ശുഭ വാര്‍ത്തയാണ് കോവിഡ് ഭീതിക്കിടയിലും ഇന്നലെ ലോകം പങ്കു വച്ചത്. ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളാണ് മറ്റു ലോക രാഷ്ട്രങ്ങളില്‍ നിന്നും ഏറെക്കുറെ ഒറ്റപ്പെട്ടു നില്‍ക്കുന്നത് ഈ അവസ്ഥയ്ക്ക് പരിഹാരമാകാന്‍ വിമാനങ്ങള്‍ വീണ്ടും പറന്നു തുടങ്ങുന്നത് കാത്തിരിക്കുകയാണ് ലോകം മുഴുവന്‍.

അതിനിടെ കൊറോണയുടെ വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മലയാളികളടക്കം നിരവധി ബ്രിട്ടീഷ് പൗരന്‍മാര്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. കോവിഡ്-19 ബാധിതരല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത് കടുത്ത ബുദ്ധിമുട്ടുകളുണ്ടാക്കുന്നുമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇവരെ തിരിച്ച് ബ്രിട്ടനിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യന്‍ അധികൃതരും ബ്രിട്ടീഷ് അധികൃതരും വിമാനക്കമ്പനികളുമായി ചേര്‍ന്ന് കൊണ്ട് നീക്കം ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ളവരെ ഇത്തരത്തില്‍ തിരിച്ചയക്കുന്നതിന് ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് നിങ്ങള്‍ക്കും പിന്തുണയേകാന്‍ സാധിക്കും. ഇതിനായി ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്‍മാരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരോട് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ആവശ്യപ്പെടാം. ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ സന്ദേശമയച്ചാല്‍ ഇതിനുള്ള സഹായം ലഭ്യമാകുമെന്ന് ലോക്ക്ഡൗണില്‍ പെട്ട് പോയ ബ്രിട്ടീഷ് പൗരന്‍മാരോട് നിങ്ങള്‍ക്കും നിര്‍ദേശിക്കാം. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

ഇക്കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതോടെ ഇത് സംബന്ധിച്ച ട്രാവല്‍ അഡൈ്വസ് സമയാസമയത്ത് പുതുക്കുമെന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് അറിയിക്കുന്നത്. ഇന്ത്യയില്‍ പെട്ട് പോയ ബ്രിട്ടീഷുകാരെ തിരിച്ചു കൊണ്ടു വരുന്നതിനുള്ള വിമാനങ്ങള്‍ എവിടെ നിന്ന് എപ്പോള്‍ പുറപ്പെടുമെന്നത് പോലുള്ള കാര്യങ്ങളെല്ലാം പിന്നീട് അറിയിക്കുന്നതായിരിക്കും. ഇതിനായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെ ട്വിറ്റര്‍ അല്ലെങ്കില്‍ ഫേസ്ബുക്കിലൂടെ ഫോളോ ചെയ്യണം. അല്ലെങ്കില്‍ ഹൈക്കമ്മീഷന്റെ ഇ മെയില്‍ അലേര്‍ട്ടുകള്‍ക്കായി സൈന്‍ അപ് ചെയ്യാനും നിര്‍ദേശമുണ്ട്. നിലവില്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്തിന്റെ സമയം നിശ്ചയിച്ചാലും ബ്രിട്ടീഷുകാര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ വേണ്ടത്ര സമയം ലഭിക്കുന്ന വിധത്തില്‍ വിമാനത്തിന്റെ വിശദാംശങ്ങള്‍ നേരത്തെ തന്നെ അറിയിക്കുന്നതായിരിക്കും.

ആവശ്യമായ രേഖകള്‍
ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും ഏര്‍പ്പെടുത്തുന്ന വിമാനത്തില്‍ ബ്രിട്ടനിലേക്ക് വരാന്‍ തയ്യാറെടുക്കുന്നവര്‍ ചില രേഖകള്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടി വരും. വിമാനം ബുക്ക് ചെയ്തതിന്റെ തെളിവ് അല്ലെങ്കില്‍ സാധ്യമാണെങ്കില്‍ ഒരു ബോര്‍ഡിംഗ് പാസ്, പാസ്പോര്‍ട്ട്, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രദാനം ചെയ്ത ബ്രിട്ടീഷ് മൂവ്മെന്റ് ലെറ്റര്‍. നിങ്ങളെ ഈ അവസ്ഥയില്‍ ബ്രിട്ടനിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഈ രേഖയുടെ പ്രിന്റഡ് കോപ്പി സാധ്യമാണെങ്കില്‍ കൈയില്‍ കരുതുന്നത് നന്നായിരിക്കും.

