1 GBP = 93.00 INR                       

BREAKING NEWS

കൊറോണയെന്ന ഇരുട്ടിന് പ്രകാശത്തിലൂടെ മറുപടി നല്‍കാം; ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് എല്ലാവരും വീട്ടിലെ ലൈറ്റുകള്‍ ഓഫാക്കണം; അതിന് ശേഷം കൈയില്‍ ടോര്‍ച്ചോ മൊബൈലോ തെളിച്ച് ഒന്‍പത് മിനിറ്റ് വെളിച്ചം തെളിയിക്കണം; ഇതിനായി ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്; ലോക് ഡൗണില്‍ ആരും ഒറ്റപ്പെടുന്നില്ലെന്ന സന്ദേശം അന്ധകാരത്തെ വെളിച്ചത്തിലൂടെ ഇല്ലായ്മ ചെയ്ത് നമുക്ക് നല്‍കാം; കൊറോണക്കാലത്ത് പുതിയ ചലഞ്ചുമായി മോദി; ഐക്യം പ്രകടനത്തിന് ആഹ്വാനവുമായി വീണ്ടും പ്രധാനമന്ത്രി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക് ഡൗണിനോട് രാജ്യത്തെ ജനങ്ങള്‍ നിന്നായി പ്രതികിരച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോജി. പല രാജ്യങ്ങളും ഇത് മാതൃകയാക്കി. ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഒന്‍പത് ദിവസമായി. കോവിഡിനെ നേരിടാന്‍ ഇനിയും മുമ്പോട്ട് പോകാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും സമൂഹ പ്രതിബന്ധത കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ കഷ്ടതയിലാണ്. അവരെ പ്രതീക്ഷയിലേക്ക് കൊണ്ടു പോകണമെന്നും മോദി ആവശ്യപ്പെട്ടു.

അഞ്ചാം തീയതി എല്ലാവരും ചേര്‍ന്ന് കോറോണയെന്ന ഇരുട്ടിന് മറുപടി നല്‍കണം. ഈ അഞ്ചാം തീയതി പ്രകാശത്തിലൂടെ ഇതിന് മറുപടി നല്‍കണം. എല്ലാ ദേശവാസികളും ഒരുമിക്കണം. പുതിയ തലത്തിലേക്ക് കൊണ്ടു പോകണം. ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ ലൈറ്റുകളും അടയ്ക്കണം. അതിന് ശേഷം ഒന്‍പത് മിനിറ്റ് വെളിച്ചം തെളിക്കണം. മൊബൈലും ടോര്‍ച്ചും എല്ലാം ഉപയോഗിക്കാം. കൊറോണയെന്ന അന്ധകാരത്തെ ഈ വെളിച്ചത്തിലൂടെ തോല്‍പ്പിക്കാം. ഈ സമയം വീട്ടിലെ എല്ലാ വിളക്കും അണയ്ക്കണം. ഇതിലൂടെ പ്രകാശത്തിന്റെ മഹാശക്തിയെ തിരിച്ചറിയാം. അങ്ങനെ നമുക്ക് കരുത്ത് കാട്ടാം-മോദി പറഞ്ഞു. നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ജനതാ കര്‍ഫ്യൂ ദിനത്തില്‍ കൈയടിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് സമാനമാണ് ഇപ്പോഴത്തെ ചലഞ്ചും.

ലോക്ഡൗണിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി.. ജനം നല്ല രീതിയില്‍ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലര്‍ക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്. ഏപ്രില്‍ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നില്‍ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോര്‍ച്ചോ മൊബൈല്‍ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണില്‍ തുടരവെ ജനങ്ങളോടു മോദി ആഹ്വാനം ചെയ്തു.

ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലേക്കോ, ബാല്‍ക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ഉയര്‍ത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. വീട്ടിലെ ബാല്‍ക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും മോദി അഭിപ്രായപ്പെടുന്നു.

ആരും ഒറ്റയ്ക്കല്ലെന്ന് തെളിയിക്കാനാണ് ഇപ്പോള്‍ പ്രകാശം രാത്രിയില്‍ തെളിയിക്കാനുള്ള ആവശ്യം. ലോക് ഡൗണില്‍ ആരും ഒറ്റയ്ക്കല്ല-ഇതു പറഞ്ഞാണ് പുതിയ ചലഞ്ച് മോദി മുമ്പോട്ട് വയ്ക്കുന്നത്. പത്ത് മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് മോദി നല്‍കിയത്. ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗണ്‍ ഒന്‍പത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങള്‍ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണില്‍ പ്രകടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണിന്റെ നാളുകളില്‍ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവര്‍ത്തിച്ചുവെന്നും മോദി വ്യക്തമാക്കി.

കൊറോണയുടെ അന്തകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അര്‍പ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികളിലെ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

കൊറോണ വ്യാപനം തടയാന്‍ അടച്ചിടല്‍ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നല്‍കിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകര്‍ഫ്യൂ, അടച്ചിടല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നിലെത്താറുള്ളത് പതിവില്‍ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം എത്തിയത്. അതും രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് നടത്തേണ്ട ചലഞ്ചുമായി.

കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറണ്‍സ് മുഖേന ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വ്യപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചര്‍ച്ചയില്‍ അദേഹം പ്രശംസിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലെ സാധ്യതകളെക്കുറിച്ച് അദേഹം മുഖ്യമന്ത്രിമാരെ ധരിപ്പിച്ചു. പിഎം കെയര്‍സ് ഫണ്ട് വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്. പിഎം കെയര്‍ ഫണ്ട് വിദേശ രാജ്യങ്ങളിലെ ഭാരതീയരില്‍ നിന്നും വിദേശരാജ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമുള്ള സംഭാവനകളും സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മോദിയുടെ വീഡിയോ സന്ദേശം.

ജനങ്ങളുടെ ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category