1 GBP = 93.00 INR                       

BREAKING NEWS

രോഗികളുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു; മരണ സംഖ്യ അര ലക്ഷവും; 4500 മരണങ്ങളും 65000 പുതിയ രോഗികളുമായി കൊറോണ തേരോട്ടം തുടരുന്നു; 55 ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ട് പത്ത് ലക്ഷമായി: അനുനിമിഷം മരണം സമ്മാനിച്ച് ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ മുന്‍പോട്ട് തന്നെ

Britishmalayali
kz´wteJI³

റോം: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു. ലോകത്താകമാനം കൊറോണ പടയോട്ടം തുടരുമ്പോള്‍ മരണ സംഖ്യ അരലക്ഷം കവിഞ്ഞു. പല രാജ്യങ്ങളിലായി 52,993 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. അനുനിമിഷം മരണ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആയിരങ്ങളാണ് ഗുരുതരാവസ്ഥയില്‍ രോഗത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4500ല്‍ അധികം പേര്‍ മരിച്ചു. 65000 പുതിയ രോഗികളാണ് ഇന്നലെ ഉണ്ടായത്. വൈറസ് ബാധിതരുടെ എണ്ണവും ക്രമാധീതമായി വര്‍ധിക്കുകയാണ്. ലോകത്തുകൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 1,014,386 ആയി വര്‍ധിച്ചു. 55ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ടാണ് പത്ത് ലക്ഷമായി ഉയര്‍ന്നത്. ലോകത്തിന്റെ തന്നെ പ്രതീക്ഷ നശിപ്പിക്കും വിധമാണ് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

കോവിഡ് 19 ഏറ്റവും കൂടുതല്‍ ആള്‍നാളംവിതച്ചത് ഇറ്റലിയിലാണ്. ഇന്നലെ 760 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ഇറ്റലിയിലെ മരണ സംഖ്യ 13,915 ആയി ഉയര്‍ന്നു. ഇറ്റലി കഴിഞ്ഞാല്‍ സ്പെയിനിലും അമേരിക്കയിലുമാണ് കൊറോണ ഏറ്റവും കൂടുതല്‍ മരണം വിതച്ച് മുന്നേറുന്നത്. സ്പെയിനില്‍ ഇന്നലെ 961 പേരുടെ ജീവനാണ് കൊറോണ കവര്‍ന്നെടുത്തത്. ഇതോടെ സ്പെയിനിലെ മരണ സംഖ്യ 10,348ല്‍ എത്തി. സ്പെയിനില്‍ 112,065 പേര്‍ കൊറോണ രോഗികളാണ്. അമേരിക്കയില്‍ മരണ സംഖ്യ 5,897 ആയി. ഇന്നലെ പുതുതായി 795 പേരാണ് മരിച്ചത്. ബുധനാഴ്ച ഇത് 1046 ആയിരുന്നു. ഇന്നലെ മരണം 795ല്‍ പിടിച്ച് നിര്‍ത്താനായത് അമേരിക്കയ്ക്ക് തെല്ലൊരു ആശ്വാസമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള അമേരിക്കയില്‍ 244,320 പേര്‍ രോഗബാധിതരാണ്.

ഫ്രാന്‍സില്‍ മരണം 5,387 ആയി. മറ്റുരാജ്യങ്ങളിലെല്ലാം മരണസംഖ്യ വര്‍ധിക്കുകയാണെങ്കിലും ചൈനയില്‍ വ്യാഴാഴ്ച ആറ് പേര്‍ മാത്രമാണ് മരണപ്പെട്ടത്. ആകെ മരണം 3,318 ആയി. ജര്‍മനിയില്‍ 1,107 പേരും ഇറാനില്‍ 3,160 പേരും ബ്രിട്ടണില്‍ 2,921 പേരും വൈറസ് ബാധയില്‍ മരിച്ചു. അതേസമയം ലോകത്താകമാനം 212,018 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. അതേസമയം ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 2069 പേര്‍ക്കാണ് കോവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്. 155 പേര്‍ രോഗമുക്തി നേടി. 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.


55ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ടാണ് പത്ത് ലക്ഷമായതെന്നാണ് ഞെട്ടിക്കുന്ന വസ്തുത. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 117 രാജ്യങ്ങളിലാണ് 100ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 50 രാജ്യങ്ങളില്‍ ആയിരത്തിലധികം കേസുകളും ഏഴ് രാജ്യങ്ങളില്‍ 50,000 ത്തില്‍ അധികം കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളെയാണ് കൊറോണ വൈറസ് കടന്ന് ആക്രമിച്ചിരിക്കുന്നത്.

22 ശതമാനം കൊറോണ കേസുകളും അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊട്ടു പിന്നില്‍ 11 ശതമാനം കേസുകളുമായി ഇറ്റലിയും സ്പെയിനുമുണ്ട്. അതേസമയം കൊറോണയുടെ എപ്പിസെന്ററായ ചൈനയില്‍ ലോകത്താകമാനമുള്ള കൊറോണ കേസുകളുടെ എട്ട് ശതമാനം മാത്രമാണ് ഉള്ളത്. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത്. 70 ശതമാനം മരണവും സംഭവിച്ചിരിക്കുന്നതും യൂറോപ്പിലാണ്.കൂടുതലും പ്രായമായവരാണ് മരണത്തിന് കീഴടങ്ങിയത്. കൊറോണയെ തുടര്‍ന്ന് ലോകത്തെ പകുതിയോളം ജനങ്ങളോടും വീട്ടില്‍ തന്നെ ഇരിക്കാനാണ് ഇപ്പോള്‍ വിവിധ ഭരണ കൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 52,993 ആയി. ഇന്ന് മാത്രം 4500ല്‍ അധികം പേര്‍ മരിച്ചു. ആകെ രോഗബാധിതര്‍ ,014,386. ഇന്ന് രോഗം സ്ഥിരീകരിച്ചത് 64,971 പേര്‍ക്ക്. ഗുരുതരനിലയിലുള്ളവര്‍ 37,003. രോഗമുക്തരായവര്‍ 2,10,191. ഏറ്റവുമധികം മരണം ഇറ്റലിയില്‍ 13,915. ഏറ്റവുമധികം രോഗബാധിതര്‍ യുഎസില്‍ 2,35,747. രോഗബാധിതരുടെ എണ്ണത്തില്‍ ജര്‍മനി ചൈനയെ മറികടന്നു. ഇതോടെ യുഎസ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ നാലാം സ്ഥാനത്താണ് ജര്‍മനി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category