എന്തൊക്കെ ചെയ്യണം?
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ പെട്ട് പോയ ബ്രിട്ടീഷുകാര്‍ നിങ്ങളുടെ അറിവിലുണ്ടെങ്കില്‍ അവര്‍ക്ക് നാട്ടിലേക്ക് തിരിച്ച് പോകുന്നതിനായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാന്‍ അവരോട് നിര്‍ദേശിക്കണം. ഇത്തരത്തില്‍ തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ അവരുടെയും കുടുംബമുണ്ടെങ്കില്‍ അതിലെ അംഗങ്ങളുടെയും വിശദാംശങ്ങള്‍ ഈ ഇമെയിലില്‍ അറ്റാച്ച് ചെയ്തിരിക്കണം. ഇത്തരത്തില്‍ ലഭ്യമാക്കേണ്ടുന്ന വിവരങ്ങള്‍ താഴെക്കൊടുക്കുന്നു.
1-മുഴുവന്‍ പേര്
2-ജനനതിയതി
3-പാസ്പോര്‍ട്ട് നമ്പര്‍
4-വിസ സ്റ്റാറ്റസും കോണ്‍ടാക്ട് വിവരങ്ങളും
5-ഇന്ത്യയില്‍ എവിടെയാണ് നിലകൊള്ളുന്നതെന്ന കൃത്യമായ വിവരം
6-ഇന്ത്യയില്‍ എത്തിയ തിയതി
7-നിങ്ങള്‍ യുകെയിലേക്ക് പോകാന്‍ ബുക്ക് ചെയ്ത വിമാനത്തിന്റെ വിശദാംശങ്ങള്‍
8-ആരോഗ്യപരമായ പ്രത്യേക അവസ്ഥകള്‍ പോലുള്ള പ്രത്യേക സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നുവെങ്കില്‍ അത് വെളിപ്പെടുത്തണം.

അടുത്ത നടപടിക്രമങ്ങള്‍

ഇത്രയും അനുവര്‍ത്തിച്ച് കഴിഞ്ഞാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിര്‍വഹിക്കണം. അവ താഴെപ്പറയുന്നു.

1- ബ്രിട്ടനിലേക്ക് വിമാനം ഏര്‍പ്പെടുത്തപ്പെടുന്നത് വരെ ഇത്തരക്കാര്‍ ഇന്ത്യയില്‍ തന്നെ തങ്ങേണ്ടി വരും.
2- കൊറോണ ഭീഷണി പരത്തുന്ന കാലമായതിനാല്‍ ഇത്തരക്കാര്‍ ലോക്കല്‍ ഐസൊലേഷന് വിധേയരാകണം. ഇന്ത്യയിലെ ടെസ്റ്റിംഗ്, ക്വോറന്റീന്റ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. പ്രാദേശികമായ ഹെല്‍ത്ത് സിസ്റ്റത്തെ പ്രയോജനപ്പെടുത്തണം.
3- ഈവേളയില്‍ ഇന്ത്യയില്‍ അഭ്യന്തര സഞ്ചാരം അത്യാവശ്യമല്ലെങ്കില്‍ അത് നടത്താതിരിക്കുന്നതാണ് നല്ലതെന്ന് ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു.
4- ഈ വേളയില്‍ ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകള്‍ പ്രാദേശികമായി നിയയന്ത്രണങ്ങള്‍ വിദേശ പൗരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തുന്നതിനാല്‍ ജാഗ്ര പാലിക്കണം. ചില സ്റ്റേറ്റുകളില്‍ വിദേശ പൗരന്മാര്‍ എത്തിയാല്‍ നിര്‍ബന്ധമായി ക്വോറന്‍ീന്‍ ചെയ്യുമെന്നും അത് വഴി ബ്രിട്ടനിലേക്കുളള വിമാനം വരെ കിട്ടാതിരുന്നേക്കാമെന്നും നിര്‍ദേശമുണ്ട്. 
5- കേരള ഗവണ്‍മെന്റ് വിദേശത്തേക്കുള്ള വിമാനം കയറാന്‍ പോകുന്ന വിദേശ പൗരന്‍മാര്‍ക്ക്  ഹെല്‍ത്ത് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ലോക്കല്‍ കോവിഡ്-19 ഡിസ്ട്രിക്ട് സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശമുണ്ട്.

