1 GBP = 94.20 INR                       

BREAKING NEWS

കൊറോണയില്‍ ഭയന്നുപോയ ജനതയെ ആശ്വസിപ്പിച്ച് ബ്രിട്ടീഷ് രാജ്ഞി; 68 വര്‍ഷത്തെ ഭരണകാലത്ത് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് ഇത് നാലാം തവണ

Britishmalayali
kz´wteJI³

രുകാലത്ത് ലോകത്തിന്റെ മിക്കഭാഗങ്ങളും അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ പുത്തന്‍ തലമുറ ഇന്നാകെ ഭീതിയിലാണ്. പോകുന്ന വഴിയിലെല്ലാം മരണംവിതച്ച് യാത്രതുടരുന്ന കൊറോണയെന്ന ഭീകരനെ പിടിച്ചുകെട്ടാനാകാതെ തളര്‍ന്ന് നില്‍ക്കുന്ന ജനതക്ക് ശക്തിപകരുവാന്‍ ധാര്‍മ്മിക പിന്തുണയുമായി ബ്രിട്ടീഷ് രാജ്ഞി എത്തുന്നു. കഴിഞ്ഞ 68 വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ നാലാം തവണ രാജ്യത്തെ അഭിസംബോധന ചെയ്യുവാന്‍ രാജ്ഞി എത്തുന്നത് ഈ വരുന്ന ഞായറാഴ്ച്ച ടെലിവിഷന്‍ ചാനലുകളിലൂടെയാണ്.

ഇതെഴുതുമ്പോള്‍ ബ്രിട്ടനിലെ കോറോണാ ബാധിതരുടെ എണ്ണം 38,168 ആയിക്കഴിഞ്ഞിരിക്കുന്നു. മരണം 3,605 ഉം. രോഗബാധിതരുടെ എണ്ണത്തില്‍ ഏറെ പുറകിലാണെങ്കിലും മരണസംഖ്യയില്‍ ഇറാനേയും ചൈനയേയും മറികടന്നു കഴിഞ്ഞിരിക്കുന്നു ബ്രിട്ടന്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ മരണസംഖ്യയില്‍ ക്രമമായ വര്‍ദ്ധനവാണ് ഓരോ ദിവസവും കാണിക്കുന്നത്. ഇതാണ് ബ്രിട്ടനെ ഏറെ ആശങ്കപ്പെടുത്തുന്നത്. മാത്രമല്ല, കഴിഞ്ഞ ഒരാഴ്ച്ചയില്‍ മരണസംഖ്യ അഞ്ചിരട്ടിയായി വര്‍ദ്ധിച്ചു എന്നതും ആശങ്കയ്ക്ക് വഴിവയ്ക്കുന്ന കാര്യമാണ്.

കൊറോണയുടെ താണ്ഡവത്തിന്റെ ശക്തികൂടി എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. കാര്യങ്ങള്‍ ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോകുകയാണെങ്കില്‍ ഒരാഴ്ച്ചക്കകം തന്നെ പ്രതിദിന മരണസംഖ്യ നാലക്കത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ വൈകി മാത്രം കൈക്കൊണ്ട, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള നടപടികളാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച്ച മാത്രം പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പൂര്‍ണ്ണഫലം അറിയുവാന്‍ ഇനിയും ഒന്നോ രണ്ടോ ആഴ്ച്ചകള്‍ കാത്തിരിക്കേണ്ടതുണ്ട്.

പ്രത്യാശയുടെ പിടിവള്ളിപോലുമില്ലാതെ ബ്രിട്ടീഷുകാര്‍ ഉഴലുന്ന സമയത്താണ് അവര്‍ക്ക് ധൈര്യം പകരാന്‍ രാജ്ഞി എത്തുന്നത്. തന്റെ 98 കാരനായ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനോടൊപ്പം സെല്‍ഫ് ഐസൊലേഷനില്‍ ഇരിക്കുന്ന വിന്‍ഡ്സര്‍ കാസിലില്‍ വെച്ചാണ് രാജ്ഞിയുടെ സന്ദേശത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. തന്റെ 68 വര്‍ഷത്തെ ഭരണകാലത്തിനിടയില്‍ ഇത് നാലാം തവണയാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഗള്‍ഫ് യുദ്ധം, ഡയാനാ രാജകുമാരിയുടെ മരണം, തന്റെ രജത ജൂബി ആഘോഷം എന്നീ സന്ദര്‍ഭങ്ങളിലാണ് ഇതിനു മുന്‍പേ രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്.

രാജ്ഞി എന്താണ് പറഞ്ഞിട്ടുള്ളത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ബക്കിംഗ്ഹാം കൊട്ടാരവൃത്തങ്ങള്‍ തയ്യാറായില്ല എങ്കിലും ഇതിനെക്കുറിച്ചിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിന്നും മനസ്സിലാകുന്നത്, രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരമൊരു പ്രതിസന്ധിയില്‍ രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യവും ആയിരിക്കും ഈ പ്രസംഗത്തില്‍ എന്നാണ് ഞായറാഴ്ച രാത്രി 8 മണിക്കായിരിക്കും രാജ്ഞിയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യുക. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്നു പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ അവര്‍ അഭിനന്ദിക്കും എന്നുകൂടി കരുതുന്നു.

ഈ മഹാമാരി ബ്രിട്ടനെ ഗ്രസിക്കാന്‍ തുടങ്ങിയ അന്നുമുതല്‍ തന്നെ മിക്ക ബ്രിട്ടീഷുകാരും കാത്തിരിക്കുകയായിരുന്നു രാഷ്ട്രത്തിന്റെ തലവന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍. രണ്ടാഴ്ച്ച മുന്‍പ് ലണ്ടന്‍ വിട്ടുപോകുന്നതിന് മുന്‍പായി രാജ്ഞി എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പകര്‍ച്ച വ്യാധി കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള സമയമായതിനാല്‍ സര്‍ക്കാര്‍ അന്ന് അത് ചിത്രീകരിച്ചില്ല. രാജ്ഞി വല്ലപ്പോഴുമേ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുകയുള്ളു എന്നതിനാല്‍ അത് കൃത്യ സമയത്തായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതിനാലാണ് ഇപ്പോള്‍ അത് ചെയ്യാത്തത് എന്ന് അന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ടെലിവിഷനിലും റേഡിയോയിലും ഈ അഭിസംബോധന പ്രക്ഷേപണം ചെയ്യുന്നതിനോടൊപ്പം ഇത് രാജകുടുംബത്തിന്റെ വിവിധ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ലഭ്യമായിരിക്കും എന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടയില്‍ കോവിഡ് 19 രോഗബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോണസന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category