1 GBP = 94.20 INR                       

BREAKING NEWS

ഇതിനോടകം കൊറോണ ബാധിച്ചവരില്‍ നിങ്ങളുമുണ്ടാകും; 19 ലക്ഷം യുകെ വാസികള്‍ക്ക് രോഗബാധയുണ്ടാകാമെന്ന് റിപ്പോര്‍ട്ട്; എത്രപേര്‍ക്ക് ബാധിച്ചെന്ന് കണ്ടെത്താന്‍ ഇനിയും വൈകുമെന്നും റിപ്പോര്‍ട്ട്; കൊറോണ ഹോട്ട്സ്പോട്ടുകളായി ഇനി മാറുന്നത് ലിവര്‍പൂളും ബര്‍മിങാമും

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കൊറോണാ വ്യാപനം തുടങ്ങിയതു മുതല്‍ക്കെ പലരും പറയുന്ന ഒരു കാര്യമാണ് രോഗബാധിതരുടെ എണ്ണം എന്നുപറഞ്ഞ് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ല എന്നും, യഥാര്‍ത്ഥ കണക്ക് ഇപ്പോള്‍ പുറത്തുവന്നതിന്റെ എത്രയോ ഇരട്ടിയാകാമെന്നും. ആ വാദഗതിയെ ശരിവയ്ക്കുന്ന രൂപത്തിലാണ് ഈയിടെ പ്രത്യേകമായി രൂപകല്‍പന ചെയ്ത കൊറോണ ലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള ആപ്പ് നല്‍കുന്ന കണക്കുകള്‍. ഇതനുസരിച്ച് ബ്രിട്ടനിലെ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ക്ക് കൊറോണ ബാധയുണ്ട്.

ബ്രിട്ടന്റെ ചരിത്രത്തിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കൊറോണ മരണസംഖ്യയായ 684 മരണങ്ങള്‍ രേഖപ്പെടുത്തിയ ഇന്നലെ തന്നെയാണ് ഈ ആപ്പിന്റെ നിരീക്ഷണം പുറത്തുവന്നത് എന്നത് തികച്ചും യാദൃശ്ചികതയായിരിക്കാം. സെയിന്റ് തോമസ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, എന്‍ ഐ എച്ച് ആര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ട് അപ്പ് ആയ സോ ഗ്ലോബല്‍ എന്നിവരോട് ചേര്‍ന്ന് കിംഗ്സ് കോളേജ് ലണ്ടനിലെ ഒരുപറ്റം വിദഗ്ദരാണ് ഈ ആപ്പ് രൂപകല്പന ചെയ്തത്. ഉപയോക്താവിനോട് താന്‍ അനുഭവിക്കുന്ന അവസ്ഥയെ കുറിച്ചുള്ള ഒരു പിടി ചോദ്യങ്ങള്‍ക്ക് ഉപയോക്താവ് നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

ഈ ആപ്പ് നല്‍കിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ബ്രിട്ടനില്‍ ആകമാനം ഈ വൈറസ് പടര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നാണ് അനുമാനിക്കുന്നത്. ലിവര്‍പൂള്‍, ബര്‍മിങാം, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ തുടങ്ങിയ നഗരങ്ങള്‍ കൊറൊണയുടെ ബ്രിട്ടനിലെ ഹോട്ട്സ്പോട്ട് ആകുവാനും സാധ്യതയുണ്ടെന്നാണ് ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് വിദഗ്ദരുടെ അഭിപ്രായം. എന്‍ എച്ച് എസിന്റെ പരിമിതമായ വിഭവങ്ങള്‍ വേണ്ടരീതിയില്‍ വിതരണം ചെയ്യുവാന്‍ ഈ വിവരം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

ഏപ്രില്‍ 1 വരെ ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത 16,26,355 പേര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആപ്പ് പ്രാഥമിക വിവരം നല്‍കിയത്. ഇതില്‍ 20 മുതല്‍ 69 വയസ്സുവരെ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. എന്നാല്‍, കൊറോണയുടെ ലക്ഷണങ്ങള്‍ മറ്റു പലരോഗങ്ങളുടെയും ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ ഇതില്‍ പറയുന്ന എല്ലാവര്‍ക്കും കൊറോണ ബാധ ഉണ്ടാകണമെന്നില്ല. എങ്കിലും, സ്ഥിതി വിവരക്കണക്കുകള്‍ പഠനവിഷയമാക്കിയ വിദഗ്ദര്‍ പറഞ്ഞത് യഥാര്‍ത്ഥ പരിശോധനകള്‍ നടത്തിയാല്‍ ഇവരില്‍ 79,405 പേര്‍ക്കെങ്കിലും വൈറസ് ബാധ സ്ഥിരീകരിക്കപ്പെടും എന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category