1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെ മാത്രം 1314 മരണങ്ങള്‍! കൊറോണ മരണത്തില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തകര്‍ത്തു അമേരിക്ക; ന്യുയോര്‍ക്കില്‍ മാത്രം ഇന്നലെ മരിച്ചതു 562 പേര്‍; 7385 ജീവന്‍ എടുത്ത് അമേരിക്കയില്‍ വൈറസ് കുതിക്കുമ്പോള്‍ ഇറ്റലിയിലും സ്പെയിനിലും ഇടവേളകളില്ലാതെ മരണതാണ്ഡവം തുടരുന്നു; ആരേയും സങ്കടപ്പെടുത്തുന്ന കാഴ്ച്ചകളുമായി മൂന്നു രാജ്യങ്ങള്‍

Britishmalayali
kz´wteJI³

രിത്രത്തില്‍ ഇതുവരെ ന്യുയോര്‍ക്ക് കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ സംഭവമായിരുന്നു 9/11 ലെ ഭീകരാക്രമണം. 2753 പേരാണ് അന്നു മരിച്ചുവീണത്. അതിനേയും കടത്തിവെട്ടുന്ന ഭീകരതയുമായാണ് കൊറോണ ന്യുയോര്‍ക്കിന്റെ മണ്ണിലൂടെ തേരോട്ടം നടത്തുന്നത്. ഇന്നലെ പുതുതായി 564മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ന്യുയോര്‍ക്കിലെ മൊത്തം കൊറോണാ മരണങ്ങളുടെ എണ്ണം 2,935 ആയി ഉയര്‍ന്നു. ഇന്നലത്തെ മരണനിരക്കനുസരിച്ച്, ഓരോ മണിക്കൂറിലും 23 പേരാണ് ന്യുയോര്‍ക്കില്‍ മരണത്തെ പുല്‍കുന്നത്. രാജ്യമാകമാനം ഇന്നലെ രേഖപ്പെടുത്തിയത് 1314 മരണങ്ങള്‍. ഇത് രണ്ടാം തവണയാണ് അമേരിക്കയിലെ മരണനിരക്ക് ആയിരം കടക്കുന്നത്.

2,76, 318 രോഗബാധിതരും 7,391 മരണങ്ങളുമായി അമേരിക്ക നേരിടുന്നത് സമാനകളില്ലാത്ത ദുരന്തമാണ്. അതുകൊണ്ടു തന്നെ എന്തുവിലകൊടുത്തും അതിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഭരണകൂടവും. കോവിഡ് 19 രോഗികള്‍ അധികമായി ഇല്ലാത്ത ആശുപത്രികളിലെ വെന്റിലേറ്ററുകള്‍ പിടിച്ചെടുക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഇന്നലെ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ഒരു എക്സിക്യുട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ ഈ വെന്റിലേറ്റര്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന് കൈമാറുമെന്നും അല്ലെങ്കില്‍ അതിന്റെ വില നല്‍കുമെന്നും ഉത്തരവിലുണ്ട്.

ന്യുയോര്‍ക്കില്‍ രോഗബാധ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇനിയും രണ്ട് ആഴ്ചകളില്‍ അധികം എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 17 മുതല്‍ 21 ദിവസങ്ങള്‍ക്കകം, രോഗവ്യാപനത്തിന്റെ ശക്തി കുറയുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. ഇതിനിടയില്‍, ന്യുയോര്‍ക്കിലെത്തിയ നേവല്‍ ഹോസ്പിറ്റലായ യു എസ് എന്‍ എസ് കംഫര്‍ട്ട് കോവിഡ് 19 രോഗികളെ സ്വീകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ന്യുയോര്‍ക്ക് ഗവര്‍ണര്‍ ഇന്ന് പ്രതിരോധ സെക്രട്ടറിയുമായി സംസാരിക്കുമെന്നറിയുന്നു. കോവിഡ് ഒഴിച്ചുള്ള മറ്റ് 49 രോഗങ്ങള്‍ക്കുള്ള ചികിത്സ ഈ കപ്പലില്‍ ലഭിക്കുമെന്ന് സൂചിപ്പിച്ച് ഒരു പട്ടിക ഇന്നലെ നേവി അധികൃതര്‍ പുറത്തുവിട്ടിരുന്നു.

മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ കൊറോണ വ്യാപനത്തിന്റെ വേഗത അമേരിക്കയില്‍ വളരെ കൂടുതലാണ് എന്നതാണ് അധികൃതരെ വിഷമിപ്പിക്കുന്ന ഒരു കാര്യം. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം 20 ദിവസം പിന്നിട്ടപ്പോള്‍ ഇവിടെ ഏകദേശം 20,000 രോഗികളുണ്ടായിരുന്നു. നേരേ മറിച്ച് ഇതേ കാലയളവില്‍ സ്പെയിനില്‍ ഉണ്ടായത് 7,000 രോഗികളും ഇറ്റലിയില്‍ ഉണ്ടായത് 5,000 രോഗികളുമായിരുന്നെങ്കില്‍ ഇറാനില്‍ അത് വെറും1,000 രോഗികളായിരുന്നു. കൊറോണാ രോഗികളുടേ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്തേക്കാള്‍ ഇരട്ടി രോഗികളുണ്ടെ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ എന്നതാണ് നടുക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം. പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ചക്കത്തില്‍ എത്തിയെന്നതും, പ്രതിദിന മരണസംഖ്യ നാലക്കത്തില്‍ എത്തി എന്നതും സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണെന്നു തന്നെയാണ് കാണിക്കുന്നത്.  മാത്രമല്ല, കേവലം ചില മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ രോഗം രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലേക്കും വ്യാപിക്കുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ പറയുന്നത്.    

ഇതിനിടയില്‍ 14,681 കോവിഡ് മരണങ്ങളുമായി പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇറ്റലിയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 1.2 ലക്ഷത്തോട് അടുക്കുകയാണ്. അതിനിടയിലും ഇറ്റലിക്ക് ആശ്വസിക്കാന്‍ ചെറിയൊരു വകയുണ്ട് എന്ന് കാണിക്കുകയാണ് തുടര്‍ച്ചയായി കഴിഞ്ഞ അഞ്ചുദിവസങ്ങളില്‍ രേഖപ്പെടുത്തുന്ന പുതിയ കൊറോണ രോഗികളുടെ എണ്ണത്തില്‍ വരുന്ന കുറവ്. രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി എന്നും അവിടെനിന്നും തിരിച്ചിറങ്ങാന്‍ തുടങ്ങി എന്നു സൂചിപ്പിക്കുന്നതാണ് അഞ്ചുദിവസങ്ങളില്‍ ക്രമമായി ഉണ്ടായ കുറവ് എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇതിനിടയില്‍ 10,000 ത്തില്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായത് ഇറ്റലിയുടെ ദുരിതനിവാരണ നടപടികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

11,198 കോവിഡ് മരണങ്ങളുമായി ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സ്പെയിനും മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ 1.2 ലക്ഷത്തോട് അടുക്കുകയാണ്. എന്നാല്‍ ഇറ്റലിയിലേതുപോലെ ഇവിടെയും രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ അവസാനത്തോട് അടുക്കുകയാണ് എന്ന സൂചനകള്‍ നല്‍കി കഴിഞ്ഞ രണ്ടു ദിവസമായി പുതിയതായി രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 30,513പേരുടെ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ വേഗതയില്‍ കുറവുകാണിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്നും സ്പെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category