താമസം സുരക്ഷിതമാക്കുക
ഇന്ത്യയില്‍ കൊറോണ ഭീഷണിയുയര്‍ത്തുന്നതിനാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ താമസിക്കുന്ന ഹോട്ടലുകള്‍ അവരോട് മാറാന്‍ ആവശ്യപ്പെട്ടേക്കാം. ഇത്തരം വേളയില്‍ സഹായത്തിനായി പോലീസിനെ സമീപിക്കാനും നിര്‍ദേശമുണ്ട്. ഇത്തരം വേളയില്‍ അടിയന്തിരമായി സഹായം വേണ്ടി വന്നാല്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റിന്റെ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാനും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നിര്‍ദേശമുണ്ട്. ന്യൂഡല്‍ഹി-+91 (11) 2419 2100, ചെന്നൈ-+ 91 (44) 42192151, മുംബൈ/ ഗോവ-  +91 (22) 6650 2222 എന്നിവയാണീ നമ്പറുകള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം മൂന്നുലക്ഷം ബ്രിട്ടീഷുകാര്‍ കുടുങ്ങിയിരിക്കുന്നു എന്നാണ് ഏകദേശ കണക്ക്. ഇന്ത്യയില്‍ രണ്ടായിരം പേരെങ്കിലും ഉടന്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നവരുമാണ്. ഒരാഴ്ച മുന്‍പാണ് യുഎഇ സര്‍ക്കാര്‍ എല്ലാ എമിറേറ്റ്സ് വിമാനങ്ങളും താഴെ ഇറക്കിയത്. കോവിഡ് രോഗാബാധിതരുമായി ലോകത്തിന്റെ നാനാദിക്കില്‍ നിന്നും പറന്നെത്തുന്ന എമിറേറ്റ്സ് വിമാനങ്ങള്‍ ദുബായ് ഹബ് വഴി സഞ്ചരിക്കുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള രോഗാണു പ്രസരം ഭയന്ന് ആണ് രണ്ടാഴ്ച പറക്കല്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതോടെ രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിദേശികളുടെ വരവ് തടയാന്‍ സര്‍ക്കാരിന് സാധിച്ചു. സര്‍ക്കാരില്‍ നിന്നും വലിയ തോതില്‍ ഉള്ള പാക്കേജാണ് എമിറേറ്റ്‌സിന് ലഭിച്ചിരിക്കുന്നത്. ഇതും അതിവേഗം സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഉള്ള തീരുമാനത്തില്‍ പ്രധാന കാരണമാണ്. കൂടാതെ ഈ വര്‍ഷം തന്നെ നടക്കേണ്ട ദുബായ് എക്സ്പോ അതിന്റെ അവസാന ഘട്ടത്തില്‍ ആയതിനാല്‍ കൂടുതല്‍ കാലം വിമാനങ്ങള്‍ ഗ്രൗണ്ടില്‍ കിടന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ എക്സ്പോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവതാളത്തിലാകും എന്ന നിലയുമുണ്ട്.

ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുത്തും പറക്കാന്‍ എമിറേറ്റ്സ് തയ്യാറാകുന്നത്. എമിറേറ്റ്സ് സി ഇ ഓ കൂടിയായ ഷേഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തും ആണ് ഇക്കാര്യം ഇന്നലെ ട്വിറ്റര്‍ വഴി പുറത്തുവിട്ടത്. എമിറേറ്റ്സ് പൂര്‍ണ തോതില്‍ പറക്കാനും അധിക കാലം കാത്തിരിക്കേണ്ടി വരില്ല എന്നാണ് ജീവനക്കാര്‍ക്കുള്ള സന്ദേശം വ്യക്തമാക്കുന്നത്. തുടക്കത്തില്‍ യൂറോപ്യന്‍ നഗരങ്ങളാണ് എമിറെറ്റസിന്റെ ലക്ഷ്യം. ലണ്ടന്‍ ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, സൂറിച്ച്, ബ്രസല്‍സ് എന്നീ നഗരങ്ങളെ ദുബായിയുമായി കണക്ട് ചെയ്യിക്കാന്‍ അടുത്ത ദിവസം തന്നെ എമിറേറ്റ്സ് പറന്നെത്തും. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചാകും എമിറേറ്റ്‌സിന്റെ പറക്കല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category