1 GBP = 93.00 INR                       

BREAKING NEWS

രോഗവ്യാപനത്തിന്റെ അവസാനമായെന്ന് ആശ്വസിച്ച് ഇറ്റലി; സ്പെയിനിലും രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞതായി കരുതപ്പെടുന്നു; 1110 മരണങ്ങളുമായി റെക്കോര്‍ഡ് ഭേദിച്ച് ഫ്രാന്‍സ്; മരണസംഖ്യയില്‍ ചൈനയെ മറികടക്കുന്ന ആറാമത്തെ രാജ്യമായി ബ്രിട്ടന്‍; രോഗികളുടെ എണ്ണത്തില്‍ ജര്‍മ്മനിയും ചൈനയെ തോല്‍പ്പിച്ചു

Britishmalayali
kz´wteJI³

ന്നലെ 766 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ ഇറ്റലിയില്‍ ഇതുവരെ കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ എണ്ണം 14,681 ആയി. മരണസംഖ്യയില്‍ ലോകരാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 1.2 ലക്ഷത്തോട് അടുക്കുകയാണ്. എങ്കിലും, രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കടന്നു പോയിരിക്കുന്നു എന്നതിന്റെ ചില ലക്ഷണങ്ങള്‍ കാണുവാന്‍ തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍, പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ കുറവാണ് ഇതില്‍ പ്രധാനമായത്.

അതിനോടൊപ്പം തന്നെരോഗവ്യാപനത്തിന്റെ സംയുക്ത ശതമാനത്തില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ്, 4%. പുതിയ മരണസംഖ്യകളില്‍ ഉണ്ടാകുന്ന വര്‍ദ്ധനയുടെ നിരക്കും ഇന്നലെ കുറവായിരുന്നു, വെറും അഞ്ച് ശതമാനം മാത്രം.മാത്രമല്ല ദിവസം തോറും രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തിലും ക്രമമായ വര്‍ദ്ധനവ് കാണിക്കുന്നുണ്ട്. ഇന്നലെ 19,758 പേര്‍ക്ക് രോഗം ഭേദപ്പെട്ടപ്പോള്‍ തൊട്ടു തലേദിവസം അത് 18,278 ആയിരുന്നു. ഇന്റന്‍സീവ് കെയറില്‍ ഉള്ളവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നുമില്ല. ഇതൊക്കെ ആശക്ക് വഴിയൊരുക്കുന്ന കാര്യങ്ങളാണെന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവര്‍ പറയുന്നത്.

ഏതാണ്ട് ഇതേ അവസ്ഥതന്നെയാണ് കൊറോണയുടെ നീരാളിപ്പിടുത്തതില്‍ അമര്‍ന്ന സ്പെയിനിലും ഉള്ളത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ക്രമമായ കുറവ് കാണപ്പെടുന്നുണ്ട്. വര്‍ദ്ധനവിന്റെ ശതമാനം6.8 മാത്രമായിരുന്നു ഇന്നലെ. ഇത് 7.9 വരെ എത്തിയിരുന്നു ഒരു സമയത്ത് എന്നതോര്‍ക്കണം. എങ്കിലും, മൊത്തം രോഗബാധിതരുടെ എണ്ണ 1.2 ലക്ഷത്തോട് അടുക്കുന്ന സ്പെയിനില്‍ ദുരിതങ്ങള്‍ക്ക് ഇനിയും ഒരു അറുതി വന്നിട്ടില്ല.

ഇതുവരെ 11,198 പേര്‍ കൊറോണക്ക് കീഴടങ്ങി മരണം വരിച്ചപ്പോള്‍ 30,153 പേര്‍ സുഖം പ്രാപിച്ചു എന്നാണ് സ്പെയിന്‍ അവകാശപ്പെടുന്നത്. ഈ മരണസംഖ്യ സ്പെയിനിനെ ഇറ്റലിയുടെ തൊട്ടുപുറകിലായി രണ്ടാം സ്ഥാനത്താണ് എത്തിച്ചിട്ടുള്ളത്. എന്നിരുന്നാലും രോഗവ്യാപനത്തിന്റെ വേഗതയിലുണ്ടായ കുറവ് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. മാര്‍ച്ച് 26 വരെ ഏകദേശം 18 ശതമാനമായിരുന്ന വ്യാപന നിരക്ക് ഇപ്പോള്‍ വെറും 10 ശതമാനമാണെന്നുള്ളത് ആശ്വസിക്കുവാന്‍ മതിയായ കാരണം തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല.

