1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെ മാത്രം യുകെയില്‍ മരിച്ചത് 684 പേര്‍; വരും ദിവസങ്ങളില്‍ പ്രതിദിന മരണം 1000 കടന്നേക്കും; ചൈനയേയും ഇറാനേയും മറികടന്നു ബ്രിട്ടന്‍ 3605 മരണങ്ങളുമായി ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഫ്രാന്‍സിനും പിന്നില്‍ അഞ്ചാമതെത്തി; പ്രതീക്ഷ നഷ്ടപ്പെട്ടു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം

Britishmalayali
kz´wteJI³

ഴിഞ്ഞ ഒരാഴ്ച്ചയായി തുടരുന്ന ബ്രിട്ടനിലെ കോവിഡ് 19 മരണങ്ങളുടെ പ്രതിദിന മരണസംഖ്യയിലെ വര്‍ദ്ധനവ് ഇന്നലെ 684 ല്‍ എത്തി. ഇതോടെ ബ്രിട്ടനില്‍ കൊറോണബാധ്യില്‍ മരിക്കുന്നവരുടെ മൊത്തം എണ്ണം 3605 ആയി. മരണസംഖ്യയില്‍ ചൈനയേയും ഇറാനേയും പിന്തള്ളി ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തെത്തിയതോടെ, കിഴക്കിന്റെ ദുഃഖമായി ചൈനയില്‍ അവതരിച്ച ഈ മാരണത്തെ പാശ്ചാത്യനാടുകള്‍ ഏറ്റെടുത്തിരിക്കുന്നു എന്ന സ്ഥിതിയാണ്. ലോകത്തിലെ കൊറോണാ മരണങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലും പാശ്ചാത്യ രാജ്യങ്ങള്‍ തന്നെ.

ഈ വാരാന്ത്യമെത്തിനില്‍ക്കുമ്പോള്‍, യു കെ യിലെ കൊറോണ മരണങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്ക് ആശങ്കപ്പെടാന്‍ ഏറെയുണ്ട്. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് മരണസംഖ്യ അഞ്ചിരട്ടിയായി എന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും രോഗവ്യാപനത്തിന്റെ വേഗതയും കണക്കിലെടുത്താല്‍ വരുന്ന ആഴ്ച്ചകളില്‍ സാഹചര്യം ഇനിയും കൂടുതല്‍ ദയനീയമായേക്കും. ഈസ്റ്റര്‍ അടുത്തു വരുന്നതോടെ പ്രതിദിന മരണസംഖ്യ 1000 കടക്കുവാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വൈകി മാത്രം നടപ്പിലാക്കിയ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പോലുള്ള നടപടികള്‍ ഫലം കാണുവാന്‍ ഇനിയും ഒന്നു രണ്ടാഴ്ച്ചകള്‍ വേണ്ടിവന്നേക്കും എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാലും അത്തരം നടപടികള്‍ ഫലം ചെയ്യുമെന്നും, രോഗബാധിതരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. പക്ഷെ ഇതിന് ജനങ്ങള്‍ കൂടി സഹകരിക്കണം എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. ഇളംവെയില്‍ തെളിയുന്ന ഈ വാരന്ത്യത്തില്‍ ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് ആരും പുറത്തിറങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം ഒന്നുരണ്ടാഴ്ച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ അലഭ്യത ഉള്‍പ്പടെ പല കാരണങ്ങളാല്‍ ചക്രശ്വാസം വലിച്ചുകൊണ്ടിരുന്ന എന്‍ എച്ച് എസ്സും സ്ഥിതിഗതികള്‍ ഭേദമാക്കി സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നു വരാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്താകമാനമായി ഇപ്പോള്‍ 2000 അധിക ഇന്റന്‍സീവ് കെയര്‍ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമുള്ള രോഗികള്‍ക്ക് വെന്റിലേറ്ററുകള്‍ ലഭ്യമണെന്നും എന്‍ എച്ച് എസ് വക്താവ് പറഞ്ഞു. കൊറോണ പരിശോധന കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും കാര്യമായ പുരോഗതി ഉണ്ടാകാത്തത്. പ്രതിദിനം 1,00,000 പരിശോധനകളെങ്കിലും നടത്തണമെന്ന് പറയുമ്പോഴും, ഉള്ള സൗകര്യങ്ങള്‍ കൊണ്ട് ഏകദേശം 10,000 പരിശോധനകള്‍ മാത്രമേ നടത്തുവാനാവുന്നുള്ളു. അതുപോലെ രോഗബാധയ്ക്ക് ചികിത്സക്ക് വിധേയനായ ആള്‍ പൂര്‍ണ്ണമായും രോഗവിമുക്തനായോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനവും കുറ്റമറ്റതല്ല.

