1 GBP = 93.00 INR                       

BREAKING NEWS

ആശുപത്രിയില്‍ തുണിയില്ലാതെ നഗ്‌നരായി അങ്ങോട്ടുമിങ്ങോട്ടു നടക്കുന്നു; നഴ്സുമാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരോട് അശ്ലീല ആംഗ്യംകാട്ടി പാട്ടും പാടുന്നു; സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ട് വാശി പിടിക്കുന്നു; കൊറോണ ക്വാറന്റൈനില്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന തബ്ലീഗി ജമാഅത്തുകാരുടെ ഹോബികള്‍ ഇങ്ങനെ; ക്ഷമ നശിച്ച് പൊലീസിന് പരാതി നല്‍കി ഗസ്സിയാബാദ് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കുറച്ചു ദിവസങ്ങളിലായി രാജ്യത്തെ കോവിഡിന്റെ ഹോട്ട്സ്പോട്ടായി മാറിയത് തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസായിരുന്നു. എണ്ണായിരത്തോളം പേരാണ് ഇവിടെ കോവിഡ് ഭീതിയില്‍ കഴിയേണ്ടി വന്നത്. കേരളത്തില്‍ അടക്കം രണ്ട് തബ് ലീഗ് ജമാഅത്തുകാര്‍ക്ക് കോവിഡ് ബാധിച്ചു. തമിഴ്നാട്ടില്‍ അടക്കം രോഗത്തിന്റെ തോത് ഒറ്റയടിക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയത് ഇവരുടെ ഇടപെടല്‍ ആയിരുന്നു.

തബ്ലീഗി ജമാഅത്തുകാര്‍ പൊതുവേ ശാന്തരാണെന്നാണ് അവകാശ വാദമെങ്കിലും ആശുപത്രിയില്‍ കഴിയുന്ന ഇവരെകുറിച്ച് അത്ര നല്ല അഭിപ്രായമല്ല പുറത്തുവരുന്നത്. ഗസ്സിയാബാദിലെ കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തബ്ലീഗി ജമാഅത്തുകാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് തലവേദന ആകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇവരെ കൊണ്ട് പൊറുതിമുട്ടിയെ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്ന ഘട്ടം വരെ എത്തിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഗസ്സിയാബാദിലെ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന തബ്ലീഗി ജമാഅത്തുകാര്‍ തുണിയില്ലാതെ നഗ്‌നരായി നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നതായും സിഎംഒ ഗസ്സിയാബാദ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തബ് ലീഗുകാരായ ഇവരെ കുറിച്ച് ആശുപത്രി ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. കോവിഡ് ഭീതിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ് കുഴപ്പക്കാരായിട്ടുള്ളത്. ഐസലേഷന്‍ വാര്‍ഡിലെ മുറിയല്‍ നഗ്‌നരായി തുണിയില്ലാതെ നടക്കുകയാണ് ഇക്കൂട്ടര്‍.

പാന്‍സ് ധരിക്കാതെ നടക്കുകയും വള്‍ഗറായി പാട്ടു പാടുകയും നഴ്സുമാര്‍ അടക്കമുള്ളവരെ നോക്കി കമന്റടിക്കുകയും ചെയ്യുന്നു എന്നാണ് സിഎംഒ നല്‍കിയ പരാതിയില്‍ പറുയന്ന്ത. ഇത് കൂടാതെ ഇവര്‍ ഹൗസ് കീപ്പിങ് ജീവനക്കാരോട് സിഗരറ്റ് ചോദിക്കുകയും നഴ്സുമാരോട് അശ്ലീല കമന്റടിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കുന്നത് തന്നെ ദുഷ്‌കക്കരമായി മാറുന്നുവെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.


നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 9000 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1,306 പേര്‍ വിദേശികളാണ്. മുഴുവന്‍ ആളുകളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ ധാരാവിയില്‍ 56 വയസ്സുള്ള ഒരാള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതിനു പിന്നാലെ ഒരു ശുചീകരണ തൊഴിലാളിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ പരിസരത്തെ കെട്ടിടങ്ങള്‍ അടച്ചുപൂട്ടിയതായും പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ തബ് ലീഗി ജമാഅത്തിന്റെ മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാര്‍ച്ച് 28 മുതല്‍ കാണാനില്ലെന്ന വിധത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ഡല്‍ഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് മൗലാന സാദിനെ കാണാതായത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാമുദ്ദീന്‍ മര്‍ക്കസിലെ സംഘടനയുടെ ആസ്ഥാനത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് അണുവിമുക്തമാക്കുകയും ചെയ്തു.

56കാരനായ മൗലാന മുഹമ്മദ് സാദ് തബ്ലീഗ് ജമാഅത്തിന്റെ ഇപ്പോഴത്തെ മേധാവി (അമീര്‍) ആണ്. സംഘടനാ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് മുഹമ്മദ് സാദ്. 214 രാജ്യങ്ങളിലായി നൂറു കോടിയിലേറെ അനുയായികളാണ് സാദിനുള്ളത്. 2015 നവംബര്‍ 16 നാണ് സാദ് തബ്ലീഗ് ജമാഅത്തിന്റെ തലപ്പത്തെത്തിയത്. 1995 മുതല്‍ 2015 വരെ ഷൂറാ കൗണ്‍സില്‍ അംഗമായിരുന്നു. അമ്പത്തിയാറുകാരനായ സാദിന് ഡല്‍ഹിയിലെ സക്കീര്‍ നഗറിലും ഉത്തര്‍പ്രദേശിലെ ഖണ്ഡാലയിലും വസതികളുണ്ട്.

അതിനിടെ മൗലാന സാദിന്റേത് എന്ന പേരില്‍ സാമൂഹിക അകലം പാലിക്കലിനെ എതിര്‍ക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അധികൃതര്‍ ഉറപ്പിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ലെന്നും മതാചാരത്തില്‍ അതു പറയുന്നില്ലെന്നുമാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. മരിക്കാന്‍ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മര്‍ക്കസിന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച ക്ലിപ്പില്‍ പറയുന്നു. കൊറോണ വൈറസിന് തന്റെ അനുയായികളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഓഡിയോയില്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം ഇതു പരിശോധിക്കുന്നുണ്ട്.
രണ്ടാമത്തെ ഓഡിയോ ക്ലിപ്പില്‍ നിലപാടു മാറ്റം വന്നിട്ടുണ്ട്്. ഇപ്പോള്‍ സംഭവിക്കുന്നത് മനുഷ്യര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെങ്കിലും നമ്മള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഡോക്ടര്‍മാരുടെ ഉപദേശവും ഭരണകൂടത്തിന്റെ നിര്‍ദ്ദേശവും പാലിക്കണം. ക്വാറന്റീന്‍ മതാചാരത്തിന് എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ ഐസലേഷനിലാണെന്നും ക്ലിപ്പില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category