1 GBP = 92.70 INR                       

BREAKING NEWS

കൊറോണ നഴ്സുമാരുടെ ജീവന്‍ എടുത്തു തുടങ്ങി; വെയില്‍സിലും കെന്റിലും മരിച്ചത് 36ഉം 39ഉം വയസ്സുള്ള നഴ്സുമാര്‍; മലയാളി നഴ്സുമാര്‍ സ്വയം കരുതല്‍ എടുക്കൂ

Britishmalayali
kz´wteJI³

തൊരു പോരാളിയുടെയും ആദ്യലക്ഷ്യം എതിര്‍ സൈന്യത്തിലെ സമര്‍ത്ഥമായി പോരാടുന്ന മുന്നണിപ്പോരാളികളേയായിരിക്കും. അവരെ ഇല്ലാതെയാക്കിയാല്‍ യുദ്ധം ജയിക്കുക എളുപ്പമാണ്. ഇതേ തന്ത്രം തന്നെയാണ് കൊറോണയും പയറ്റുന്നത്. കൊറോണക്കെതിരെയുള്ള യുദ്ധത്തിലെ സമര്‍ത്ഥരായ രണ്ട് മുന്നണിപ്പോരാളികളേയാണ് ഇന്നലെ ഈ കൊലയാളി വൈറസ് മരണത്തിലേക്ക് തള്ളിവിട്ടത്.

കെന്റിലെ 39 കാരിയായ നഴ്സ് ഐമി ഓ റൂര്‍ക്ക്, രോഗവ്യാപനത്തിന്റെ ആദ്യനാളുകള്‍ മുതല്‍ തന്നെ അതിനെ പ്രതിരോധിക്കുവാന്‍ മുന്‍നിരയിലുണ്ടായിരുന്ന ധീര വനിതയായിരുന്നു. തന്റെ തൊഴിലില്‍ അതീവ ആത്മാര്‍ത്ഥത കാട്ടിയിരുന്ന ഇവര്‍, തന്റെ സഹപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പ്രചോദനം കൂടിയായിരുന്നു എന്ന് ഇവരുടെ സഹപ്രവര്‍ത്തകര്‍ പറയുന്നു. ആരോഗ്യമുള്ളവര്‍ക്കും പ്രായം കുറഞ്ഞവര്‍ക്കും കൊറോണ ബാധയുണ്ടാകില്ലെന്ന വിശ്വാസത്തിനെതിരായുള്ള തെളിവ് കൂടിയാണ് മൂന്നു മക്കളുടെ അമ്മ കൂടിയായ ഈ 39 കാരിയുടെ മരണം.

രണ്ടാഴ്ച്ച മുന്‍പാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഐമിയെ കെന്റിലെ ക്യൂ ഇ ക്യൂ എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്റന്‍സീവ് കെയറില്‍ ആയിരുന്ന ഇവര്‍ ഇന്നലെ രാത്രിയാണ് തന്റെ യുദ്ധം മതിയാക്കി മരണത്തെ പുല്‍കിയത്.

ഇതിന് തൊട്ടുമുന്‍പായിരുന്നു വെസ്റ്റ് വിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ മാനര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അരീമ നസ്രീന്‍ എന്ന 36 വയസ്സുള്ള നഴ്സ് മരനമടഞ്ഞത്. ഇതേ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന നസ്രീന്‍ കഴിഞ്ഞ 16 വര്‍ഷങ്ങലായി എന്‍ എച്ച് എസില്‍ സേവനമനുഷ്ഠിക്കുന്നു. ഹൗസ്‌കീപ്പറായി ജോലിക്ക് കയറിയ അവര്‍ പിന്നീട് പരിശീലനം നേടി നഴ്സ് ആകുകയായിരുന്നു. പനിയും ശരീര വേദനയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് മാര്‍ച്ച് അവസാനമാണ് ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്നുമക്കളാണ് നസ്രീനുമുള്ളത്. മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഡോക്ടര്‍മാരുടെ വിലക്ക് ലംഘിച്ച് നസ്രീന്റെ ഭര്‍ത്താവ് ഇന്റസീവ് കെയറില്‍ കയറിയിരുന്നു. മക്കളുടെ കാര്യമോര്‍ത്ത് വിഷമിക്കരുതെന്ന് പറഞ്ഞ് നസ്രീനിനെ പുണര്‍ന്ന് ആശ്വസിപ്പിച്ചിട്ടാണ് അദ്ദേഹം അവിടെനിന്നും പോയത് എന്നുകൂടി സഹപ്രവര്‍ത്തകര്‍ പറയുന്നു.

സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പുറമേ നിരവധി പ്രമുഖ വ്യക്തികളും ഈ രണ്ട് ധീരവനിതകള്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇളം വെയില്‍ പരക്കുന്ന ഈ വാരാന്ത്യത്തില്‍ വെളിയിലിറങ്ങി ആസ്വദിക്കുവാന്‍ എല്ലാവര്‍ക്കും പ്രേരണയുണ്ടാകുമെന്നും എന്നാല്‍ ഈ രണ്ട് നഴ്സുമാരോടുള്ള ബഹുമാന സൂചകമായി എല്ലാവരും അത്തരം പ്രവര്‍ത്തിയില്‍ നിന്നും വിട്ടുനില്‍ക്കണം എന്നുമാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ കൂടി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ എച്ച് എസിലെ സുരക്ഷാ ഉപകരണങ്ങളുടെ ബൗര്‍ലഭ്യം ഏറെ ചര്‍ച്ചയായിരുന്നു. ഈ മരണങ്ങളോടെ അത് വീണ്ടും പൊന്തിവരികയാണ്. ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നു പറയുമ്പോഴും ആവശ്യത്തിനുള്ള സുരക്ഷാ ഉപാധികള്‍ എപ്പോള്‍ ലഭ്യമാക്കുമെന്നതിനെ ക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം ആരുമ്നല്‍കുന്നില്ല. എന്‍ എച്ച് എസിന്റെ മാസ്‌കുകള്‍ക്കും കൈയ്യുറകള്‍ക്കുമായി കാത്തുനില്‍ക്കാതെ സ്വകാര്യ സ്റ്റോറുകളില്‍ നിന്നും അവ വാങ്ങുന്ന നഴ്സുമാരുടെ കഥകളും നേരത്തെ മറുനാടന്‍ ഉള്‍പ്പടെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.

എന്‍ എച്ച് എസ്സില്‍ സേവന മനുഷ്ഠിക്കുന്ന ആയിരക്കണക്കിന് മലയാളി നേഴ്സുമാരോട് പറയാനുള്ളത് അവരവരുടെ സുരക്ഷ അവരവര്‍ തന്നെ നോക്കണമെന്നാണ്. എന്‍ എച്ച് എസ്സിന്റെ സംരക്ഷണം പ്രതീക്ഷിച്ച് നില്‍ക്കാതെ സ്വയ രക്ഷക്കായുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category