ഇതേ സമയം പല സ്വകാര്യ ഗവേഷണ കേന്ദ്രങ്ങളിലേയും ശാസ്ത്രജ്ഞര്‍ പറയുന്നത്, ഇത്തരം പരിശോധനകള്‍ നടത്തുവാനും ഫലം വിലയിരുത്തുവാനും തങ്ങള്‍ തയ്യാറാണെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല എന്നുമാണ്. ഇപ്പോഴാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആന്റിജന്‍ ആന്റിബോഡി പരിശോധന കിറ്റുകള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിച്ചു തരുവാന്‍ കഴിവുള്ളവര്‍ സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന ആവശ്യം ഇപ്പോഴാണ് സര്‍ക്കാര്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്.

സ്വയം ഐസൊലേഷനില്‍ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ പരിശോധിക്കാന്‍ ഉതകുമെന്നതിനാല്‍ ആന്റിജന്‍ പരിശോധനക്കണ് ആരോഗ്യ വകുപ്പ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇത് രോഗമുണ്ടോ എന്ന് കണ്ടുപിടിക്കുവാനും രോഗമില്ലാത്തവരെ കര്‍മ്മരംഗത്തേക്ക് മടക്കി കൊണ്ടുവരുവാനും സഹായിക്കും. ഇതുവരെ ഏകദേശം 150 ഓളം വ്യത്യസ്ത ആന്റിബോഡി പരിശോധന കിറ്റുകള്‍ പരീക്ഷിച്ചു നോക്കി എന്നാണറിയുന്നത്. എന്നാല്‍ അവയെല്ലാം പരാജയപ്പെടുകയായിരുന്നു. അതില്‍ ഒരെണ്ണം ഒരുസമയം 75% വരെ തെറ്റായ ഫലമാണ് കാണിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതുവരെ 1,73,784 പേരെ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇന്നലെ മാത്രം 7.651 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. തൊട്ട് മുന്‍പത്തെ ദിവസം 11,764 പേരേയും. അതുപോലെ തന്നെ ഓരോദിവസവും മരണമടയുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്നലെ മരിച്ചവര്‍ 24 വയസ്സിനും 100 വയസ്സിനും ഇടയിലുള്ളവരായിരുന്നു. അവരില്‍ 34 പേര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നതുമില്ല.

ഇതിനിടയില്‍ വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യ, അത് രേഖപ്പെടുത്തുന്ന രീതി മാറ്റുവാന്‍ നിര്‍ബന്ധിതമാക്കി. മരിക്കുന്ന ഓരോ രോഗിയേയും ചികിത്സിച്ച ആശുപത്രിയുടെ പേര് ഇനി മുതല്‍ രേഖകളില്‍ ഉണ്ടാകില്ല. അതിനുപകരം ഓരോ മേഖല തിരിച്ച് അവിടങ്ങളിലെ മൊത്തം മരണസംഖ്യ രേഖപ്പെടുത്താനാണ് തീരുമാനം. മരണസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍, ഇത് രേഖപ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലമാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ഇന്നലെ മരിച്ചവരില്‍ 161 രോഗികള്‍ ലണ്ടനില്‍ നിന്നുള്ളവരാണ്. 150 പേര്‍ മിഡ്ലാന്‍ഡ്സില്‍ നിന്നും, 88 പേര്‍ നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ നിന്നും 66 പേര്‍ ഈസ്റ്റ് ലണ്ടനില്‍ നിന്നും ഉള്ളവരാണ് നോര്‍ത്ത് ഈസ്റ്റ് യോര്‍ക്ക്ഷയര്‍ 62, സൗത്ത് ഈസ്റ്റ് 41, സൗത്ത് വെസ്റ്റ് 36 എന്നിങ്ങനെയാണ് മറ്റുള്ളിടങ്ങളിലെ മരണനിരക്കുകള്‍. സ്‌കോട്ട്ലാന്റില്‍ ഇന്നലെ 46 പേരും വെയില്‍സില്‍ 24 പേരും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 12 പേരും മരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category