ഇരുണ്ട ഗുഹയുടെ മറുഭാഗത്തുള്ള പ്രകാശത്തോട് നമ്മള്‍ കൂടുതല്‍ അടുക്കുകയാണ് എന്നാണ് ഇതിനെ കുറിച്ച് സ്പാനിഷ് ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. വ്യാപന ചാപത്തിന്റെ മുകളില്‍ എത്തിയ നമ്മള്‍ സാവകാശം മറുഭാഗത്തുകൂടി താഴേക്കിറങ്ങാന്‍ തുടങ്ങുന്നു. എവിടെയൊക്കെയോ പ്രത്യാശയുടെ നാളങ്ങള്‍ കാണുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയൊരു ആശക്ക് വകയുണ്ടെങ്കിലും ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഈ രണ്ട് രാജ്യങ്ങളുടെയും തീരുമാനം. ഈ രണ്ട് രാജ്യങ്ങളും ആശ്വാസത്തിന്റെ നിശ്വാസമുതിര്‍ക്കുവാന്‍ തുടങ്ങുമ്പോള്‍ ബ്രിട്ടനിലും ഫ്രാന്‍സിലും ആശങ്കയേറുകയാണ്. 3605 മരണങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയതോടെ കോവിഡ് 19 മരണസംഖ്യയില്‍ ചൈനയെ കടത്തിവെട്ടുന്ന ആറാമത്തെ രാജ്യമായി മാറുകയാണ് ബ്രിട്ടന്‍. രോഗബാധിതരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്. ഇത് ബ്രിട്ടന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ ഞായറാഴ്ച്ച രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും എന്നുള്ളത് തന്നെ ഈ വര്‍ദ്ധിച്ച ആശങ്കയുടെ തെളിവാണ്. 68 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത് നാലാം തവണ മാത്രമാണ് രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നതോര്‍ക്കുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

പ്രതിദിന മരണസംഖ്യ 1000 കടക്കുന്ന രാജ്യമായി മാറി ഇന്നലെ ഫ്രാന്‍സ്. ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത് 1355 മരണങ്ങളാണ്. ഫ്രാന്‍സിന്റെ കിഴക്കന്‍ മേഖലകളിലാണ് ഇന്നലെ മരണങ്ങള്‍ ഏറെ നടന്നത്. ഇതോടെ ഫ്രാന്‍സിലെ മൊത്തം മരണസംഖ്യ 5000 കവിഞ്ഞിരിക്കുന്നു.

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെങ്കിലും കൊറോണ ഇന്ന് കീഴടക്കുന്നത് യൂറോപ്പിനേയാണ് ലോകത്തിലെ കൊറോണാ ബാധിതരില്‍ പകുതിയിലേറെപ്പേര്‍ ഇന്ന് യൂറോപ്പിലാണ്. സാമൂഹിക ഇടപെടലുകള്‍ ധാരാളമായുള്ള ജീവിതശൈലിയും, സമ്പദ്ഘടനക്ക് അമിത പ്രാധാന്യം നല്‍കി ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നടപ്പിലാക്കാന്‍ വൈകിയതും ഒക്കെ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസിന് വായുവില്‍ ആയുസ്സ് കുറവാണെന്നും വായുവിലൂടെ അത് പടരുകയില്ലെന്നും ഇന്നലെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതോടെ ഈ നിരീക്ഷണത്തിന് ബലം കൂടുകയാണ്.

ഇതിനിടയില്‍, രോഗവ്യാപനത്തിന്റെ തോത് കുറയുന്നുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതലായി രോഗബാധിതരാകുന്നത് ഇറ്റലിയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നലെ വരെ ഏകദേശം 10,000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്നലെ മരിച്ച അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഇതുവരെ 73 ഡോക്ടര്‍മാരാണ് രോഗത്തിന് അടിപ്പെട്ട് ഇറ്റലിയില്‍ മരിച്ചിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category