1 GBP = 93.00 INR                       

BREAKING NEWS

കൊറോണപ്പേടിയില്‍ വലയുന്ന കേരളത്തിലേക്ക് ഉഷ്ണ തരംഗവും; തൃശൂര്‍, കോട്ടയം, ആലപ്പുഴ കോഴിക്കോട് എന്നീ ജില്ലകളില്‍ ചൂട് 4 ഡിഗ്രിവരെ ഉയരാന സാധ്യത; പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം നേരിട്ട് കൊള്ളാതെ ശ്രദ്ധിക്കണം; കോവിഡ് വൈറസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഉഷ്ണതരംഗത്തില്‍ അതിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുമുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല; ഇത് വിശ്വസിച്ച് ആരും വെയില്‍ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കേരളത്തിലേക്ക് ഉഷ്ണ തരംഗവും എത്തുമ്പോള്‍ ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍. തൃശൂര്‍, കോട്ടയം, ആലപ്പുഴ കോഴിക്കോട്, തുടങ്ങിയ ജില്ലകളില്‍ ഇന്നും നാളെയും (3,4 തീയതികളില്‍) ഉഷ്ണ തരംഗത്തിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ചൂട് പതിവിലും 3 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാനാണു സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.തൃശൂരിലെ വെള്ളാനിക്കരയില്‍ ഇന്നലെ ചൂട് 40 ഡിഗ്രിയോടടുത്തെത്തി.

കേരളത്തിലെ പല ജില്ലകളിലും 38 ഡിഗ്രിയും കടന്ന് ചൂടേറിയ ദിനമായിരുന്നു ഇന്നലെ. അതേസമയം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നേരിയ വേനല്‍ മഴയ്ക്കു സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മിന്നലും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം കോവിഡ് വൈറസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഈ ഉഷ്ണതരംഗത്തില്‍ അതിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുമുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പരക്കുന്നത്. എന്നാല്‍ ഇതില്‍ ശാസ്ത്രീയ അടിത്തറയില്ലെന്നും ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് ആരും വെയില്‍ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ഇതില്‍ കോഴിക്കോട് ജില്ലയിലാണ് ഉഷ്ണ തരംഗം ഏറ്റവും രൂക്ഷമാവുക. കോഴിക്കോട്ട്് ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 34 ഡിഗ്രി സെല്‍ഷ്യസും അതിലധികവും ഉയരാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചൂട് വര്‍ധിക്കുന്നത് മൂലം സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെയേറെ സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യ രശ്മികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണം. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം. വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category