1 GBP = 92.50 INR                       

BREAKING NEWS

ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് കോഴിക്കോട്; ഇന്നലെ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടതോടെ വിവാദം തുടങ്ങി; ബിജെപി അധ്യക്ഷന്‍ റോഡ് മാര്‍ഗ്ഗം തലസ്ഥാനത്ത് എത്തിയത് സേവാഭാരതിയുടെ വാഹനത്തില്‍ എന്ന് കണ്ടെത്തി സ്പെഷ്യല്‍ ബ്രാഞ്ച്; ചാരിറ്റിക്കുള്ള പാസ് ദുരുപയോഗം ചെയ്തുവെന്ന് ആക്ഷേപം; കോവിഡുകാലത്ത് ആരും പുറത്തിറങ്ങരുതെന്ന മോദിയുടെ ആഹ്വാനം ബിജെപി നേതാവ് ലംഘിച്ചോ? കൊറോണക്കാലത്തെ കെ സുരേന്ദ്രന്റെ യാത്ര വിവാദത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക്ഡൗണില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് ഉള്ള്യേരിയിലെ വസതിയില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് സുരേന്ദ്രന്‍ യാത്ര ചെയ്തത്. വാര്‍ത്താസമ്മേളനം നടത്തുന്നതിനായാണ് തിരുവനന്തപുരത്തേക്ക് പോയത്. ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സുരേന്ദ്രന്‍ കോഴിക്കോടായിരുന്നു. അതുകൊണ്ട് തന്നെ അവിടെ തുടരുകയും ചെയ്യണമായിരുന്നു. ഇതിന് വിരുദ്ധമായാണ് യാത്രയെന്നാണ് ആരോപണം.

എന്നാല്‍ കേന്ദ്ര നേതൃത്വത്തെയടക്കം വിവരം ധരിപ്പിച്ചശേഷമാണ് യാത്ര നടത്തിയതെന്നും ഔദ്യോഗിക വാഹനത്തില്‍ വരുന്നതിന് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും കെ.സുരേന്ദ്രന്റെ പറഞ്ഞു. ഔദ്യോഗിക ചുമതലകള്‍ ചെയ്ത് തീര്‍ക്കാനുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. ലോക്ക്ഡൗണ്‍ തീരുന്നതുവരെ തിരുവനന്തപുരത്ത് തന്നെയാകും താമസിക്കുകയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ജില്ല വിട്ട് യാത്ര ചെയ്തു വരുന്നവരെ പോലും ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈന് വിധേയമാക്കുന്നുണ്ട്.

സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം. ഇതാണ് വിവാദമാകുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നിരിക്കെ ഇതെല്ലാം അട്ടിമറിച്ച് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ യാത്ര ചെയ്യുകയായിരുന്നു കെ.സുരേന്ദ്രന്‍ എന്നാണ് രാഷ്ട്രീയ എതിരാളികളുടെ നിലപാട്. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. ഈ പാസ് സേവാഭാരതി ദുരുപയോഗം ചെയ്തോ എന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പോലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലീസില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ബിജെപി അധ്യക്ഷന്‍ തന്നെ മറികടന്നത് പുതിയ തലത്തിലും ചര്‍ച്ചയാവുകയാണ്. ഓരോരുത്തരും നില്‍ക്കുന്നിടത്ത് തന്നെ തുടരാനായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നത്. ഈ സമയത്ത് കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രന്‍. ഇവിടെ നിന്നും തിരുവനന്തപുരത്തെത്തിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

പൊലീസിന്റെ പാസ് കിട്ടിയാല്‍ മാത്രമേ ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാന്‍ പറ്റുകയുള്ളു. വിലക്ക് ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വിവാദത്തില്‍ കുടുങ്ങുന്നത്. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം.

ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോടായിരുന്ന സുരേന്ദ്രന്‍ മാര്‍ച്ച് 31ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഏപ്രില്‍ രണ്ട് വ്യാഴാഴ്ച സുരേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയും വാര്‍ത്താസമ്മേളനം നടത്തി. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ചര്‍ച്ചകള്‍ക്കിടെയാണ് സുരേന്ദ്രന്റെ വിവാദ യാത്ര.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category